പുതിയ വിശേഷ വാർത്ത അറിയിച്ച് പൃഥ്വിരാജും സുപ്രിയയും, ഞങ്ങൾ കാത്തിരിപ്പ് തുടങ്ങിയെന്ന് ആരാധകർ, ആശംസകൾ നേർന്ന് സിനിമാ സിനിമാ ലോകം

119

മലയാളത്തിന്റെ മുൻകാല സൂപ്പർ താരം സുകുമാരന്റെ മകനായ പൃഥ്വിരാജ് സുകുമാരൻ ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയനായ യുവ താരമാണ്. മലയാള സിനിമയുടെ യൂത്ത് ഐക്കൺ കൂടിയായ പൃഥ്വിരാജ് അഭിനയിത്തിന് പുറമേ സംവിധാനം, നിർമ്മാണം, ഗാനാലാപനം തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം തിളങ്ങി നിൽക്കുകയാണ്.

രാജസേൻ സംവിദാനം ചെയ്ത ഒരിടത്ത് ഒരു രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും രഞ്ജിത്തിന്റെ നന്ദനത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് വളരെ പെട്ടെന്ന് മലയാള സിനിമയിലെ മുൻനിര യുവ താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു പൃഥ്വിരാജ് .

Advertisements

മുംബൈയിലെ മാധ്യമ പ്രവർത്തക ആയിരുന്ന സുപ്രിയ മേനോനെ ആണ് പൃഥ്വിരാജ് വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടേയും. ഒരു അഭിമുഖവുമായി ബന്ധപ്പെട്ട് ആയിരുന്നു ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് ഇരുവരും സൗഹൃദത്തിലാവുകയും അത് പ്രണയത്തിൽ എത്തുകയും ചെയ്തു.

Also Read
തന്റെ പൊക്കത്തിനും വണ്ണത്തിനും ഒക്കെ പറ്റിയ ആൾ ഉണ്ണി മുകുന്ദനാണ്, തുറന്ന് പറഞ്ഞ് മാളവിക ജയറാം, വൈറൽ

പിന്നീട് ഇരുവീട്ടുകാരുടെയും ആശംസകളോടെ ഇവർ വിവാഹിതരാവുക ആയിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നിർമ്മാതാക്കളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്ഷൻ ബാനറിൽ ഒരുങ്ങുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിർമ്മിക്കുന്നത് സുപ്രിയ ആണ്. പ്രിഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷൻ ബാനറിൽ സുപ്രിയ പൃഥ്വിരാജ് നിർമ്മിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ജനഗണമന എന്ന സിനിമ നിർമ്മിച്ചത് സുപ്രിയ ആയിരുന്നു. വളരെ മികച്ച അഭിപ്രായം ആയിരുന്നു ചിത്രം സ്വന്തമാക്കിയത്. അതേസമയം ഇപ്പോൾ ഇതാ രണ്ടാമത്തെ വിശേഷ വാർത്ത അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയ മേനോനും.

ഈ വർഷത്തെ ഇവരുടെ രണ്ടാമത്തെ സിനിമ ആയ കടുവ ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ ഇവർ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ആണ് ഇവർ ഈ പ്രഖ്യാപനം നടത്തിയത്.

കടുവ എന്ന സിനിമയുടെ റിലീസിന് വേണ്ടി ഉള്ള ഞങ്ങളുടെ കാത്തിരിപ്പ് തുടങ്ങി എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. അതേസമയം വിവേക് ഒബ്രോയി ആണ് സിനിമയിൽ വില്ലനായി എത്തുന്നത്. ഇരുവരും നിൽക്കുന്ന ഏറ്റവും പുതിയ പോസ്റ്റർ ആണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇതിനോടകം തന്നെ ഈ പോസ്റ്റർ വൈറലായി മാറിയിരിക്കുകയാണ്.

Also Read
എല്ലാവരും ചോദിച്ചത് നിങ്ങൾ എങ്ങനെ സെ ക് സ് ചെയ്യുമെന്നായിരുന്നു, ഇതിൽ ആരാണ് ആണ്, ആരാണ് പെണ്ണ് എന്നും പലരും ചോദിച്ചു: വെളിപ്പെടുത്തലുമായി ദയ ഗായത്രിയും ശ്രുതി സിത്താരയും

ഞങ്ങൾ കാത്തിരിപ്പ് തുടങ്ങിയെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. സിനിമാ ലോകത്ത് നിന്ന് പലരും ആശംസകളുമായി എത്തിയിട്ടുണ്ട്. അതേ സമയം നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയിലും വില്ലനായി എത്തിയത് വിവേക് ഒബ്‌റോയി ആയിരുന്നു.

Advertisement