അത് സ്ട്രാറ്റജി അല്ല, നല്ല രീതിയിൽ സെറീനയുമായി കണക്ട് ആവുന്നുണ്ടായിരുന്നു; സ്‌പെഷ്യലാണെന്ന ഫീലാണ്; ജുനൈസ് പറഞ്ഞത് ഫീലായി: സാഗർ സൂര്യ

487

ബിഗ്ഗ് ബോസ് സീസൺ മലയാളം അഞ്ചാം സീസണിൽ മറ്റൊരു എവിക്ഷൻ കൂടി സംഭവിച്ചിരിക്കുകയാണ്. ശക്തരായവരെല്ലാം ഏ റ്റു മുട്ടിയ ഈ എവിക്ഷനിൽ സാഗർ സൂര്യയാണ് പുറത്തായിരിക്കുന്നത്. ഇതിനിടെ സാഗറിനെ ബിഗ് ബോസ് മനപൂർവംപുറത്താക്കിയതാണെന്നും ഈ എവിക്ഷൻ സത്യസന്ധമല്ല എന്നും പ്രചരണങ്ങൾ ഉണ്ട്.

എങ്കിലും സാഗർ കൊച്ചിയിൽ വിമാനമിറങ്ങിയിരിക്കുകയാണ്. കരഞ്ഞുകൊണ്ടാണ് സാഗർ മുംബൈയിൽ നിന്നും എത്തിയിരിക്കുന്നത്. ഇപ്പോഴിതാ, സാഗർ സൂര്യ സെറീനയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

Advertisements

പുറത്തൊക്കെ സെറീനയും സാഗറും ലവ് സ്ട്രാറ്റജി എടുത്തു എന്ന ഗോസിപ്പ് ശക്തമായിരുന്നു. അത് ഗെയിമിന് വേണ്ടി ഉണ്ടായിരുന്ന സ്ട്രാറ്റജി അല്ല, തന്റെ ഇമോഷൻ ആയിരുന്നു എന്നാണ് സാഗർ പറയുന്നത്. തനിക്ക് സൗഹൃദത്തിന് അപ്പുറം ഒരു സ്പെഷ്യൽ ഫ്രണ്ട് എന്ന ഫീലിങ് സെറീനയെ കുറിച്ച് തോന്നിയിരുന്നു എന്നാണ് സാഗർ പറയുന്നത്.

ALSO READ-അവന്റെ കൂടെ നാല് ദിവസം ഡേറ്റിന് പോയി ഓരോ ദിവസവും പ്രത്യേകതരം മൂഡ് ആയിരുന്നു, നാലാം ദിവസം അവൻ കരഞ്ഞു: വെളിപ്പെടുത്തലുമായി വിൻസി അലോഷ്യസ്

അക്കാര്യം തന്നെ അവൾക്കും അത് തോന്നിയിട്ടുണ്ട് എന്നാണ് തന്റെ വിശ്വാസം. പലപ്പോഴും ഞങ്ങൾ ഭയങ്കരമായി കണക്ട് ആകുന്നുണ്ടായിരുന്നു. അത് എല്ലാം ഞാൻ വളരെ എൻജോയ് ചെയ്തിരുന്നു. ഭയങ്കര ലവ് ആയിരുന്നു അതെന്ന് പറയാൻ പറ്റില്ല. അതേ സമയം സൗഹൃദവും അല്ല. ഒരു സ്പെഷ്യൽ ആയിരുന്നുവെന്നാണ് സാഗർ പറയുന്നത്.

പക്ഷെ പിന്നീട് താൻ തന്നെയാണ് അകന്ന് പോയതെന്നും അത് ഗെയിം എന്ന രീതിയിൽ നിൽക്കട്ടെയെന്ന് കരുതിയാണെന്നും സാഗർ പറയുന്നു. ന്യൂട്രലിൽ നിന്ന് ഗെയിം എന്ന രീതിയിൽ മുന്നോട്ട് പോയി പിന്നീട്. ഇതിനിടെ, ഒന്ന് രണ്ട് ദിവസമായി വീണ്ടും അടുക്കാൻ തുടങ്ങിയിരുന്നു. അപ്പോഴേക്കും താൻ ഔട്ടായെന്നും സാഗർ പറഞ്ഞു.

ALSO READ-നടി നവ്യാ നായർ ആശുപത്രിയിൽ; പ്രിയ കൂട്ടുകാരിയെ കാണാൻ ഓടിയെത്തി നിത്യാ ദാസ്

അതേസമയം, ബിബി ഹൗസിൽ മാത്രമല്ല ജീവിതത്തിലും തനിക്ക് ഏറ്റവും ഇഷ്ടമുള്ളവരുമായിട്ടാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത്. അവൾ അന്ന് ആ ഫുഡ് ഇട്ടിട്ട് പോയത് വലിയ വിഷയം ഒന്നും അല്ല. അത് തെറ്റായി പോയി എന്ന് എനിക്ക് പിന്നീട് മനസ്സിലായി. അതിന് സോറിയും പറഞ്ഞു. പക്ഷെ അത് അവൾക്ക് ഭയങ്കര ഹേർട്ട് ആയിപ്പോയി. കരഞ്ഞപ്പോൾ തനിക്കും ഹേർട്ട് ആയി. പക്ഷെ മനസ്സിന് ഉള്ളിൽ ഒന്നും വച്ചിട്ടല്ലെന്നും താരം വിശദീകരിച്ചു.

തനിക്ക് ബിബി ഹൗസിൽ കിട്ടിയ ഏറ്റവും നല്ല സൗഹൃദം സെറീനയുടെയും ജുനൈസിന്റെയുമാണ്. തനിക്ക് ഏറ്റവും ആദ്യം കിട്ടിയ സൗഹൃദം ജുനൈസിന്റേതാണ്. എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും അത് മാറില്ലെന്നും പക്ഷെ ഒരാഴ്ച കൊണ്ട് മിസ്സ് ചെയ്യുന്ന സൗഹൃദം റിനോഷിന്റെയും മിഥുന്റെയും ആണെന്ന് ജുനൈസ് പറഞ്ഞത് ഫീൽ ആയെന്നും സാഗർ പറഞ്ഞു.

Advertisement