സാന്ത്വനത്തിലെ അഞ്ജലി ഡോ. ഗോപികയ്ക്ക് കല്യാണം, സീരിലിൽ നിന്നും പിന്മാറി എന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് സാന്ത്വനം ടീം

2651

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ജനപ്രീയ പരമ്പരയാണ് സാന്ത്വനം എന്ന സീരിയൽ. ഇതിനോടകം യുവാക്കളെ അടക്കം ആകർഷിക്കാനും ഷോയുടെ ആരാധകരാക്കി മാറ്റാനും സാധിച്ചിട്ടുണ്ട്. ബാലന്റേയും ദേവിയുടേയും അനയിന്മാരുടേയും അനിയത്തിമാരുടേയും കഥ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടത് ആയി മാറിക്കഴിഞ്ഞു.

തമിഴിലെ സൂപ്പർഹിറ്റ് പരമ്പരയായ പാണ്ഡ്യൻ സ്‌റ്റോഴ്‌സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. ഈ സീരിയലിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് സുപരിചിതമാണ്. സാന്ത്വനം വീടെന്ന മലയാളി പ്രേക്ഷകരെ സംബന്ധിച്ച് തങ്ങളുടെ അയൽ പക്കത്തെ വീടു പോലെ പ്രിയപ്പെട്ടതാണ്.

Advertisements

ബാലന്റേയും ദേവിയുടേയും സ്നേഹവും കരുതലും അഞ്ജുവിന്റേയും ശിവന്റേയും ഇണക്കവും പിണക്കവും കണ്ണന്റെ കുസൃതിയുമൊക്കെ ഇന്ന് ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന വിഷയമാണ്. എന്നാൽ ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാർത്ത ചർച്ചയായി മാറുകയാണ്. സാന്ത്വനത്തിലെ സൂപ്പർ ഹിറ്റ് ജോഡിയാണ് ശിവനും അഞ്ജുവും.

Also Read: നീ ശരീരം വിറ്റ് അല്ലേ ജീവിക്കുന്നത് എന്നാണ് ചോദിക്കുന്നത്, ഉമ്മയും ഞാനും ഇപ്പോൾ പുറത്ത് ഇറങ്ങാറില്ല; ബ്ലെസ്ലിയുടെ സഹോദരി സുനൈന പറയുന്നു

കലിപ്പനും കാന്താരിയും എന്ന് ആരാധകർ വിളിക്കുന്ന ഇവരുടെ കൊച്ചുകൊച്ചു വഴക്കുകളും പിണക്കങ്ങളും അത് മാറുമ്പോഴുള്ള തീവ്ര പ്രണയുമെല്ലാം കണ്ടിരിക്കാൻ കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. തുടക്കത്തിലെ പിണക്കമെല്ലാം മാറി ഇപ്പോൾ രണ്ടാളും കട്ടപ്രണയത്തിലാണ്. ഇതിനിടെയാണ് ആരാധകരെ തേടി ആ വിഷമ വാർത്തയെത്തിയത്.

പരമ്പരയിൽ അഞ്ജുവായി എത്തുന്നത് ഗോപിക അനിൽ ആണ്. ഗോപികയും ശിവനായി എത്തുന്ന സജിനും തമ്മിലുള്ള കെമിസ്ട്രിയാണ് പരമ്പരയുടെ ഹൈലൈറ്റ് എന്ന് നിസ്സംശയം പറയാം. ഇവരെ രണ്ടുപേരേയും മാറ്റി നിർത്തി സാന്ത്വനത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല. എന്നാൽ അഞ്ജുവായി അഭിനയിക്കുന്നതിൽ നിന്നും ഗോപിക അനിൽ പിന്മാറിയെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

താരം വിവാഹിത ആകാൻ പോവുക ആണെന്നും അതിനാൽ പരമ്പരയിൽ നിന്നും പിന്മാറിയെന്നുമാണ് സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിക്കുന്നത്. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് സാന്ത്വനം ടീം. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ടീമിന്റെ പ്രതികരണം.

