തന്റെ പൊക്കത്തിനും വണ്ണത്തിനും ഒക്കെ പറ്റിയ ആൾ ഉണ്ണി മുകുന്ദനാണ്, തുറന്ന് പറഞ്ഞ് മാളവിക ജയറാം, വൈറൽ

279

മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് നടൻ ജയറാമും മുൻകാല നായികാ നടി പാർവ്വതിയും. ഒരുകാലത്ത് സൂപ്പർ നടിയായി തിളങ്ങിയിരുന്ന പാർവ്വതി അക്കാലത്ത് പുതുമുഖമായിരുന്നു ജയറാമിനെ പ്രണയിച്ച് വിവാഹം കഴിക്കുക ആയിരുന്നു.

ഇപ്പോൾ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികൾ കൂടിയാണ് ജയറാമും പാർവ്വതിയും. ഇവരോടുള്ള അതേ സ്നേഹം ആരാധകർ ഇവരുടെ മക്കൾക്കും നൽകുന്നുണ്ട്. ചക്കി എന്ന് വിളിക്കുന്ന മാളവിക ജയറാം ജയറാമിന്റെയും പാർവ്വതിയുടേയും മകളാണ്. ഇതുവരെ സിനിമയിൽ അരങ്ങേറിയില്ല എങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് മാളവിക.

Advertisements

നേരത്തെ ഒരു സ്വർണ്ണക്കടയ്ക്കു വേണ്ടി മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ച പരസ്യം സോഷ്യൽ മീഡയ യിൽ വൈറാലയിരുന്നു. നിരവധി ട്രോളുകളും അതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിരുന്നു. താരത്തിന്റെ വിവാഹം ആണോ എന്നുപോലും ആളുകൾ സംശയിച്ചിരുന്നു. അതിനെല്ലാം മാളവിക തന്നെ ഉത്തരവും നൽകിയിരുന്നു.

Also Read
എന്റേത് മാത്രമെന്ന് അമൃത, എന്റെ സഹോദരിയിൽ പുഞ്ചിരി വിടർത്തുന്നവൻ, ഞാൻ അദ്ദേഹത്തിന്റെ മൂത്ത മകളാണെന്ന് അഭിരാമി

അതേ സമയം താരപുത്രി നേരത്തെ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖം ഇപ്പോൾ വീണ്ടും സമുഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. തന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് ആയിരുന്നു താരം വാചാല ആയത്. താരം സിനിമാ പ്രവേശനത്തെ കുറിച്ച് വളരെ വ്യക്തമായ മറുപടിയാണ് നൽകുന്നത്. അടുത്തൊന്നും സിനിമാ പ്രവേശനം അത് ഉണ്ടാകില്ല എന്നും തന്റെ കംഫർട്ടബിൾ സോൺ ഏതാണെന്ന് കണ്ടു പിടിക്കേണ്ടി യിരിക്കുന്നു എന്നുമാണ് മാളവിക തുറന്നു പറയുന്നത്.

മലയാളത്തിൽ ഒരു അവസരം ലഭിക്കുകയാണെങ്കിൽ തനിക്ക് അഭിനയിക്കാൻ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദന് ഒപ്പമാണെന്നാണ് പറിയുന്നത്. അതിനൊരു കാരണം ഉണ്ടെന്നും മാളവിക പറയുന്നു. തന്റെ ഉയരത്തിലും തടിയ്ക്കും കറക്ടാടായ മലയാളത്തിലെ നടൻ ഉണ്ണി മുകുന്ദൻ ആണെന്നാണ് താരപുത്രി പറയുന്നത്.

തമിഴിൽ ഏറ്റവും ഇഷ്ടപ്പെട്ട താരം ദളപതി വിജയ് ആണെന്നും വിജയിയുടെ ഒരു കടുത്ത ആരാധികയാണ് എന്നും പറയുന്നു. ജയറാമുമൊത്ത് ഒരു പരസ്യചിത്രത്തിൽ മാളവിക അഭിനയിച്ചിരുന്നു. പരസ്യചിത്രങ്ങളിൽ ആദ്യമായാണ് അഭിനയിക്കുന്നതെന്നും സ്റ്റിൽസ് ധാരാളം എടുത്തിട്ടുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.
അതേസമയം ജയറാം പാർവ്വതി ദമ്പതികളുടെ മകൻ കാളിദാസൻ കുട്ടിയായിരുന്നപ്പോൾ സിനിമയിൽ എത്തിയതാണ്.

നായകനായും കാളിദാസൻ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. മാളവികയാണെങ്കിലോ ഫാഷൻ ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കു ആണിപ്പോൾ. സത്യൻ അന്തക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ആദ്യം നായികയായി വിളിച്ചത് മാളവികയെ ആയിരുന്നുവെന്ന് ജയറാം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഈ സിനിമയിൽ ദുൽഖറിന്റെ നായികയായിട്ടായിരുന്നു മാളവികയെ വിളിച്ചത്.

Also Read
എല്ലാവരും ചോദിച്ചത് നിങ്ങൾ എങ്ങനെ സെ ക് സ് ചെയ്യുമെന്നായിരുന്നു, ഇതിൽ ആരാണ് ആണ്, ആരാണ് പെണ്ണ് എന്നും പലരും ചോദിച്ചു: വെളിപ്പെടുത്തലുമായി ദയ ഗായത്രിയും ശ്രുതി സിത്താരയും

എന്നാൽ താരപുത്രി ആ വേഷം വെണ്ടെന്ന് വെച്ചു. പിന്നീട് സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനായിരുന്നു ആ വേഷത്തിലെത്തിയത്. സുരേഷ് ഗോപിയും ശോഭനയുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

Advertisement