സംയുക്തയ്ക്ക് ഒരേസമയം രണ്ട് കാമുകന്മാർ, എനിക്ക് ഇനി എന്ത് സംഭവിച്ചാലും കാരണക്കാരി അവൾ ആയിരിക്കും: തെളിവുകളുമായി ഭർത്താവ് വിഷ്ണു കാന്ത്

324

മലയാളികൾക്കും ഏറെ സുപരിചിതരായ തമിഴ് മിനിസ്‌ക്രീൻ താര ജോഡികളാണ് സംയുക്തയും വിഷ്ണു കാന്തും.
ഇരുവരുടേയും അടുത്തിടെ ഉണ്ടായ വിവാഹവും വേർപിരിയലും എല്ലാം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. സീരിയലിൽ ഒരുമിച്ച് അഭിനയിച്ച് പരിചയത്തിൽ ആയ ഇരുവരും വിവാഹം കഴിച്ചെങ്കിലും അതിന് ദിവസങ്ങളുടെ മാത്രം ആയുസാണ് ഉണ്ടായിരുന്നത്.

ഇരുവരുടേയും വിവാഹ മോചനക്കേസ് കോടതിയൽ നടക്കുകയാണ്. ഇപ്പോഴിതാ സംയുക്തക്ക് എതിരായ ഒരു ഓഡിയോ പുറത്തു വിട്ടിരിക്കുകയാണ് വിഷ്ണു കാന്ത്. സംയുക്ത തന്നെ വെല്ലുവിളിക്കുകയും ആളുകൾ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് വരെ എത്തിയത് കൊണ്ടും അത് പുറത്ത് വിടാതെ രക്ഷയില്ല എന്നാണ് വിഷ്ണുകാന്ത് പറയുന്നത്.

Advertisements

പ്രശ്നങ്ങൾ ഞങ്ങൾക്ക് ഇടയിൽ തന്നെ സംസാരിച്ച് തീർക്കാം എന്നാണ് ഇതുവരെ കരുതിയിരുന്നത്. അതിന് വേണ്ടി അവരുടെ ബന്ധുക്കളുടെ സഹായത്തോടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അതൊക്കെ ഭീഷണിയാണെന്ന് പറഞ്ഞ് കേസു കൊടുത്തു. തനിക്ക് സംസാരിക്കാനുള്ള ഒരു അവസരവും നൽകുന്നില്ല.

Also Read
വിവാഹത്തിന് മുമ്പേ നല്ല സുഹൃത്തുക്കള്‍, നാത്തൂനാണെന്ന ഒരു ഫീലുമില്ല, മാധവിയെ കുറിച്ച് അനന്യ പറയുന്നു

ഇനി സംയുക്തയുമായി യാതൊരു വിധത്തിലുമുള്ള ബന്ധവുമില്ല. ഇപ്പോൾ ഈ ഓഡിയോ പുറത്ത് വിടുകയാണ്. ഇനി തനിക്കോ തന്റെ കുടുംബത്തിനോ എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദി സംയുക്ത ആയിരിക്കും എന്ന് പറഞ്ഞു കൊണ്ടാണ് വിഷ്ണു കാന്ത് ഓഡിയോ പുറത്തു വിട്ടിരിക്കുന്നത്. അതേ സമയം ഈ ഓഡിയോ റെക്കോർഡ് ചെയ്തത് താനല്ലെന്നും വിഷ്ണു കാന്ത് പറയുന്നുണ്ട്.

സംയുക്ത ഏട്ടനെ പോലെ കാണുന്ന സുഹൃത്ത് ആണ് ഓഡിയോ വിഷ്ണു കാന്തിന് അയച്ചു നൽകിയത്. തന്നെ അടക്കം, സംയുക്തയെ സഹോദരിയെ പോലെ കണ്ട മൂന്ന് പേരെ പറ്റിച്ചു എന്ന കാരണത്താലാണ് ഓഡിയോ റെക്കോർഡ് ചെയ്തതും അത് വിഷ്ണുവിന് അയച്ച് കൊടുത്തത്തും എന്നാണ് ഇയാൾ വിശദീകരിക്കുന്നത്. സംയുക്തയുടെയും വിഷ്ണുവിന്റെയും എൻഗേജ്മെന്റിന് ശേഷമാണ് ഈ കോൾ നടന്നിരിക്കുന്നത്.

