‘എന്റെ സ്വന്തം മടിയൻ’! പൂർണ ന ഗ്നനായ അർജൂൻ കപൂറിന്റെ ചിത്രം പങ്കുവെച്ച് മലൈക; ഇത് വല്ലാത്തൊരു പ്രണയം തന്നെയെന്ന് സോഷ്യൽമീഡിയ

30235

ബോളിവുഡിൽ വലിയ വിവാദങ്ങൾക്ക് കാരണമായ പ്രണയമാണ് അർജുൻ കപൂറിന്റേയും മലൈക അറോറയുടേയും. സെൻസേഷണൽ കാമുകീ കാമുകൻമാരായിരിക്കുകയാണ് ഇരുവരും. വിവാദങ്ങളും ഇരുവരേയും വിട്ടൊഴിയുന്ന നേരമില്ല. തന്നേക്കാൾ പ്രായംകൂടിയ മലൈകയെ അർജുൻ പ്രണയിക്കുന്നതാണ് പലരേയും ചൊടിപ്പിച്ചത്.

എന്നാൽ വിമർശനങ്ങളെല്ലാം ശ്രദ്ധിക്കാതെ ഇരുവരും തങ്ങളുടെ പ്രണയകാലം ആസ്വദിക്കുകയാണ്. ഇവർ ഒരുമിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നതും കുറവല്ല.തന്നെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തിയാണ് മലൈക എന്നായിരുന്നു ഒരുവേള അർജുൻ കപൂർ പറഞ്ഞത്. മലൈകയുമായുള്ള തന്റെ ബന്ധം അവരുടെ മകനെ ഒരു തരത്തിലും ബാധിക്കരുതെന്ന് തനിക്ക് നിർബന്ധമുണ്ടെന്നും അർജുൻ കപൂർ അന്ന് പ്രതികരിച്ചിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം കാരണം നിരനത്രം ട്രോളുകൾക്ക് ഇരയാവാറുണ്ട്. 49 കാരിയാണ് മലൈക അറോറ. അർജുൻ കപൂറിന്റെ പ്രായമാവട്ടെ 38 ഉം. ഈ പ്രായവ്യത്യാസമാണ് പലരും പരിഹസിക്കുന്നതിനുള്ള കാരണം. എന്നാൽ ട്രോളുകളൊന്നും കാര്യമാക്കാതെയാണ് ഇവരുടെ ജീവിതം. തങ്ങൾ പരസ്പരം സ്നേഹിക്കുന്നവരാണെന്നും സോഷ്യൽ മീഡിയ കമന്റുകൾ ശ്രദ്ധിക്കാറില്ലെന്നുമാണ് അർജുൻ കപൂർ പറയുന്നത്.

ALSO READ- പത്തുപൈസ വേണ്ട, അവസാനമായി മോഹൻലാലിനെ ഒന്നു കാണണമെന്ന ആഗ്രഹമെ ഉള്ളൂവെന്ന് പികെആർ പിള്ള പറഞ്ഞു; മരി ച്ചിട്ടും മോഹൻലാൽ പോയില്ലെന്ന് ശാന്തിവിള ദിനേശ്

എന്നാലിപ്പോഴിതാ ഏറെ വിവാദമായിരിക്കുകയാണ് മലൈകയുടെ ഒരു പോസ്റ്റ്. അർജുൻ കപൂറുമായുള്ള പ്രണയം തുറന്നുപറയാൻ മടി കാണിക്കാത്ത മലൈക ഇത്തവണ പ്രണയം മൂത്ത് പങ്കുവെച്ച ഒരു ചിത്രമാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. മലൈക അറോറയും അർജുൻ കപൂറും പരസ്പരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലും ഫീഡിലും ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ അർജുന്റെ മൊണോക്രോം ചിത്രമാണ് മലൈക പങ്കുവെച്ചിരിക്കുന്നത്. പക്ഷെ പൂർണ നഗ് ന നായ അർജുനെയാണ് ചിത്രത്തിൽ കാണാനാവുക. ഇത് വലിയ ചർച്ചകൾക്കാണ് കാരണമായിരിക്കുന്നത്.

ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന അർജുൻ കൈകൾ വിടർത്തി ഉഷാറാകുന്നതാണ് ചിത്രം. ഇതിൽ ഒരു കുഷ്യൻ വച്ചാണ് അർജുൻ നഗ്‌നത മറയ്ക്കുന്നത്. ‘എന്റെ സ്വന്തം മടിയനായ കുട്ടി. എന്നാണ് ഇതിന് മലൈക ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ചിത്രം അർജുൻ കപൂർ ഒരു ലൌ ഇമോജിയോടെ ഇത് റീഷെയർ ചെയ്തിട്ടുമുണ്ട്.

ALSO READ- അത് സ്ട്രാറ്റജി അല്ല, നല്ല രീതിയിൽ സെറീനയുമായി കണക്ട് ആവുന്നുണ്ടായിരുന്നു; സ്‌പെഷ്യലാണെന്ന ഫീലാണ്; ജുനൈസ് പറഞ്ഞത് ഫീലായി: സാഗർ സൂര്യ

പക്ഷെ ഈ ചിത്രത്തെ പോസിറ്റീവ് അയല്ല ഒരു കൂട്ടർ കാണുന്നത്. പോസ്റ്റുകളിൽ അരോചകം എന്നാണ് പലരും മലൈകയുടെ ഈ പോസ്റ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് വച്ച് പല ട്രോളുകളും ഉണ്ടായി. നേരത്തെ രൺവീർ സിംഗ് ഇത്തരത്തിൽ ചെയ്തപ്പോൾ വലിയ സപ്പോർട്ട് ആണ് ഉണ്ടായതെന്നും അതുപോലെ കണ്ടാൽ മതിയെന്നുമാണ് പലരും വാദിക്കുന്നത്. ഏതായാലും ബോളിവുഡിനെ ചർച്ചകളിൽ സജീവമാക്കുകയാണ് ഈ പോസ്റ്റ്.

Advertisement