തന്റെ ശരീരത്തെ കുറിച്ച് നടി നിത്യ മേനോന് പറയാനുള്ളത് ഇതാണ്, വാക്കുകൾ വൈറൽ

737

വളരെ പെട്ടെന്ന് തന്നെ അഭിനയം കൊണ്ടും ഭാഷാ പ്രാവിണ്യം കൊണ്ടും മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് നടി നിത്യാ മേനോൻ. നടിയായും ഗായികയായും ആരാധകരെ വിസ്മയിപ്പിച്ച പ്രതിഭ കൂടിയാണ് നിത്യാ മേനോൻ. മലയാളം, തമിഴ്, തെലുങ്കു, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ താരം വേഷമിട്ടിട്ടുണ്ട്.

ചുരിങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് ആരാധകരെ വാരികൂട്ടാൻ നിത്യ മേനോന് കഴിഞ്ഞു. 1998ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായിയാണ് നിത്യ സിനിമ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

Advertisements

സെവൻ ഓ ക്ലോക്ക് എന്ന ചിത്രത്തിലൂടെയാണ് കന്നടയിൽ അരങ്ങേറ്റം കുറിച്ചത്. തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയിൽ സംവിധാനം ചെയ്ത ആകാശ ഗോപുരം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ എത്തിയത്. വെള്ളത്തൂവൽ, കേരള കഫേ, ഏയ്ഞ്ചൽ ജോൺ, അപൂർവ്വരാഗം, അൻവർ, ആല മൊദലൈന്ദി, ഉറുമി, കർമ്മയോഗി, വെപ്പം, 180,വയലിൻ, ജോഗയ്യ, ഇഷ്‌ക്, തത്സമയം ഒരു പെൺകുട്ടി, കർമ്മയോഗി, ഡോക്ടർ ഇന്നസെന്റ് ആണ്, ബാച്ച്‌ലർ പാർട്ടി, ഉസ്താദ് ഹോട്ടൽ, പോപ്പിൻസ്, ഓ കെ കൺമണി, മൈന മൈന, മാലിനി 22 പാളയംകോട്ടൈ, ബാംഗ്ലൂർ ഡേസ്, മള്ളി മള്ളി ഇദി രാനി രോജു, 100 ഡേസ് ഓഫ് ലവ്, സൺ ഓഫ് സത്യമൂർത്തി,

Also Read: വീട്ടിലേക്ക് ചെല്ലാൻ തന്നെ വിളിക്കാറുണ്ട്, പോകാൻ ആഗ്രഹവുമുണ്ട്, പക്ഷേ പ്രണവിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് ചെല്ലാനാണ് അവർ പറയുന്നത്, തുറന്ന് പറഞ്ഞ് ഷഹാന

കാഞ്ചന 2, രുദ്രമാദേവി, 24, ഒക്ക അമ്മായി തപ്പ, ജനതാ ഗാരേജ്, ഇരു മുഖം, മെർസൽ, അവേ, ഗീതാ ഗോവിന്ദം, കതാനായകുഡു, പ്രാണ, സൈക്കോ, കോളാമ്പി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2019ൽ പുറത്തിറങ്ങിയ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെയാണ് നിത്യ മേനോൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

സോഷ്യയൽ മീഡിയകളിലും സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് വരുന്ന കമന്റുകളെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി.

നെഗറ്റീവ് കമന്റുകൾ ഒന്നും തന്നെ ഇപ്പോൾ ബാധിക്കാറില്ലെന്ന് തുറന്ന് പറയുകയാണ് നടി. ഒരാളുടെ പെർഫോമൻസാണ് സിനിമയിൽ ഒന്നാമത്തെ കാര്യമെന്നും അത് കഴിഞ്ഞേ ശരീര സൗന്ദര്യത്തിന് സ്ഥാനമുള്ളു അതുകൊണ്ട് തന്നെ ഉയരത്തെയും തടിയെയും കുറിച്ചുള്ള നെഗറ്റീവ് കമന്റുകൾ തന്നെ ബാധിക്കാറില്ലെന്ന് നിത്യ മേനോൻ പറഞ്ഞു.

Also Read
ശരിക്കും എന്താണ് നടി മീനയുടെ ഭർത്താവിന് പറ്റിയത്, വർഷങ്ങളായി ഈ രോഗത്തിന് ചികിത്സ, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

അഭിനയത്തെ കുറിച്ച് ചിന്തിക്കുമെന്നാല്ലാതെ പട്ടിണി കിടന്ന് തടി കുറക്കാനും ജിമ്മിൽ പോകാനൊന്നും തനിക്ക് പറ്റില്ലെന്ന് നിത്യ മേനോൻ വ്യക്തമാക്കി. അതേസമയം ഒരു ഷോട്ടിൽ ഇങ്ങനെ അഭിനയിക്കണമെന്ന് മുൻകൂട്ടി തീരുമാനിക്കാൻ കഴിയില്ല. അതെക്കെ ഒരു നിഷത്തിൽ സംഭവിക്കുന്ന അത്ഭുതമായാണ് തനിക്ക് അഭിനയം എന്നാണ് നിത്യ പറഞ്ഞത്. അതുകൊണ്ട് തന്നെ അതിന്റെ ക്രെഡിറ്റും താൻ എടുക്കുന്നില്ലെന്നും നടി വ്യക്തമാക്കി.

മലയാളത്തിന് പുറമെ അന്യഭാഷകളിൽ അഭിനയിക്കുന്നത് കൊണ്ട് തന്നെ പുതി ഭാഷകൾ പഠിക്കാനും സംസാരിക്കാനും ഇഷ്ടമാണെന്ന് നിത്യ പറഞ്ഞു.ഏതു സിനിമയിൽ ഏതു ഭാഷ ആയാലും സ്വന്തം ശബ്ദമാണ് നിത്യ ഡബ്ബ് ചെയ്യുന്നത്. ഓരോ ഭാഷയിലെ സെറ്റിലും അതേ ഭാഷയിൽ തന്നെ സംസാരിക്കാൻ ശ്രമിക്കാറുണ്ട്.

ആളുകളോട് അവരുടെ സ്വന്തം ഭാഷയിൽ സംസാരിക്കാനും ഇഷ്ടമാണെന്നും നിത്യ പറയുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഏതു വേഷവും ഒരു പോലെ ഇണ ങ്ങുന്ന താരമാണ് നിത്യ ഇതിനോടകം തന്നെ താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഉള്ളത്.

Also Read
അഭിനന്ദിക്കാൻ വിളിച്ച മമ്മൂട്ടിയോട് ഒന്നു വെച്ചിട്ട് പോടോ എന്ന് ദേഷ്യപ്പെട്ട് രമ്യാ നമ്പീശൻ, പിന്നെ സംഭവിച്ചത് ഇങ്ങനെ, താരത്തിന്റെ വെളിപ്പെടുത്തൽ

Advertisement