വീട്ടിലേക്ക് ചെല്ലാൻ തന്നെ വിളിക്കാറുണ്ട്, പോകാൻ ആഗ്രഹവുമുണ്ട്, പക്ഷേ പ്രണവിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് ചെല്ലാനാണ് അവർ പറയുന്നത്, തുറന്ന് പറഞ്ഞ് ഷഹാന

288

മലയാളികൾക്കിടയിൽ വലിയ വാർത്തയായിരുന്നു പ്രണവും ഷഹാനയും വിവാഹിതരായത്.ചുരുങ്ങിയ നാളുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെയും ജനങ്ങളുടെ സ്നേഹം പിടിച്ചു പറ്റിയവരാണ് പ്രണവും ഷഹാനയും. അതിന് കാരണം പ്രണവിന്റെ അവസ്ഥയാണ്. ജീവിതത്തെ മാറ്റിമറിച്ച ഒരു ബൈക്ക് അപകടത്തിൽ നെഞ്ചിനു താഴേക്ക് തളർന്നുപോയ പ്രണവിന് ഇന്നും കൂട്ടായി ഷഹാന കൂടെയുണ്ട്.

ഒപ്പം തന്നെ എന്നും, ഇവർ രണ്ടുപേരും എല്ലാ പ്രണയ ജോഡികൾക്കും മാതൃകയാണെന്ന് തന്നെ പറയാം. നെഞ്ചിനു താഴെ തളർന്നുപോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ ഷഹാനയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പ്രണവിന്റെ ജീവിതകാലം മുഴുവൻ പ്രണവിന് താങ്ങായും തണലായും ഷഹാന കൂടെയുണ്ടാകുമെന്ന് ഉറപ്പാണ്. അതവൾ തെളിയിച്ചിട്ട് ഒരുപാട് നാളുകൾ തന്നെ ആയിരിക്കുന്നു. പ്രണവിന് എന്നും പിന്തുണയും ധൈര്യവുമായി ഷഹാന കൂടെയുണ്ട്.

Advertisements

ഇന്ന് ജാതിയും മതവും നോക്കാതെ ഒരുമിച്ച് ജീവിക്കുകയാണ് ഇവർ. പ്രണവ് ഇപ്പോഴും നെഞ്ചിനു താഴെക്ക് തളർന്നു അനങ്ങാനാവാതെ കിടക്കുകയാണ്. ഇവർ വിവാഹം കഴിച്ചാൽ എങ്ങനെ ഒരുമിച്ച് ജീവിക്കും എന്ന് ചോദിച്ചവർക്ക് ഉത്തരമാണ് ശരിക്കും ഇവരുടെ ജീവിതം. ഏവർക്കും ഉദാഹരണമാണ് ഇവർ. ബൈക്ക് അപകടത്തിൽ നെഞ്ചിന് താഴേക്ക് തളർന്ന് പോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നു വരനാനായി ഷഹാനയ്ക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല.

Also Read:ശരിക്കും എന്താണ് നടി മീനയുടെ ഭർത്താവിന് പറ്റിയത്, വർഷങ്ങളായി ഈ രോഗത്തിന് ചികിത്സ, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

പ്രണവിന് താങ്ങായും തണലായും ഷഹാന ഇപ്പോഴുണ്ട്. നെഞ്ചിന് താഴെ തളർന്ന് കിടക്കാണ് പ്രണവ്. ജാതിക്കും മതത്തിനും അതീതമായി ഒരുമിച്ച് ജീവിക്കുകയാണ് പലരും. ഇപ്പോൾ ഇതാ ഷഹാന ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ എത്തിയതിന്റെ വിശേഷമാണ് വൈറലാവുന്നത്. പലതരം നെഗറ്റീവ് കമന്റുകൾ പറഞ്ഞ് വന്നിട്ടുണ്ട്. വീട്ടുകാർക്ക് പോലും പലതരം ഭീഷണികൾ വന്നിരുന്നു.

ഇപ്പോൾ കേസുകൾ ഒന്നുമില്ല, സമാധാനത്തോടെ ജീവിക്കുകയാണെന്ന് ഷഹാന പറയുന്നു. അതേ സമയം വീട്ടിലേക്ക് തന്നെ വിളിക്കാറുണ്ടെന്നും എല്ലാം ഉപേക്ഷിച്ച് ചെല്ലാനാണ് പറയുന്നതെന്നും ഷഹാന പറയുന്നു. എനിക്ക് വിഷമം വരുമ്പോൾ ബാപ്പായെ വിളിക്കാറുണ്ട്. ഇടക്ക് വീട്ടിലൊന്നു പോകണമെന്നുണ്ട്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലല്ലോ.

