പത്തുപൈസ വേണ്ട, അവസാനമായി മോഹൻലാലിനെ ഒന്നു കാണണമെന്ന ആഗ്രഹമെ ഉള്ളൂവെന്ന് പികെആർ പിള്ള പറഞ്ഞു; മരി ച്ചിട്ടും മോഹൻലാൽ പോയില്ലെന്ന് ശാന്തിവിള ദിനേശ്

294

മലയാള സിനിമാ സംവിധായകമനായ ശാന്തിവിള ദിനേശ് പല തുറന്നുപറച്ചിലുകളിലൂടെയും ചർച്ചകളിൽ നിറയുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ പലപ്പോഴും വലിയ വിവാദങ്ങൾക്കും കാരണമാകാറുണ്ട്. സിനിമാ ലോകത്തെ അറിയാക്കഥകളാണ് അദ്ദേഹം പലപ്പോഴും യൂട്യൂബ് ചാനലിലൂടെ തുറന്നുപറയാറുള്ളത്.

ഈയടിത്താണ് മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നിർമ്മാതാവ് പി കെ ആർ പിള്ള വിടവാങ്ങിയത്. ബിസിനസുകരനായിരുന്ന പികെആർ പിള്ളയുടെ അവസാന കാലം ദുരിതപൂർണമായിരുന്നു. അദ്ദേഹത്തെ സിനിമാ ലോകം തിരിഞ്ഞു നോക്കിയിരുന്നില്ല, കൂടാതെ ചികിത്സയ്ക്ക് പോലും ബുദ്ധിമുട്ടിയിരുന്നു എന്നാണ് റിപ്പോർട്ടുകള്.

Advertisements

ഇപ്പോഴിതാ പികെആർ പിള്ളയോടെ സിനിമാതാരങ്ങളടക്കം ചെയ്ത അനീതിയെ കുറിച്ച് ംസസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. അദ്ദേഹത്തെ ഒരുനോക്ക് കാണാൻ തയ്യാറാകാതിരുന്ന നടൻ മോഹൻലാലിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് ശാന്തിവിള ദിനേശ്.

ALSO READ- അത് സ്ട്രാറ്റജി അല്ല, നല്ല രീതിയിൽ സെറീനയുമായി കണക്ട് ആവുന്നുണ്ടായിരുന്നു; സ്‌പെഷ്യലാണെന്ന ഫീലാണ്; ജുനൈസ് പറഞ്ഞത് ഫീലായി: സാഗർ സൂര്യ

മലയാള സിനിമക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ആളുകൂടിയായിരുന്ന അദ്ദേഹം വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരി ച്ചത്. മോഹൻലാലിന്റെ ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത് പികെആറാണ്. അദ്ദേഹത്തിന്റെ മ ര ണത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടഉണ്ടായിരുന്നു.

പികെആർ പിള്ളയുടെ സിനിമാ ജീവിതത്തിൽ ആ മനുഷ്യന് ഏറ്റവും വലിയ ഹിറ്റ് ഉണ്ടാക്കി കൊടുത്ത സിനിമ ‘ചിത്രം’ ആയിരുന്നു. അദ്ദേഹത്തിന് പേരും പ്രശസ്തിയും പണവും നേടിക്കൊടുത്ത സിനിമ. ആ സിനിമയുടെ നൂറാമത് ദിവസം മോഹൻലാലിന്റെയും പ്രിയദർശന്റെയും തോളിൽ കൈയ്യിട്ടി ഇവർ രണ്ടും എന്റെ മക്കളാണെന്നാണ് പറഞ്ഞത്. കൂടാതെ, ചിത്രത്തിന്റെ നൂറാം ദിവസം മോഹൻലാലിനും പ്രിയദർശനും മാരുതി കാർ കൊടുത്തു. ചിത്രത്തിലെ നായികയായ രഞ്ജിനിക്ക് 75000 രൂപയ്ക്ക് മ്യൂസിക് സിസ്റ്റവും ടിവിയും വാങ്ങിക്കൊടുത്തിരുന്നു.

