തന്റെ അച്ഛനെ അപമാനിച്ചവനെ കണ്ടം വഴി ഓടിച്ച് ഗോകുൽ സുരേഷ്, കൊലമാസ്സെന്ന് ആരാധകർ, അച്ഛന്റെ മകൻ തന്നെയെന്ന് നാദിർഷ അടക്കമുള്ള സിനിമാലോകം

331

മലയാളികളുടെ പ്രിയപ്പെട്ട നടനും ബിജെപി നേതാവും ആണ് സൂപ്പർസ്റ്റാർ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ മകൻ ഗോകുലും മലയാളത്തിലെ ശ്രദ്ദേയനായ യുവ നടനാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ ഒരാൾ പങ്കുവെച്ച പോസ്റ്റിന് ഗോകുൽ സുരേഷ് ഗോപി നൽകിയ മറുപടിയാണ് വൈറലാകുന്നത്.

നടൻ സുരേഷ് ഗോപിയുടെ ഫോട്ടോ ഒരു ഭാഗത്തും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വച്ച്, ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന കുറിപ്പും നൽകിയായിരുന്നു ചൊറിയന്റെ പോസ്റ്റ്.

Advertisements

ഇല്യാസ് എന്ന ആളാണ് സുരേഷ് ഗോപിയുടെ പുതിയ ലുക്കും കുരങ്ങിന്റെയും ചിത്രം ചേർത്ത് വച്ച് ഇതിലെ രണ്ട് വ്യത്യാസങ്ങൾ കണ്ട് പിടിക്കാൻ സോഷ്യൽ മീഡിയയിൽ ആവശ്യപ്പെട്ടത്. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലെ ലുക്കും കുരങ്ങിന്റെ ചിത്രവും ചേർത്ത് വച്ചായിരുന്നു വ്യത്യാസം കണ്ട് പിടിക്കാൻ ആവശ്യപ്പെട്ടത്. ഇതിന് താഴെ ഗോകുൽ സുരേഷ്, ചൊറിയന് വായടപ്പിക്കുന്ന മറുപടി നൽകി എത്തുകയായിരുന്നു.

Also Read
33 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ സത്യൻ അന്തിക്കാട് ശ്രീനവാസൻ ടീം വീണ്ടും, ഒപ്പം ഈ യുവ സൂപ്പർതാരവും, കിടിലൻ പ്രഖ്യാപനവുമായി സത്യൻ അന്തിക്കാട്

ഉടൻ തന്നെ ഗോകുൽ സുരേഷ് മറുപടിയുമായി രംഗത്ത് വന്നു. രണ്ടു വ്യത്യാസമുണ്ട്. ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും, എന്നായിരുന്നു ഗോകുൽ സുരേഷ് നൽകിയ മറുപടി. ഗോകുൽ സുരേഷിന്റെ പ്രതികരണം പെട്ടന്ന് തന്നെ വൈറലായി. ഒട്ടനവധി പേരാണ് ഇത് സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

നടനും സംവിധായകനും ഗായകനുമായ നാദിർഷ അടക്കം ചലച്ചിത്ര രംഗത്ത് ഉള്ള പലരും ഗോകുലിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഈ പോസ്റ്റിട്ടവൻ തൂ ങ്ങി ച്ച ത്തോ എന്തോ എന്നാണ് ചിലർ കമന്റിച്ച് ചോദിക്കുന്നത്. കൂടാതെ അർഹിക്കുന്ന മറുപടി അച്ഛന്റെയല്ലേ മകൻ എന്നും സോഷ്യൽ മീഡിയ പറയുന്നു. ഇനി മറ്റൊരു മകൻ തന്തയ്ക്കു പിറന്ന മകൻ, കൂടാതെ തന്തക്കു പറഞ്ഞാൽ ഏത് മക്കളും പ്രതികരിക്കും എന്നും ഒക്കെയാണ് വളരെ രസകരവും ഏറെ ചിന്തിപ്പിക്കുന്നതുമായ കമന്റുകൾ ഏറെയും.

Also Read
പ്രണയ വിവാഹമാണ്, ഇനി ഹാപ്പിയായി എൻജോയ് ചെയ്യണം, ഭർത്താവിനെ കുറിച്ചും ഹണിമൂണിനനെ കുറിച്ചും നടി മൈഥിലി

അതേ സമയം മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഗോകുൽ സുരേഷ്. സുരേഷ് ഗോപിയുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ താരം വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നു. മുത്തുഗൗ എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച താരത്തിന്റെതായി അവസാനം എത്തിയ ചിത്രം ഉൾട്ടയാണ്. അച്ഛൻ സുരേഷ് ഗോപിക്ക് ഒപ്പം എത്തുന്ന പാപ്പനാണ് താരത്തിന്റെതായി ആരാധകർ കാത്തിരിക്കുന്ന പുതിയ ചിത്രം.

Advertisement