എട്ടു വർഷം മുമ്പ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണ് പ്രണവിന്റെ നട്ടെല്ലിന് പരിക്കേൽക്കുക ആയിരുന്നു. ഒരു വർഷത്തോളം ചികിത്സയിലായിരുന്നു. പ്രണവിന്റെ വീഡിയോ കണ്ടാണ് ഷഹാന ഇഷ്ടപ്പെടുന്നത്. ഷഹന പ്രണയം അറിയിച്ചപ്പോൾ പ്രണവ് പരമാവധി നിരുത്സാഹപ്പെടുത്തി. എന്നാൽ ഷഹന പിന്മാറാൻ തയ്യാറല്ലായിരുന്നു.

പ്രണവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പറഞ്ഞിട്ടും തന്റെ തീരുമാനത്തിൽ നിന്നും ഒരു ചലനവുമില്ലായിരുന്നു. പ്രണവിനൊപ്പം ജീവിക്കാനുള്ള തീരുമാനത്തിലാണ് ഷഹന മാർച്ച് മൂന്നിന് തൃശൂരിലേക്ക് കയറുന്നത്. തൃശൂരിൽ നിന്നും പ്രണവിന്റെ സഹോദരന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. അവിടെ വച്ചാണ് ഷഹന ആദ്യമായി പ്രണവിനെ കാണുന്നതും.

നേരിട്ടു കണ്ടപ്പോഴും വിവാഹത്തിൽ നിന്നും നിരുത്സാഹ പെടുത്തിയെങ്കിലും ഷഹന വഴങ്ങിയില്ല. ഇതോടെയാണ് നാലാം തീയതി പ്രണവ് ഷഹനയെ ഹൈന്ദവ ആചാര പ്രകാരം താലി ചാർത്തിയത്. വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായതോടെയ ഷഹനയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. അതേ സമയം തന്റെ ജീവിതത്തിലേക്കുള്ള ഷഹാനയുടെ വരവ് അപ്രതീക്ഷിതമായിരുന്നു എന്നാണ് പ്രണവ് പറയുന്നത്.

എന്റെ ജീവിതത്തിലേക്കുള്ള ഷഹാനയുടെ വരവ് അപ്രതീക്ഷിതം ആയിരുന്നു. എന്തുകൊണ്ടാണ് അവൾ അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് എനിക്കിപ്പോഴും അറിയില്ല. ആളുകൾ എന്നെ കുറ്റപ്പെടുത്തി പലതും പറയുന്നുണ്ട്. അതൊന്നും കാര്യമാക്കാറില്ല. സ്നേഹിച്ചവർക്ക് എന്തെങ്കിലും അപകടം സംഭവിക്കുമ്പോൾ ഉപേക്ഷിച്ചു പോകുന്നവരുള്ള നാട്ടിലാണ് ഒരു പെൺകുട്ടി ഇങ്ങനയൊരു തീരുമാനമെടുക്കുന്നത്. ഞാനും എന്റെ വീട്ടുകാരും കൂട്ടുകാരുമൊക്കെ ഈ തീരുമാനം മാറ്റണമെന്ന് ഷഹാനയോട് ഒരുപാട് തവണ പറഞ്ഞതാണ്.

Also Read: നായികയെ കിട്ടിയത് അറിഞ്ഞപ്പോൾ സൗന്ദര്യം ശ്രദ്ധിക്കണമെന്ന് അമ്മ പറഞ്ഞു, എനിക്ക് പക്ഷേ നായികയെ കിട്ടിയപ്പോൾ മുതൽ ചമ്മലാണ്; തുറന്ന് പറഞ്ഞ് സാന്ത്വനം താരം അച്ചു സുഗന്ധ്

പക്ഷേ, അവൾ അതിലുറച്ചു നിന്നു. എന്റെ ഈ അവസ്ഥയിൽ ഒരു കല്യാണമോ കുടുംബജീവിതമോ ഒന്നും വിദൂര സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. എനിക്കവളെ ജീവന് തുല്യം സ്നേഹിക്കാൻ മാത്രമേ സാധിക്കൂ. അത് ഞാൻ ചെയ്യും.
ഷഹാന വന്നതോടെ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടായി. വീട്ടുകാരും കൂട്ടുകാരും നോക്കിയിരുന്ന പല കാര്യങ്ങളും അവൾ ഏറ്റെടുത്തു.

