നടി നവ്യാ നായർ ആശുപത്രിയിൽ; പ്രിയ കൂട്ടുകാരിയെ കാണാൻ ഓടിയെത്തി നിത്യാ ദാസ്

1350

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. ഇപ്പോഴിതാ നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ശാരീരിക ബുദ്ധിമുട്ടിനെ തുടർന്നാണ് നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവ്യാ നായരെ നേരിട്ട് കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കാൻ സുഹൃത്തായ നടി നിത്യ ദാസ് എത്തിയിരുന്നു.

നിത്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നവ്യയെ സന്ദർശിച്ച ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. നവ്യാ നായരുടെ അടുത്ത സുഹൃത്ത് ആണ് നടി നിത്യ ദാസ്. കയ്യിൽ ഡ്രിപ്പിട്ടു കിടക്കുകയാണ് നവ്യ. വേഗം സുഖം നേടട്ടെ എന്ന കുറിപ്പോടെയാണ് നിത്യ ചിത്രം പങ്കുവച്ചത്.

Advertisements

Also Read
വിവാഹത്തിന് മുമ്പേ നല്ല സുഹൃത്തുക്കള്‍, നാത്തൂനാണെന്ന ഒരു ഫീലുമില്ല, മാധവിയെ കുറിച്ച് അനന്യ പറയുന്നു

പുതിയ ചിത്രമായ ജാനകി ജാനേയുടെ തിയേറ്ററർ പ്രദർശനം നേരിൽ കാണാനായി ഞായറാഴ്ച്ച സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കുകയായിരുന്നു നവ്യാ നായർ. ചില ആരോഗ്യ പ്രശ്‌നങ്ങളാൽ തനിക്ക് എത്താൻ സാധിക്കില്ലെന്ന് നവ്യ അറിയിച്ചിരുന്നു.

സോറി പ്രിയപ്പെട്ടവരെ, അപ്രതീക്ഷിതമായ ചില ആരോഗ്യപ്രശ്‌നങ്ങൾ കാരണം എനിക്ക് ഇന്ന് സുൽത്താൻ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ല എന്ന വിവരം ഖേദപൂർവ്വം അറിയിക്കുന്നു എന്നാണ് നവ്യ പോസ്റ്റിൽ കുറിച്ചത്. അടുത്ത തീയതി ഉടൻ തന്നെ അറിയിക്കുമെന്നും നവ്യ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. അനീഷ് ഉപാസനയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ജാനകി ജാനേ. സൈജു കുറുപ്പാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.

അനീഷ് ഉപാസന തന്നെ തിരക്കഥ രചിച്ച ജാനകി ജാനേയുടെ കഥ നടക്കുന്നത് ഇരിങ്ങാലക്കുട, കാറളം, കൊടുങ്ങല്ലൂർ പ്രദേശങ്ങളിലാണ്. ഹൃദ്യമായ ഒരു കുടുംബ കഥ പറയുന്ന ചിത്രമാണ് ജാനകി ജാനേ . തികച്ചും സാധാരണക്കാരുടെ ജീവിതത്തിലൂടെ ഭാര്യാ ഭർത്തൃ ബന്ധത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുകയാണ് ഈ ചിത്രം. സൈജുക്കുറുപ്പും നവ്യാ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read
അമീർ ഖാൻ ഫാത്തിമാ സനാ പ്രണയം, ഇരുവരും ഒന്നിച്ചുള്ള പുതിയ വീഡിയോ പുറത്ത്, പരിഹാസവുമായി ആരാധകർ

Advertisement