അഞ്ജുവായി അഭിനയിക്കുന്നതിൽ നിന്നും ഗോപിക പിന്മാറിയെന്ന വാർത്ത പങ്കുവച്ചു കൊണ്ട് ഇത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കി ഇരിക്കുകയാണ് സ്വാന്തനം ടീം. വ്യാജ വാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെ റിപ്പോർട്ട് ചെയ്യണമെന്നും സാന്ത്വനം ടീം അറിയിച്ചിട്ടുണ്ട്.

അഞ്ജുവായി അഭിനയത്തുന്നതിൽ നിന്നും ഗോപിക പിന്മാറിയെന്ന് ഒന്നിലധികം വാർത്ത ചാനൽ നൽകിയിട്ടുണ്ട്. ഗോപിക പിന്മാറിയിട്ടില്ലെന്ന് സാന്ത്വനം ടീം തന്നെ സ്ഥിരീകരിച്ചതോടെ ആരാധകർ ആശ്വസത്തിലാണ്. അഞ്ജുവായി മറ്റൊരാളെ ചിന്തിക്കാൻ പോലും സാധിക്കില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.

Also Read:മോങ്ങിനി എന്നും ബാലാമണി എന്നും വിളിച്ച് നിങ്ങൾ എന്നെ കളിയാക്കി; ബിഗ് ബോസിലേക്ക് നല്ല വസ്ത്രം വാങ്ങാൻ പണമുണ്ടായിരുന്നില്ല, നല്ല വസ്ത്രം ധരിച്ച് നടക്കാൻ എനിക്കും ആഗ്രഹമില്ലേ, കണ്ണീരോടെ ശാലിനി

അതേസമയം പരമ്പരയിൽ അഞ്ജുവിനെ കാണാതായിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ടവളെ തേടി അലയുകയാണ് ശിവൻ. വിവരമറിഞ്ഞ് സ്വാന്തനം വീട്ടിലുള്ളവരും അസ്വസ്ഥരായിരിക്കുകയാണ്. ജയന്തിയും എത്തിയിട്ടുണ്ട്. നേരത്തെ അഞ്ജുവിന് അപകടം പറ്റിയാതായി കാണിച്ചിരുന്നു. എന്നാൽ ഈ വിവരം ശിവന് അറിയില്ല.

സുഹൃത്തിനേയും കൂട്ടി രാത്രി മൊത്തം അഞ്ജുവിനെ തേടുന്ന ശിവൻ പോലീസ് സ്റ്റേഷനിലേക്കും എത്തുന്നുണ്ട്. ശിവാജ്ഞലിയുടെ കല്യാണ സമയത്ത് കൊറേ ശ്രമിച്ചതാണ് പിരിക്കാൻ അന്ന് നടന്നിട്ടില്ല പിന്നെയാണ് ഇപ്പോൾ. കൂടിപ്പോയാൽ സാവിത്രിയെ വിളിച്ചു ഒന്ന് ചൂടാക്കി ശിവനെ കുറെ കുറ്റപ്പെടുത്തും ഒരു സുഖം അപ്പോഴേക്കും അഞ്ജുവിനെ കണ്ടെത്തി സത്യം അറിയും ഇനി അടുത്ത പ്രശ്നം ഉണ്ടാകുമ്പോൾ വരാമെന്ന് പറഞ്ഞ് ജയന്തി പോകുകയും ചെയ്യും.

അഞ്ജുവിന്റെയും ശിവന്റെയും സന്തോഷം കളഞ്ഞല്ലോ, ശിവേട്ടാ അഞ്ചു നേം കൊണ്ടു വേഗം വന്നിട്ട് വേണം തറവാട്ടിൽ പോയി തല്ലുണ്ടാക്കാൻ. ശിവേട്ടന്റെ ഓരോ അടിക്കും അവിടെ ഉള്ളവർ പറക്കും. ശിവേട്ടന്റെ അടി കൊണ്ടാൽ അവര് പിന്നെ എണീറ്റ് നടക്കില്ല, നാളെ തന്നെ അഞ്ജുവിനെ കണ്ടുപിടിക്കുമെന്ന തോന്നുന്നേ എന്നെക്കെയാണ് ആരാധകർ പ്രതികരിക്കുന്നത്.

Advertisement