ഞാനായിട്ട് ജീവനും കൊണ്ടോടിയതാണ്: നാമം ജപിക്കുന്ന വീട്ടിൽ നിന്നും പിൻമാറിയതിനെ കുറിച്ച് ദീപാ ജയൻ

4199

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദീപാ ജയൻ.
മലയാളം ടെലി വിഷനിലെ നിരവധി ഹിറ്റ് പരമ്പരകളിൽ വേഷമിട്ട ദീപ ജയന് ആരാധകരും ഏറെയാണ്. അതേ സമയം മലയാളത്തിൽ ഒരുപിടി മികച്ച സീരിയലുകളിൽ വേഷമിട്ട ശേഷം അന്യഭാഷാ സീരിയലുകളിലേക്ക് ചേക്കേറുകയായിരുന്നു ദീപ.

എന്നാൽ ചെറിയ ഇടവേളയ്ക്ക് ശേഷം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലൂടെയാണ് ദീപ മലയാള സീരയൽ രംഗത്തേക്ക് തിരികെ എത്തിയിരുന്നു. ലോക്ക് ഡൗൺ സമയത്താണ് പുതിയ പരമ്പരയിലൂടെ ദീപ മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്.

Advertisements

നാമം ജപിക്കുന്ന വീട് സീരിയലിൽ നന്ദന എന്ന കഥാപാത്രത്തെയായിരുന്നു ദീപ അവതരിപ്പിച്ചിരുന്നത്.
നടൻ മനോജ് കുമാർ ലാവണ്യ നായർ എന്നിവരുടെ മകളായിട്ടാണ് ദീപ ജയൻ സ്‌ക്രീനിലെത്തിയത്. സ്വാതി നിത്യാനന്ദ്, സാനിയ ബാബു, ശ്രീലത നമ്പൂതിരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read
ദിലീപിന്റെ സിനിമ മോശമാണെന്നു പറയുവാൻ എന്തിനാണ് എന്റെ പേര് ഉപയോഗിക്കുന്നത്; തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

നന്ദനയുടെ വിവാഹ എപ്പിസോഡ് സോഷ്യൽ മീഡിയയിൽ വലിയ വൈറലായിരുന്നു. ദീപയുടെ വിവാഹമാണോ എടന്നതെന്ന വിധത്തിൽ ആരാധകർ ചർച്ചകളും നടത്തിയിരുന്നു. എന്നാൽ പിന്നീട് ശരത്തിന്റെയും നന്ദനയുടെയും വിവാഹമാണ് നടന്നതെന്ന് ചാനൽ പുറത്തുവിട്ട കുറിപ്പിലൂടെ വ്യക്തമാക്കുകയായിരുന്നു.

നടൻ സുർജിത്താണ് ദീപയുടെ നായകനായി എത്തിയത്. അതേ സമയം വിവാഹത്തിന് ശേഷമുള്ള കുറച്ച് എപ്പിസോഡുകളിൽ മാത്രമാണ് ദീപ നന്ദനയെ അവതരിപ്പിച്ചത്. പിന്നീട് ദീപയായി എത്തിയത് മറ്റൊരു നടിയായിരുന്നു. പരമ്പരയിൽ ദീപ ഇല്ലാത്തിന്റെ കാരണം എന്താണെന്ന് ആരാധകർ തിരക്കി ചർച്ചകൾ നടന്നിരുന്നു.

ദീപയുടെ സോഷ്യൽ മീഡിയ പേജിലൂടെയും ആരാധകർ തങ്ങളുടെ നിരാശ അറിയിച്ചു. അതേ സമയം ആദ്യം ഒന്നും താരം ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ആരാധകന്റെ ചോദ്യത്തിന് ദീപ നൽകിയ മറുപടി ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

Also Read
അതെകുറിച്ച് പറഞ്ഞാൽ ഞാൻ ചിലപ്പോൾ ജയിലിൽ പോകേണ്ടി വരും; വെളിപ്പെടുത്തലുമായി ഇന്നസെന്റ്

നാമം ജപിക്കുന്ന വീട് ഒഴിവാക്കി അല്ലേ? എന്താണ് സംഭവിച്ചത്. ഞങ്ങൾക്ക് അവിടെ മിസ് ചെയ്യുന്നു എന്ന ഒരു ആരാധകന്റെ കമന്റിനാണ് ദീപ പ്രതികരിച്ചത്. ഞാനായിട്ട് ഇറങ്ങിയതാണ്. വർക്ക് കംഫർട്ട് അല്ല ഒട്ടും. ജീവനും കൊണ്ടോടിയതാണ് ഞാൻ, എന്നാണ് ആരാധകരുടെ സംശയത്തിന് ദീപ നൽകുന്ന മറുപടി. ഇതുകേട്ട് എന്താണ് സംഭവം എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ താരം അതിനോട് പ്രതികരിച്ചിട്ടില്ല.

Advertisement