ദാമ്പത്യബന്ധം വേര്‍പിരിഞ്ഞുവെന്ന് സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍, മഹാലക്ഷ്മിയ്ക്ക് താക്കീതുമായി രവിന്ദര്‍, ഞെട്ടി ആരാധകര്‍

686

തമിഴില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച വിവാഹമായിരുന്നു നിര്‍മ്മാതാവ് രവീന്ദറിന്റെയും മഹാലക്ഷ്മിയുടെയും വിവാഹം. രവീന്ദര്‍ ചന്ദ്രശേഖറിന്റെ ശരീര ഭാരം ചൂണ്ടിക്കാട്ടിയാണ് അന്ന് വിവാദങ്ങള്‍ക്ക് തിരിതെളിഞ്ഞത്. മാത്രമല്ല മഹാലക്ഷ്മിയുടെ ആവശ്യം പൈസയാണെന്നും അതിന് വേണ്ടിയാണ് രവീന്ദറിനെ വിവാഹം കഴിച്ചത് എന്നുമുള്ള രീതിയിലേക്കും ആരോപണം നടന്നു.

Advertisements

ഇരുവരുടെയും രണ്ടാം വിവാഹബന്ധമാണിത്. അതേസമയം ട്രോളുകളെയും ആരോപണങ്ങളെയും ചിരിച്ച് തള്ളുകയാണ് ഇരുവരും ചെയ്തത്. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ചിത്രങ്ങള്‍ പങ്ക് വെക്കുകയും ചെയ്യാറുണ്ട്.

Also Read: പട്ടാമ്പിക്കാരനായ ഇയാളുടെ ഓഫീസ് കൊച്ചിയിലാണ്; കാസ്റ്റിങ് കൗച്ചിന് സമീപിച്ചയാളുടെ വിവരങ്ങൾ വെളിപ്പെടുത്തി നടി അഷിക

അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞെന്ന് വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട കുപ്രചരണങ്ങളില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദമ്പതികള്‍. മഹാലക്ഷ്മി തനിച്ചുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് പ്രചരണങ്ങള്‍ തുടങ്ങിയത്.

ഡേയ് പുരുഷാ നിന്നോട് ഞാന്‍ എത്രവട്ടം പറഞ്ഞു ഒറ്റയ്ക്കുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഇടരുതെന്ന്. സകല സോഷ്യല്‍മീഡിയയും പറയുകയാണ് നമ്മള്‍ വേര്‍പിരിഞ്ഞുവെന്ന്‌ന, ഇനിയും ഇങ്ങനെയുള്ള തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ നിനക്ക് ദിവസവും എന്റെ പ്രിയപ്പെട്ട സേമിയ ഉപ്പുമാവ് കഴിക്കേണ്ടി വരും’ എന്നായിരുന്നു രവിന്ദറിന്റെ സ്‌നേഹത്തോടെയുള്ള താക്കീത്.

Also Read: പോ ൺ കാണാത്ത ആരുണ്ട്; വൈ ബ്രേറ്റർ ഉപയോഗിക്കാൻ ഡോക്ടർമാർ പോലും പറയുന്നു; ഇതൊന്നും തെറ്റല്ലെന്ന് അസ്‌ല മാർലി

തങ്ങള്‍ സന്തോഷത്തോടെ കഴിയുകയാണെന്നും തങ്ങള്‍ പ്രിയപ്പെട്ടവരെയെല്ലാം സന്തോഷിപ്പിക്കുന്നുണ്ടെന്നും രവിന്ദര്‍ പറയുന്നു.സേമിയ ഉപ്പുമാവിന് എന്തായിരുന്നു കുറവ് എന്നായിരുന്നു ഇതിന് മറുപടിയായി മഹാലക്ഷ്മി കുറിച്ചത്.

Advertisement