ഹലോയിൽ മോഹൻലാലിന്റെ നായികയായി എത്തിയ പാർവ്വതി മിൽട്ടണെ ഓർമ്മയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

1901

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി റാഫിമെക്കാർട്ടിൻ സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയാണ് ഹലോ. പൊട്ടിച്ചിരിയുചെ മാല പടക്കം പൊട്ടിച്ച് എത്തിയ ഈ സിനിമയിൽ പല വില്ലൻ താരങ്ങളും കോമഡി വേഷത്തിലാണ് എത്തിയത്.

ഇന്ത്യൻ വംശജയായ അമേരിക്കൻ നടിയും നടിയും മോഡലുമായ പാർവ്വതി മിൽട്ടൺ ആയിരുന്നു ഈ സിനിമയിൽ മോഹൻലാലിന് നായികയായി എത്തിയത്. ഈ ഒരൊറ്റ സിനിമ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ പാർവതി മിൽടണ് കഴിഞ്ഞിരുന്നു. തെലുങ്ക് ചലച്ചിത്ര മേഖലയിലായിരുന്നു താരം കൂടുതൽ സജീവമായിരുന്നത്.

Advertisements

ജർമ്മൻ സ്വദേശിയായ ഷാം മെൽടണാണ് പാർവതിയുടെ പിതാവ്. അമ്മ പഞ്ചാബി സ്വദേശി ഡാരിക പ്രീത്. 1988 ൽ കാലിഫോർണിയയിലായിരുന്നു പാർവതിയുടെ ജനനം. അരിയാന സിതാര മെൽട്ടൺ ആണ് അനിയത്തി. എമെറിവില്ലെ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ പാർവതി പരിശീലനം ലഭിച്ചിട്ടുള്ള ഭാരതനാട്യം നർത്തകി കൂടിയാണ്.

Also Read
വലിയ പരിചയം ഒന്നുമില്ലാത്ത എന്നെ അന്ന് മമ്മൂക്ക റുമിലേക്ക് വിളിച്ചു അവിടെ ചെന്നപ്പോൾ സംഭവിച്ചത് ഇങ്ങനെ; മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം വെളിപ്പെടുത്തി അസീസ് നെടുമങ്ങാട്

കാലിഫോർണിയയിലെ ബെർക്ക്ലിയിലെ വിസ്റ്റ കമ്മ്യൂണിറ്റി കോളേജിൽ ചേർന്ന താരം പിന്നീട് അവിടെ തന്നെ സെറ്റിലാകുകയായിരുന്നു. ഹലോ യിലെ പ്രകടനത്തിലൂടെയാണ് താരം മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടത്. വെന്നേല എന്ന ചിത്രത്തിൽ രാജയ്ക്കൊപ്പം അഭിനയിച്ച പാർവതി മഹേഷ് ബാബുവിന്റെ തെലുങ്ക് ചിത്രമായ ഡുക്കുഡുവിലെ പൂവായ് പൂവായി എന്ന ഐറ്റം സോങ്ങിലൂടെയാണ് പ്രശസ്തി ആർജ്ജിച്ചത്.

ഇതിനിടെ താരത്തിന്റെ ബിക്കിനി മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
2004 ൽ മിസ് ടീൻ ഇന്ത്യ ബേ ഏരിയ മത്സരവും 2005 ൽ മിസ്സ് ഇന്ത്യ വിസേജ് യുഎസ്എ മത്സരത്തിലും താരം സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്. വിസ്ത കോളേജിൽ പഠിക്കുന്ന സമയത്താണ് താരം തെലുങ്ക് ചിത്രമായ വെന്നേലയിൽ നായികയായി അഭിനയിച്ചത്.

ഇതിനു ശേഷം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും വെന്നേലയുടെ വിജയം കൂടുതൽ അവസരങ്ങൾ നൽകുകയായിരുന്നു. അതേ സമയം 2013 ലാണ് ലാലിനി ഗ്രൂപ്പ് ഉടമയായ ഷംസു ലാലിനിയെ താരം വിവാഹം ചെയ്യുന്നത്. ഇതിനു ശേഷം താരം സിനിമകളിൽ നിന്നും വിട്ടുനിൽക്കുകയാണ് പാർവ്വതി.

ഫ്‌ളാഷ് ആണ് താരം അഭിനയിച്ച മറ്റൊരു മലയാള ചിത്രം. 2012 ൽ പുറത്തിറങ്ങിയ യമഹോ യമ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഏഴു തെലുങ്ക് ചിത്രങ്ങളിലും രണ്ടു മലയാള ചിത്രങ്ങളിലുമാണ് പാർവ്വതി അഭിനയിച്ചത്.

എന്നാൽ സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരമാണ് പാർവതി. താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും വൻ സ്വീകരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കാറുള്ളത്. ഉയരത്തിന് പേരുകേട്ട നടി കൂടിയാണ് പാർവതി. തന്റെ പുതിയ ഗെറ്റപ്പുകളും യാത്രകളുടെ വിശേഷങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.

Also Read
പണം മുടക്കി ഒരു ആദരവും വേണ്ടെന്ന് സർക്കാരിനോട് മമ്മൂട്ടി, കൈയ്യടിച്ച് ആരാധകർ

അതേ സമയം ഹലോയിലേക്ക് പാർവതിയെ കാസ്റ്റ് ചെയ്ത കഥ സംവിധയകനായ റാഫി മെക്കാർട്ടിൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. തെലുങ്കിൽ തിളങ്ങി നിന്ന സമയത്താണ് റാഫി താരത്തെ മലയാള സിനിമയിലേക്ക് ക്ഷണിക്കുന്നത്.

തെലുങ്കിൽ നിന്നും ലഭിക്കുന്ന പ്രതിഫലം മലയാളത്തിൽ ലഭിക്കില്ല എന്ന് പറഞ്ഞപ്പോൾ അതംഗീകരിച്ച് താരം ഡേറ്റ് തരുകയായിരുന്നു എന്നാണു റാഫി പറഞ്ഞത്. മോഹൻലാലിനൊപ്പം പരസ്യ ചിത്രത്തിൽ അഭിനയിച്ച പാർവതിയെ പിന്നീട് ഹലോയിലേക്ക് പരിഗണിക്കുകയായിരുന്നു.

Advertisement