33 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ സത്യൻ അന്തിക്കാട് ശ്രീനവാസൻ ടീം വീണ്ടും, ഒപ്പം ഈ യുവ സൂപ്പർതാരവും, കിടിലൻ പ്രഖ്യാപനവുമായി സത്യൻ അന്തിക്കാട്

1364

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ഹിറ്റ് മേക്കർ സത്യൻ അന്തിക്കാട് സൂപ്പർ രചയിതാവ് ശ്രീനിവാസൻ കൂട്ടുകെട്ടിൽ നിരവധി സൂപ്പർ സിനിമകളാണ് മലയാളികൾക്ക് ലഭിച്ചിട്ടുള്ളത്. ഒരു പക്ഷേ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ സത്യൻ അന്തിക്കാട് ശ്രീനവാസൻ ടീം എന്ന് പറയേണ്ടി വരും.

ഇവർ ഒന്നിച്ചപ്പോഴൊക്കെ ആ ചിത്രങ്ങൾ പൊട്ടിച്ചിരിപ്പിക്കുന്ന ക്ലാസിക് ഹിറ്റുകളായി മാറിയിരുന്നു. അതേ സമയം രചയിതാവായി ശ്രീനിവാസൻ ഇല്ലാതെയും മോഹൻലാലും ഒത്ത് കിടിലൻ വിജയങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ള നായക താരവും മോഹൻലാൽ ആണ്.

Advertisements

ഇപ്പോഴിതാ ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം മോഹൻലാൽ സത്യൻ അന്തിക്കാട് ടീം ഒരുമിക്കാൻ പോവുകയാണ്. അതോടൊപ്പം ശ്രീനിവാസനും ഇവർക്കൊപ്പം എത്തുകയാണ്. 33 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ശ്രീനിവാസൻ സത്യൻ അന്തിക്കാട് ടീമിൽ നിന്ന് ഒരു ചിത്രം വരുന്നതെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്.

Also Read
അടുപ്പത്തിൽ ഇരിക്കുമ്പോൾ ലൈം ഗീ ക സു ഖം അനുഭവിച്ച ശേഷം എങ്ങനെയാണ് പിന്നീട് ബ ലാ ൽ സം ഗ ആരോപണം ഉന്നയിക്കാൻ കഴിയുന്നത്: വിജയ് ബാബു പീ ഡ ന കേസിൽ ജോമോൾ ജോസഫ് ചോദിക്കുന്നു

1989 ഇൽ റിലീസ് ആയ വരവേൽപ്പ് എന്ന ലോകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ഇവർ മൂവരും ഒന്നിച്ച അവസാന ചിത്രം.ഇപ്പോഴി താ തങ്ങൾ ഒരുമിച്ചുള്ള ഒരു ചിത്രം വരികയാണ് എന്ന വാർത്ത സത്യൻ അന്തിക്കാട് തന്നെയാണ് പുറത്തു വിട്ടത്. അത്തരത്തിൽ ഒരു ചിത്രത്തിന്റെ പ്രവർത്തനത്തിൽ ആണെന്നും ഒരുപാട് വൈകാതെ അത് സംഭവിക്കും എന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കുന്നു.

മാത്രമല്ല, ഈ ചിത്രത്തിൽ മലയാളത്തിലെ ഒരു പ്രമുഖ യുവ താരവും നിർണ്ണായക വേഷത്തിൽ എത്തുമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ജയറാം നായകനായി എത്തിയ മകൾ എന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്റെ പുതിയ റിലീസ്. മോഹൻലാൽ കഴിഞ്ഞാൽ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഭിനയിച്ച നായകനാണ് ജയറാം. മീര ജാസ്മിൻ ആണ് മകൾ എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.

തീയ്യറ്ററുകളിൽ എത്തിയ മകൾ മികച്ച അഭിപ്രായമാണ് നേടിയെടുക്കുന്നത്. വർഷങ്ങൾക്ക് ശേഷമുള്ള ജയറാമിന്റെ ഒരു സൂപ്പർഹിറ്റ് ചിത്രമായി മകൾ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also Read
പ്രണയ വിവാഹമാണ്, ഇനി ഹാപ്പിയായി എൻജോയ് ചെയ്യണം, ഭർത്താവിനെ കുറിച്ചും ഹണിമൂണിനനെ കുറിച്ചും നടി മൈഥിലി

Advertisement