മകൻ നീലിനെ വിളിക്കുന്നത് അരിക്കൊമ്പനെന്ന്; കൊടൈക്കനാലാണ് എല്ലാം തന്നത്; ഇനി ജീവിതാവസാനം വരെ ഇവിടെ തന്നെ കഴിയും: മൈഥിലി

282

വളരെ പെട്ടെന്ന തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിാണ് മൈഥിലി. പത്തനംത്തിട്ട കോന്നി സ്വദേശിനിയായ മൈഥിലിയുടെ യഥാർത്ഥ പേര് ബ്രെറ്റി ബാലചന്ദ്രൻ എന്നാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു മൈഥിലിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

തുടർന്ന് നിരവധി സിനിമകളിൽ നായികയായും സഹനടിയായും എല്ലാം വേഷമിട്ട താരം രഞ്ജിത്തിന് ഒപ്പം സംവിധാന സഹായിയായും വർക്ക് ചെയ്തിരുന്നു. മലയാളത്തിലെ സൂപ്പർതാരങ്ങൾക്കും യുവ താരങ്ങൾക്കും ഒപ്പം എല്ലാം മൈഥിലി അഭിനയിച്ചിട്ടുണ്ട്. വിവാഹിതയായി സിനിമാ ലോകത്തു നിന്നും വിട്ടുനിൽക്കുന്ന മൈഥിലി ഇപ്പോൾ തന്റെ കുഞ്ഞിനും ഭർത്താവിനും ഒപ്പം കൊടൈക്കനാലിൽ ാതമസമാക്കിയിരിക്കുകയാണ്. മൈഥിലിയും ഭർത്താവും കുഞ്ഞിന് നീൽ എന്നാണ് പേരിട്ടിരിക്കുന്നത്.

Advertisements

ഇപ്പോഴിതാ കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മൈഥിലി. തന്റെ മകനെ സ്‌നേഹത്തോടെ മൈഥിലി അരികൊമ്പൻ, നീലൻ എന്നൊക്കെയാണ് വിളിക്കുന്നതെന്നാണ് താരം പറയുന്നത്.

ALSO READ- ‘എന്റെ സ്വന്തം മടിയൻ’! പൂർണ ന ഗ്നനായ അർജൂൻ കപൂറിന്റെ ചിത്രം പങ്കുവെച്ച് മലൈക; ഇത് വല്ലാത്തൊരു പ്രണയം തന്നെയെന്ന് സോഷ്യൽമീഡിയ

തന്റെ ജീവിതതത്തിൽ അമ്മയായ ശേഷം ഒരുപാട് മാറ്റങ്ങൾ വന്നെന്നാണ് മൈഥിലി പറയുന്നത്. പണ്ടൊക്കെ അലസമായിരുന്നു എങ്കിൽ ഇന്ന്, ജീവിതത്തിൽ ഉത്തരവാദിത്വങ്ങൾ കൂടി അവന്റെ കാര്യങ്ങൾ നോക്കി അത് ആസ്വദിക്കുകയാണ് താനും ഭർത്താവ് സമ്പത്തെന്നും മൈഥിലി പറയുന്നു.

തനിക്ക് ഇടക്ക് ഒന്ന് രണ്ടുദിവസം മാത്രമാണ് പോസ്റ്റ് പാർട്ടം ഡിപ്രെഷൻ ഉണ്ടായതെന്നും വെറുതെ കരയാൻ തോന്നിയ നിമിഷങ്ങളിലൊക്കെ ഭർത്താവ് കൂടെ ഉണ്ടായിരുന്നു. ആ വേദനകളെ അതിജീവിച്ചെന്നും മൈഥിലി പറയുന്നു.

ALSO READ-പത്തുപൈസ വേണ്ട, അവസാനമായി മോഹൻലാലിനെ ഒന്നു കാണണമെന്ന ആഗ്രഹമെ ഉള്ളൂവെന്ന് പികെആർ പിള്ള പറഞ്ഞു; മരി ച്ചിട്ടും മോഹൻലാൽ പോയില്ലെന്ന് ശാന്തിവിള ദിനേശ്

ഇനി ഉടനെയൊന്നും സിനിമയിലേക്ക് ഇല്ലെന്നും മൈഥിലി പറയുന്നു. മോന്റെ ബാല്യം കളയാൻ തയ്യാറല്ല. അത്രയും നല്ല കഥാപാത്രങ്ങൾ ആണെങ്കിൽ മാത്രമേ ഇനി ചെയ്യൂ. സിനിമാരംഗത്തെ മയക്കുമരുന്ന് വിവാദം, അഭിനേതാക്കളുടെ നിസ്സഹകരണത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

ഞാൻ എന്നെ സ്‌നേഹിക്കുന്നു എന്ന ഒറ്റ വാക്കിലൂടെ മൈഥിലി ഉത്തരം പറഞ്ഞുകഴിഞ്ഞു. ജീവിതത്തിലേക്ക് അതിക്രമിച്ചു കയറി വരുന്നവരെ ഞാൻ എന്തിനു ഗൗനിക്കണമെന്നാണ് താരത്തിന്റെ മറുപടി.

എന്തിനു വേവലാതിപ്പെടണം. തിരിഞ്ഞു നോക്കിയല്ല മുൻപോട്ട് നോക്കിയല്ലേ നടക്കേണ്ടത്. ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ആണ് താൻ ശ്രദ്ധിക്കുന്നതെന്നും മൈഥിലി പറയുന്നുണ്ട്. തനിക്ക് കൊടൈക്കനാലാണ് എല്ലാം തന്നത്. ഭർത്താവ് സമ്പത്തിനെയും, കുഞ്ഞിനേയും ഈ ഭൂമിയും എല്ലാം. ജീവിതാവസാനം വരെ ഇവിടെ ഇങ്ങനെ ജീവിക്കണം എന്നാണ് ആഗ്രഹമെന്നും മൈഥിലി പറയുകയാണ്.

താൻ തികച്ചും യാദൃശ്ചികമായിട്ടാണ് ഇവിടെ എത്തിയത്. ശാന്തതയാണ് മനസ്സിന്. ഇവിടം ഒരു മാന്ത്രിക ദേശമാണ് എന്നും താരം പറയുന്നു. വെറുതെ ടൂർ വന്ന സ്ഥലമാണ്. കണ്ട ഇഷ്ടപ്പെട്ട് സ്ഥലം വാങ്ങിയാലോ എന്ന ചിന്തയിൽ എത്തുക ആയിരുന്നു. നാലു മാസം കൊണ്ടാണ് സ്ഥലം കണ്ടെത്തിയതും വാങ്ങിയതും, പിന്നെ സമ്പത്തിനെ കണ്ടതും ഇഷ്ടപെട്ടതും എല്ലാം ഇവിടെയാണെന്നും മൈഥിലി വിശദീകരിച്ചു. കഴിഞ്ഞ ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം.

Advertisement