ALSO READ- അവന്റെ കൂടെ നാല് ദിവസം ഡേറ്റിന് പോയി ഓരോ ദിവസവും പ്രത്യേകതരം മൂഡ് ആയിരുന്നു, നാലാം ദിവസം അവൻ കരഞ്ഞു: വെളിപ്പെടുത്തലുമായി വിൻസി അലോഷ്യസ്
അങ്ങനെയാണ് ആ പാവം. സ്‌നേഹിച്ചാൽ ജീവനുംകൂടി നൽകും. അവസാന നിമിഷം പോലും ഈ സിനിമാക്കാർ ആരും അദ്ദേഹത്തെ തിരിഞ്ഞുപോലും നോക്കിയില്ലെന്ന് ശാന്തിവിള പറയുന്നു.

എറണാകുളത്ത് ഉണ്ടായിരുന്ന രഞ്ജിനിക്ക് തൃശൂരുള്ള അദ്ദേഹത്തെ പോയി കാണാൻ തോന്നിയില്ല. വീടിന്റെ രണ്ടാമത്തെ നിലയിൽ നിന്ന് ആരെങ്കിലും ഗേറ്റ് തുറന്ന് അകത്തേക്ക് വന്നാൽ ഉടൻ അദ്ദേഹം ചോദിക്കുമായിരുന്നു, ആ വരുന്നത് ലാലു മോൻ ആണോ എന്ന്’. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ള മോഹൻലാലിനെ അവസാനമായി കാണണമെന്ന്. ഈ വിഷയം എന്നോട് അദ്ദേഹത്തിന്റെ ഭാര്യ രമ പിള്ള സംസാരിച്ചിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഈ കാര്യം പറഞ്ഞുകൊണ്ട്തഞാൻ ചെയ്ത വിഡിയോ ബി ഉണ്ണികൃഷ്ണൻ കാണുകയും വിവരം ലാലിനെ അറിയിച്ചു. പിള്ള സാറിന് ചികിത്സയ്ക്ക് എത്ര രൂപ വേണമെങ്കിലും കൊടുക്കാം എന്ന് പറയൂവെന്നാണ്് ഉണ്ണികൃഷ്ണനോട് മോഹൻലാൽ പറഞ്ഞത്.

ഇക്കാര്യം ഉണ്ണികൃഷ്ണൻ എന്നെ വിളിച്ച് സംസാരിച്ചു. ഞാൻ രമ പിള്ളയെ വിളിച്ച് സംസാരിച്ചപ്പോൾ പറഞ്ഞത് ഞങ്ങൾക്ക് പത്ത് പൈസ വേണ്ടെ. കാണണം എന്ന ആഗ്രഹം മാത്രമേ അദ്ദേഹത്തിനുള്ളൂ എന്ന്. ആ മനുഷ്യൻ മരിക്കുന്നത് വരെ ലാൽ പോയിട്ടില്ലെന്നും ശാന്തിവിള വെളിപ്പെടുത്തുന്നു.

എന്നിട്ടും ആ പാവം മരിച്ച ശേഷവും അദ്ദേഹത്തെ പോയി കണ്ടില്ല. പകരം ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. അദ്ദേഹം പോസ്റ്റിടാൻ വേന്ദ്രനാണ്. വേണ്ടതും വേണ്ടാത്തതുമായ എന്തും പോസ്റ്റ് ചെയ്യുമെന്നും ശാന്തിവിള വിമർശിച്ചു. പോസ്റ്റിൽ പറഞ്ഞ ഒരു കാര്യവും ആത്മാർത്ഥമല്ലെന്നും, വന്ന വഴികൾ മറക്കരുത് എന്നും ശാന്തിവിള ദിനേശ് കു റ്റ പ്പെടുത്തി.

Advertisement