കാണാൻ കൊള്ളില്ലെന്ന് പറഞ്ഞാണ് എന്നെ ഒഴിവാക്കിയത്; കുടുംബവിളക്കിലെ ശീതൾ അമൃതാ നായർ

11685

സീരിയൽ പ്രേമികളായ മലയാളി കുടുംബസദസ്സുകളുടെ മുന്നിലേക്ക് നിരവധി സൂപ്പർഹിറ്റ് പരമ്പരകൾ നിരന്തരം എത്തിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന സൂപ്പർ പരമ്പരയാണ് കുടുംബവിളക്ക്.

നിരവധി ആരാധകരെ ഇതിനോടകം നേടിയെടുത്ത കുടുംബവിളക്ക് സീരിയൽ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. ടിആർപി റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് തുടരുകയാണ് പരമ്പര. കുടുംബവിളക്കിലെ ഓരോ താരങ്ങളും മലയാളികൾക്ക് സുപരിചിതരാണ്. പരമ്പരയിലെ ശീതളായിട്ടെത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അമൃതാ നായർ.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അമൃത തന്റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുമുണട്. അതേ സമയം മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി അമൃതയും അമ്മ അമ്പിളിയും ഒരുമിച്ച് വന്നിരുന്നു. സീരിയലിലെ തന്റെ തുടക്ക കാലത്തെ കുറിച്ചും തന്റെ മറ്റ് വിശേഷങ്ങളൊക്കെ അമൃത ഈ പരിപാടിയിൽ തുറന്ന് പറഞ്ഞിരുന്നു.

Also Read
ഡയലോഗുകളും, പാട്ടുകളും, ഷോട്ടുകളും, സീനുകളും കൃത്യമായി പകുത്തു, പക്ഷേ അവസാനം നായികയാർക്ക് എന്നത് പ്രശ്‌നമായപ്പോൾ ഫാസിൽ ചെയ്തത് ഇങ്ങനെ

സീരിയലിൽ ഒരുപാട് അവസരങ്ങൾ വന്നിരുന്നു. എല്ലാ കാര്യങ്ങളും പറഞ്ഞ് പക്കായായ ഒരു അവസരം ഉണ്ടായിരുന്നു. കഷ്ടപ്പെട്ട് കോസ്റ്റ്യൂം സെറ്റ് ചെയ്ത് വെച്ചിരുന്നു. രാവിലെ വണ്ടി വരുമെന്നായിരുന്നു പറഞ്ഞത്. സമയമായിട്ടും വണ്ടി വരാതിരുന്നതോടെ ആണ് കൺട്രോളറെ വിളിച്ചത്. അമൃതയെ ഇതിൽ നിന്നും മാറ്റിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് നിങ്ങൾക്കൊന്ന് വിളിച്ച് പറഞ്ഞൂടായിരുന്നോ? അതിന്റെ തലേ ദിവസം വരെ അത് വേണം, ഇത് വേണമെന്നൊക്കെ പറഞ്ഞ് വിളിച്ചതാണ്.

അതിന് വേണ്ടി ഒരുപാട് പൈസയും ചിലവാക്കി. അദ്ദേഹം ഒരു സോറി പറഞ്ഞ് ഫോണും വെച്ചു ഇത് ചെയ്യാൻ വേണ്ടി ഞാൻ വേറൊരു പ്രൊജക്ട് ക്യാൻസൽ ചെയ്യുകയും ചെയ്തിരുന്നു. അത് ഞങ്ങൾക്ക് വലിയ വിഷമമായി. അന്ന് അവർ പറഞ്ഞ കാരണം അമൃത ചെറിയ കുട്ടിയാണ്, കാണാൻ വലിയ ഭംഗിയൊന്നുമില്ല, ഞങ്ങളുടെ ക്യാരക്ടറിന് ആപ്റ്റല്ല.

