ശരിക്കും എന്താണ് നടി മീനയുടെ ഭർത്താവിന് പറ്റിയത്, വർഷങ്ങളായി ഈ രോഗത്തിന് ചികിത്സ, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

11110

കഴിഞ്ഞ ദിവസം രാത്രായാണ് മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായ തെന്നിന്ത്യൻ സൂപ്പർ നടി മീനയുടെ ഭർത്താവ് അന്തരിച്ചു എന്ന വാർത്ത പുറത്ത് വന്നത്. ബംഗ്ലരൂവിൽ സോഫ്റ്റ് വെയർ എൻജിനീയറായ വിദ്യസാഗർ ആയിരുന്നു മീനയുടെ ഭർത്താവ്. കുറച്ച് വർഷങ്ങളായി ശ്വാസകോശ രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിൽ ആയിരുന്നു അദ്ദേഹം.

കഴിഞ്ഞ ജനുവരിയിൽ കൊവിഡ് ബാധിച്ചതിനെ തുടർന്ന് വിദ്യസാഗറിന് രോഗം ഗുരുതരമാവുകയായിരുന്നു. തമിഴിൽ നിന്നും നടൻ ശരത് കുമാറാണ് മീനയുടെ ദുഃഖം പങ്കുവെച്ച് കൊണ്ട് ആദ്യം രംഗത്ത് വന്നത്. പ്രിയപ്പെട്ടവന്റെ വേർപാടുണ്ടാക്കിയ വേദനയിൽ നിന്നും മീനയെയും കുടുംബത്തെയും ആശ്വസിപ്പിക്കുന്ന വാക്കുകളുമായിട്ടാണ് ശരത് കുമാർ എത്തിയത്.

Advertisements

Also Read: അവരൊക്കെ എന്നെ ലേഡി മോഹൻലാൽ എന്ന് വിശേഷിപ്പിക്കാറുണ്ട്; വെളിപ്പെടുത്തലുമായി നടി ലക്ഷ്മിപ്രിയ

അതേ സമയം വിദ്യസാഗറിന്റെ മരണത്തിന് കാരണമായ സംഭവങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ബാല താരമായി അഭിനയ രംഗത്തേക്ക് വന്ന മീന നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് വിവാഹം കഴിക്കുന്നത്. 2009 ൽ ആണ് നടി മീനയും വിദ്യസാഗറും തമ്മിൽ വിവാഹിതർ ആവുന്നത്. സിനിമാ ഇൻഡസ്ട്രിയിൽ നിന്നും ഭർത്താവിനെ തിരഞ്ഞെടുക്കാതെ ബാംഗ്ലൂരു താമസമാക്കിയ ബിസിനസുകാരനെ നടി ഭർത്താവ് ആക്കുക ആയിരുന്നു.

ഇരുവർക്കും നൈനിക എന്നൊരു മകൾ കൂടിയുണ്ട്. അങ്ങനെ സന്തുഷ്ട ദാമ്പതിമാരായി കഴിയവേയാണ് വിദ്യസാഗറിന് ശ്വാസകോശ രോഗം ഉണ്ടാവുന്നത്. വർഷങ്ങളായിട്ട് ശ്വാസകോശ രോഗത്തിന് ചികിത്സയിൽ ആയിരുന്നു താര ഭർത്താവ്. എന്നാൽ ഈ വർഷം കൊവിഡ് പോസിറ്റീവ് ആയതിന് പിന്നാലെയാണ് അസുഖം ഗുരുതരമായി മാറിയത്.

ശ്വാസ കോശത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്നു. അവയവം മാറ്റി വെക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നെങ്കിലും അവയവ ദാതാവിനെ കിട്ടാത്തത് കൊണ്ടാണ് ശസ്ത്രക്രിയ നീണ്ട് പോയത്. വെന്റിലേറ്റർ സഹായത്തിൽ ജീവൻ നിലനിർത്തി കൊണ്ടിരിക്കെയാണ് മ ര ണം സംഭവിച്ചത്.

തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ മീനയ്ക്കും മകൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അനുശോചന സന്ദേശങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. മീനയുടെ ഭർത്താവ് അന്തരിച്ചു എന്ന വാർത്ത സുഹൃത്തുക്കളെയും ആരാധകരെയും ഒരുപോലെയാണ് ഞെട്ടിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം വിദ്യാസാഗറിന്റെ സംസ്‌കാരം ഇന്ന് ജൂൺ 29 ബുധനാഴ്ച തന്നെ നടക്കുമെന്നാണ് അറിയുന്നത്. അതേ സമയം വിദ്യസാഗർ കൊവിഡ് കാരണമാണ് മ രി ച്ച തെ ന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇത് തെറ്റായ വാർത്തയാണെന്നും ഇതൊന്നും പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് നടി ഖുശ്ബു രംഗത്ത് വന്നു. കുറച്ച് കൂടി ഉത്തരവാദിത്തതോടെ വാർത്തകൾ കൊടുക്കണമെന്ന് മാധ്യമങ്ങളോട് ഞാൻ വളരെ താഴ്മയായി അപേക്ഷിക്കുകയാണ്.

മൂന്ന് മാസം മുൻപാണ് മീനയുടെ ഭർത്താവ് വിദ്യസാഗറിന് കൊവിഡ് ബാധിച്ചത്. ഇപ്പോൾ അദ്ദേഹം കൊവിഡ് ബാധിതൻ ആയിരുന്നില്ല. കൊവിഡ് ബാധിച്ചാണ് സാഗർ പോയതെന്ന തെറ്റായ വാർത്ത പ്രചരിപ്പിക്കരുത്. ജനങ്ങളിൽ പരിഭ്രാന്തി പരത്തരുതെന്നും ഇതെന്റെ അപേക്ഷയാണെന്നും ഖുശ്ബു പറഞ്ഞു.

Also Read:‘മിനിയുടെ കൊച്ചിച്ചായൻ’ കഷ്ടപ്പാടിലും ദുരിതത്തിലും ആണോ? സോഷ്യൽമീഡിയ കണ്ടെത്തിയ ഷാജിൻ ചെരിപ്പുകടയിലോ? വെളിപ്പെടുത്തൽ

Advertisement