Home Entertainment

അതിന്റെ ഒക്കെ കാലം കഴിഞ്ഞു പിള്ളേരേ, വെറുതേ സമയം കളയാതെ പോയി രണ്ട് കാശ് ഉണ്ടാക്ക്, തുറന്നടിച്ച് സൂര്യ ജെ മേനോൻ

63

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാർഥിയായിരുന്നു നടിയും ഡിജെയുമായ സൂര്യ ജെ മേനോൻ. ബിഗ്‌ബോസിൽ തൊണ്ണൂറ് ദിവസങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് സൂര്യ പുറത്തിറങ്ങിയത്. എന്നാൽ പുറത്ത് വ്യാപകമായ വിമർശനമായിരുന്നു താരത്തിനെതിരെ ഉയർന്ന് വന്നത്.

ഇപ്പോഴിതാ തനിക്ക് നേരെ സൈബർ അറ്റാക്കുകൾ നടത്തിയവർക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് സൂര്യ ഇപ്പോൾ. സൈബർ അറ്റാക്കിന്റെ ഒക്കെ കാലം കഴിഞ്ഞു പിള്ളേരെ. ഇനിയെങ്കിലും രണ്ട് കാശ് ഉണ്ടാക്കി വീട്ടുകാർക്ക് ഒരു മുട്ടായി എങ്കിലും വാങ്ങി കൊടുക്ക്. വെറുതേ സമയം കളയാതെ എന്നുമാണ് സൂര്യ പറയുന്നത്.

Advertisements

Also Read
വെറും മൂന്നാഴ്ച കൊണ്ട് അങ്ങനെയക്കെ ഉണ്ടാകുമോ; ആൻ അഗസ്റ്റിനെ കെട്ടാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ആനിന്റെ അമ്മ ജോമോൻ ചോദിച്ചത് ഇങ്ങനെ

ബിഗ് ബോസ് താരങ്ങൾക്ക് എതിരെയുള്ള സൈബർ അറ്റാക്ക് നിർത്തൂ എന്ന ഹാഷ് ടാഗിൽ കൊടുത്തിരിക്കുകകയാണ്. ഒപ്പം കേരള പോലീസിനെയും സൈബർ സെല്ലിനെയും താരം ടാഗ് ചെയ്തിട്ടുണ്ട്. ഈ സീസണിൽ ഏറ്റവും കൂടുതൽ സൈബർ അറ്റാക്ക് നേരിടേണ്ടി വന്ന താരം സൂര്യയായിരുന്നു. മണിക്കുട്ടനോട് ഇഷ്ടമാണെന്ന് പറഞ്ഞതോടെയാണ് പലരും സൂര്യയ്ക്കെതിരെ തിരിഞ്ഞത്.

Also Read
എന്റെ ഡാഡിയെ മാത്രമല്ല,ഒരു മൂത്ത ചേട്ടനേയും ഇളയ അനിയനേയും, എന്റെ സുരക്ഷിതമായ ഇടത്തേയും മിസ് ചെയ്യുന്നുണ്ട്: അച്ഛന്റൈ ഓർമയിൽ സൗഭാഗ്യ

ഇഷ്ടം പറഞ്ഞപ്പോഴൊക്കെ മണിക്കുട്ടൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയതോടെ ആ പ്രണയകഥ അവിടെ തന്നെ അവസാനിച്ചിരുന്നു. ശേഷം ഗ്രാൻഡ് ഫിനാലെയുടെ ഷൂട്ടിന് ശേഷവും സൂര്യയെ പലരും വിമർശിച്ചു. ബിഗ് ബോസിലെ മറ്റ് മത്സരാർഥികൾക്കൊപ്പം ഫോട്ടോ എടുത്ത സൂര്യ മണിക്കുട്ടനൊപ്പമുള്ളത് മാത്രം പങ്കുവെച്ചിരുന്നില്ല.

അതെന്താ അങ്ങനൊരു ഫോട്ടോ ഇല്ലാതായി പോയതെന്ന് ചോദിച്ചായിരുന്നു ചിലർ രംഗത്ത് വന്നത്. അത്തരക്കാർക്കുള്ള മറുപടി സൂര്യ തന്നെ കൊടുക്കുകയും ചെയ്തിരുന്നു. നിലവിൽ സൂര്യ തന്നെ തിരക്കഥ ഒരുക്കി, നായികയായി അഭിനയിക്കുന്ന തമിഴ് സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. ആ തിരക്കിലാണ് താരമിപ്പോൾ.

Advertisement