പല കാര്യങ്ങൾ എന്നല്ല, എന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു എന്നു തന്നെ പറയാം. ഒന്നിനും അവൾക്ക് മടിയില്ല. ഒരു കുഞ്ഞിനെ പോലെ എന്ന് പരിചരിക്കുന്നു, സ്നേഹിക്കുന്നു. എനിക്ക് അവളെ ദൈവം അറിഞ്ഞു തന്നതാണ്. കുറച്ച് ദേഷ്യക്കാരിയുമാണ് ആൾ. എന്നാൽ ദേഷ്യം മാറിയാൽ പിന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കും. ഞാൻ അതെല്ലാം വളരെയധികം ആസ്വദിക്കുന്നുണ്ട്.

അങ്ങനെ ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നു. ഷഹാന വന്നതോടെ ജീവിതത്തിൽ ചില മാറ്റങ്ങളൊക്കെ വരുത്തി. ഇപ്പോൾ അവൾക്കു വേണ്ടി കൂടുതൽ സമയം മാറ്റിവെയ്ക്കുന്നു. ഒരു അപകടത്തിലാണ് ഇരിങ്ങാലക്കുട സ്വദേശി പ്രണവിന്റെ ജീവിതം മാറിമറിഞ്ഞത്. കുതിരത്തടം പൂന്തോപ്പിൽ നടന്ന ബൈക്ക് അപകടത്തിൽ പ്രണവിന്റെ ശരീരം തളർന്നു. ഒരിക്കലും വെറുതെയിരിക്കാൻ ഇഷ്ടപ്പെടാതിരുന്ന ആൾ ജീവിതം വീൽചെയറിലേക്ക് മാറി.

ബികോം മൂന്നാംവർഷ പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയം. ഒരു സുഹൃത്ത് ഗൾഫിലേക്ക് പോകുന്നതിനാൽ അന്നൊരു ചെലവ് ഉണ്ടായിരുന്നു. വളരെ സന്തോഷകരമായ നിമിഷങ്ങൾ. അതിനിടയിൽ കൂട്ടത്തിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവറായ സുഹൃത്തിന് ഓട്ടത്തിന് വിളി വന്നു. മദ്യപിക്കുന്ന ശീലമില്ലാത്തതു കൊണ്ട് അവൻ എന്നോട് പോകാമോ എന്നു ചോദിക്കുകയും ഞാൻ സമ്മതിക്കുകയും ചെയ്തു.

Also Read: നായികയെ കിട്ടിയത് അറിഞ്ഞപ്പോൾ സൗന്ദര്യം ശ്രദ്ധിക്കണമെന്ന് അമ്മ പറഞ്ഞു, എനിക്ക് പക്ഷേ നായികയെ കിട്ടിയപ്പോൾ മുതൽ ചമ്മലാണ്; തുറന്ന് പറഞ്ഞ് സാന്ത്വനം താരം അച്ചു സുഗന്ധ്

വൈകീട്ട് ഒരു ആറു മണിയോട് അടുപ്പിച്ചാണ് ഓട്ടം കഴിഞ്ഞ് ഞാൻ തിരിച്ചു വന്നത്. ഓട്ടോറിക്ഷ ഒതുക്കി പുറത്ത് ഇറങ്ങിയതും ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിന്നിരുന്ന ഒരു സുഹൃത്ത് ഒപ്പം ചെല്ലാൻ ആവശ്യപ്പെട്ടു. ഞാൻ അവന്റെ പിന്നിൽ കയറി. ഒരു 300 മീറ്റർ മുന്നോട്ട് പോയി കാണും. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്ത് മതിൽ ഇടിച്ചു കയറി. ഞാൻ തെറിച്ചു പോയി ഒരു തെങ്ങിലിടിച്ച് നിലത്തു വീണു എന്നും പ്രണവ് തന്റെ ജീവിതം മാറി മറിഞ്ഞതിനെ കുറിച്ച് പറഞ്ഞു.

Advertisement