ടെലിവിഷൻ താരമായ രവി എന്നയാളുമായി സംയുക്ത പ്രണയത്തിൽ ആയിരുന്നു. എന്നാൽ ഇയാളിൽ നിന്നും മോശമായ പെരുമാറ്റമുണ്ടായി എന്ന പരാതിയുമായി സംയുക്ത സുഹൃത്തുക്കളായ ഈ മൂന്ന് ചേട്ടന്മാരുടെയും അടുത്ത് വന്നു. അയാൾ തന്നെ പറ്റിച്ചു എന്നടക്കം സംയുക്ത കരഞ്ഞ് പറഞ്ഞപ്പോൾ ഇവർ മൂന്ന് പേരും സ്വന്തം ജോലി പോലും ഒഴിവാക്കി സംയുക്തയ്ക്ക് വേണ്ടി സംസാരിക്കാൻ ചെന്നു എന്നാണ് പറയുന്നത്.

ഒപ്പം സംയുക്ത രവിയുമായി ചാറ്റിങ് തുടരുന്നുണ്ടായിരുന്നു. എനിക്ക് നിന്നെ പിരിയാൻ പറ്റില്ല മറക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് അയച്ച മെസേജുകൾ അയാളുടെ ഫോണിൽ നിന്നും കണ്ടതിനെ തുടർന്ന് ഈ വ്യക്തി സംയുക്തയെ വിളിച്ച് സംസാരിച്ചു. പക്ഷേ അപ്പോഴേക്കും സംയുക്ത വിഷ്ണുവുമായി പ്രണയത്തിൽ ആവുകയും അത് വിവാഹത്തിലേക്ക് എത്തുകയും ചെയ്തു.

എന്നാൽ തന്നെ പറ്റിച്ചതിനുള്ള തെളിവുകൾ രവിയിൽ നിന്ന്തന്നെ കിട്ടാൻ വേണ്ടിയാണ് താൻ അത്തരത്തിൽ മെസേജുകൾ അയച്ചത് എന്നാണ് സംയുക്ത പറയുന്നത്. രവിയുമായി ചാറ്റ് ചെയ്യുന്ന സമയത്ത് വിഷ്ണു കാന്ത് പ്രപ്പോസ് ചെയ്തിരുന്നു. അന്ന് അദ്ദേഹത്തെ ഞാൻ ഹോൾഡിൽ വച്ചിരിയ്ക്കുക ആയിരുന്നു. അപ്പോഴേക്കും വിഷ്ണു കാന്ത് വീട്ടുകാർ മുഖാന്തരം കല്യാണക്കാര്യങ്ങൾ തീരുമാനിച്ചു. അതോടെ തനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല എന്നാണ് സംയുക്ത പറയുന്നത്.

രവിയുമായി ഉണ്ടായിരുന്ന ബന്ധം വിഷ്ണുകാന്തിൽ നിന്ന് താൻ മറച്ചുവച്ചു എന്നും സംയുക്ത സമ്മതിക്കുന്നതും ഓഡിയോയിൽ ഉണ്ട്. നേരത്തെ തനിക്കൊരു പ്രണയമുണ്ടായിരുന്നു എന്ന് വിഷ്ണുകാന്ത് പറഞ്ഞിരുന്നു. എന്നാൽ താനും രവിയുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് പറഞ്ഞാൽ വിഷ്ണു കാന്തുമായി വഴക്കാവും എന്ന് കരുതിയാണ് താൻ പറയാതിരുന്നതെന്നും സംയുക്ത പറയുന്നു.

Also Read
അമീർ ഖാൻ ഫാത്തിമാ സനാ പ്രണയം, ഇരുവരും ഒന്നിച്ചുള്ള പുതിയ വീഡിയോ പുറത്ത്, പരിഹാസവുമായി ആരാധകർ

Advertisement