കൂടുതൽ മെലിഞ്ഞ് ഫിറ്റ് ആയി എം എസ് ധോണി ; ക്യാപ്റ്റൻ കൂളിന്റെ പുത്തൻ ലുക്ക് ഏറ്റെടുത്ത് ആരാധകർ

38

എം എസ് ധോണിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പുത്തൻ ഹെയർ സ്‌റ്റൈലിൽ മാസ് ലുക്കിലാണ് ധോണി എത്തിയിരിക്കുന്നത്. മനോഹരമായ താടിയിലും ഹെയർസ്റ്റൈലിലുമുള്ള ധോണിയുടെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

നിരവധി കമന്റുകളും ലൈക്കുകളുമാണ് ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ധോണിയുടെ ഈ ചിത്രത്തിന് ലഭിക്കുന്നത്.

Advertisements

തടി വെച്ച് തലമുടി നരച്ച് പോലെയുള്ള രൂപത്തിലായിരുന്നു കുറച്ച് നാൾക്കു മുൻപ് പുറത്തുവന്ന ധോണിയുടെ ചിത്രങ്ങൾ. എന്നാൽ പുതിയ ചിത്രത്തിൽ ധോണി കൂടുതൽ മെലിഞ്ഞ് വളരെ ഫിറ്റ്നസോടെയാണുള്ളത്.

ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങൾ നേടിക്കൊടുത്ത ധോണി 2020 ആഗസ്റ്റ് 15നാണ് അന്താരാഷ്ട ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഇന്ത്യൻ ജേഴ്സിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം ഐപിഎല്ലിൽ സിഎസ്‌കെയ്ക്കായി തുടരുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ക്രിക്കറ്റിൽ സജീവമല്ല ധോണി. റാഞ്ചിയിൽ കൃഷിയൊക്കെയായി തിരക്കിലായിരുന്നു ധോണി. ഐപിഎല്ലിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിൽ ധോണി കളിക്കും

 

Advertisement