സിനിമയിൽ നിന്നും തന്നെ ഇല്ലാതാക്കാൻ ശ്രമിച്ച ആളിനെക്കുറിച്ച് നടി ഭാമ അന്ന് വെളിപ്പെടുത്തിയത് ഇങ്ങനെ

770

മലയാള ക്ലാസ്സിക് സിനിമകളുടെ അമരക്കാരനായ ലോഹിതദാസ് എന്ന അനുഗ്രഹീത സംവിധായകൻ നിവേദ്യം എന്ന ചിത്രത്തിലൂടെ കൊണ്ടുവന്ന നടി ആയിരുന്നു. നിവദ്യത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ ഭാമ നിരവധി മലായള സിനമകളിൽ മികച്ച വേഷങ്ങൾ ചെയ്തു.

പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഒട്ടുമിക്ക തെന്നിന്ത്യൻ ഭാഷകളിലും നായികയായി ഭാമ തിളങ്ങി. തന്നെ തേടിയെത്തിരുന്ന സിനിമകൾ കഥാപാത്രവും, പ്രതിഫലവും, സുരക്ഷിതത്വവും തുടങ്ങി എല്ലാ ഘടകങ്ങളും നോക്കി ആ.ിരുന്നു ഭാമ ഏറ്റെടുത്തിരുന്നത്.

Advertisements

സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ തന്റെ സംതൃപ്തിയാണ് എല്ലാത്തിലും വലുതെന്നും നിറയെ സിനിമകൾ ഇല്ലെങ്കിലും താൻ സന്തോഷവതി ആണെന്നും ഭാമ പറയുമായിരുന്നു. അതേ സമയംഇടക്കാലത്ത് ചില വ്യാജ വാർത്തകളിലൂടെ ഭാമ വിവാദങ്ങൾക്കും ഇരയായിരുന്നു.

Also Read
എന്റെ അടുത്തും അഡ്ജസ്റ്റ്‌മെന്റ് ചോദിച്ച് പലരും വന്നിട്ടുണ്ട്, നേരിട്ട് സമ്മതമാണോന്ന് ചോദിച്ചവരോട് പറയുന്നത് ഇങ്ങനെ: നടി യമുന

മലയാളിയായ തെന്നിന്ത്യൻ യുവ നടി കൊച്ചിയിൽ ആ ക്ര മി ക്ക പ്പെട്ട സംഭവത്തിന് പിന്നാലെ ലോഹിതദാസ് കൊണ്ടുവന്ന യുവ നടിയെയും പൾസർ സുനി ആ ക്ര മി ച്ച തായി ചില വാർത്തകൾ വന്നിരുന്നുു. ഇത് ഭാമ ആണെന്ന തരത്തിൽ ആയിരുന്നു വ്യാജ പ്രചരണങ്ങൾ.

എന്നാൽ അത് താനല്ല എന്നും അങ്ങനെയൊരു ആക്രമണവും തനിക്ക് ഉണ്ടായിട്ടില്ലെന്നും ഭാമ പറഞ്ഞിരുന്നു. എന്തിനാണ് ഇങ്ങനെ കള്ള വാർത്തകൾ ഉണ്ടാക്കി വിടുന്നത്. ഒരു പെൺകുട്ടിയാണെന്ന് പോലും ചിന്തിക്കാതെയാണ് പലരും കഥകൾ ഉണ്ടാക്കി വിടുന്നതെന്നും ഭാമ ചോദിച്ചിരുന്നു.

അതേ സമയം സിനിമയിൽ നിന്ന് ഭാമയെ ഒതുക്കാൻ ശ്രമിക്കുന്നത് ദിലീപ് ആണെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. എന്നാൽ അത് ദിലീപ് അല്ലെന്നും ഭാമ വ്യക്തമാക്കിയിരുന്നു. പല സിനിമകളിൽ നിന്നും തന്നെ ഒതുക്കാൻ ശ്രമം നടന്നെന്ന് വൈകിയാണ് അറിഞ്ഞത്.

സംവിധായകരെ വിളിച്ച് ഭാമയെ എടുത്താൽ നിങ്ങൾക്ക് തലവേദനയാകും എന്ന് പറഞ്ഞു. അങ്ങനെ വിഎം വിനു സംവിധാനം ചെയ്ത മറുപടിയിൽ അഭിനയിച്ച ശേഷം വിനു ചേട്ടൻ പറഞ്ഞു നീ എനിക്ക് തലവേദന ഉണ്ടാക്കിയില്ലല്ലോ സിനിമ തുടങ്ങും മുൻപ് ഒരാൾ വിളിച്ചു പറഞ്ഞു നിന്നെ എടുത്താൽ പുലിവാലാകുമെന്ന്.

Also Read
നഴ്‌സായി ദുബായില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി; വിവാഹത്തോടെ വീട്ടമ്മയായി ഒതുങ്ങിക്കൂടി; ഒടുവില്‍ ആഗ്രഹിച്ച സിനിമാലോകത്തും; പടവെട്ടിലെ പുഷ്പയായി ഞെട്ടിച്ച രമ്യയുടെ ജീവിതം

ഒരു കരുതലിനു വേണ്ടി ആരാണ് വിളിച്ചതെന്ന് പറയാമോ എന്ന് ചോദിച്ചു. വിനു ചേട്ടൻ പറഞ്ഞ പേരു കേട്ട് ഞാൻ ഞെട്ടി. ചില ചടങ്ങുകളിൽ കണ്ടിട്ടുണ്ടെന്നല്ലാതെ ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല. എന്നിട്ടും അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്നും ഭാമ തുറന്നു പറഞ്ഞിരുന്നു.

അതേ സമയം വിവാഹ ശേഷം ഭാമ ഇപ്പോൾ സിനിമാ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ്. 2020 ജനുവരി 30നായിരുന്നു ഭാമയും അരുൺ ജഗദീശും തമ്മിലുള്ള വിവാഹം. താരത്തിന്റെ സ്വദേശമായ കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടത്തിയ വിവാഹം ആ വർഷം നടത്തിയ ഏറ്റവും വലിയ താരവിവാഹങ്ങളിൽ ഒന്നായി മാറിയിരുന്നു.

ദുബായിൽ ബിസിനസുകാരനായ അരുൺ വിവാഹത്തോടെ നാട്ടിൽ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭർത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്. ഈ ദമ്പതികൾക്ക് ഒരു മകളും പിറന്നിരുന്നു. 2016ൽ പുറത്തിറങ്ങിയ മറുപടിയാണ് അവസാന മലയാള ചിത്രം.

Advertisement