അതിലെ ഏതൊക്കെയോ താരങ്ങൾ പറഞ്ഞത് കൊണ്ടാണ് എന്നെ മാറ്റിയത്. പിന്നീടാണ് ഞാനതിനെ കുറിച്ച് അറിഞ്ഞത്. ആ വ്യക്തികൾ കുടുംബവിളക്ക് കണ്ട് അവർ അഭിപ്രായം മാറ്റി. അയ്യോ അന്ന് കണ്ട കുട്ടിയല്ല. അമൃത ഒരുപാട് മാറി പോയെന്നാണ് അവർ പറഞ്ഞത്. കുടുംബവിളക്ക് എനിക്ക് അത്രയും മാറ്റം തന്നതായും നടി പറയുന്നു.

സീരിയലിൽ ഒരു ദിവസം തന്നെ നാലും അഞ്ചും ഡ്രസ് മാറ്റണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഓരോ ഷെഡ്യൂൾ കഴിയുമ്പോഴും പുതിയ ഡ്രസ് തന്നെ വേണം. അതെന്റെ കൈയിൽ ഇല്ലായിരുന്നു. ആ ഒരു സാഹചര്യത്തിൽ വസ്ത്രത്തിന്റെ കാര്യം ഒരു ബുദ്ധിമുട്ട് ആയിരുന്നു. അന്ന് സുഹൃത്തുക്കളൊക്കെയാണ് സഹായിച്ചത്. അമ്മയ്ക്ക് തിരുവനന്തപുരത്ത് ഒരു ഷോപ്പുണ്ടായിരുന്നു. അമ്മയാണ് എനിക്കുള്ള വസ്ത്രം ഉണ്ടാക്കി തരുന്നത്.

ഷൂട്ടിങ്ങിന് പോവുമ്പോൾ അമ്മ എന്റെ കൂടെ വരുന്നത് കൊണ്ട് രണ്ടും കൂടി മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ല. അമ്മയുടെ വരുമാനത്തിലായിരുന്നു എല്ലാ ചെലവും നടത്തിയത്. തുടക്കത്തിൽ സ്ട്രഗിൾ ചെയ്താണ് വന്നത്. പിന്നീട് ഇപ്പോൾ ഞാൻ തന്നെയാണ് നോക്കുന്നത്. ഇതൊന്നും ആരും പറയില്ല. ഞാനൊരു അഭിമുഖത്തിൽ ഇതെ കുറിച്ച് പറഞ്ഞപ്പോൾ എന്തിനാണ് ഇതൊക്കെ പറയുന്നത്. നെഗറ്റീവ് ഇംപാക്റ്റ് വരില്ലേ എന്നാണ് ചിലർ ചോദിച്ചത്.

Also Read
എന്റെ അമ്മയിൽ ജനിക്കാത്ത സഹോദരനാണ്, ഞങ്ങൾ പരസ്‌രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു, മിസ് യൂ അനിയേട്ടാ: അനിൽ മുരളിയുടെ ഓർമ്മയിൽ നീറി ശ്വേതാ മേനോൻ

ഞാൻ വന്ന വഴി അതാണ് എനിക്കത് മറച്ച് വെക്കാൻ തോന്നിയില്ല. സിംപതി നേടാൻ വേണ്ടിയല്ല പറയുന്നത്. ഇല്ലാത്ത കാര്യമല്ല പറഞ്ഞത് അതിലെനിക്കൊരു വിഷമവുമില്ലെന്നും അമൃത പറയുന്നത്. ഞാൻ ആദ്യം ചെയ്തത് ഒരു സീരിയലാണ്. ഡോക്ടർ റാം എന്നായിരുന്നു അതിന്റെ പേര്. സീരിയലിൽ വരുന്നതിന് മുൻപ് സെയിൽസ് എക്‌സിക്യുട്ടീവായി ജോലി ചെയ്തിട്ടുണ്ട്. ഡിഗ്രി സെക്കൻഡ് ഇയറിന് ശേഷം അതായിരുന്നു എന്റെ ജോലി.

ക്ലാസിൽ പോവാതെ തേർഡ് ഇയർ എഴുതിയെടുത്തു. അങ്ങനെ മൊത്തത്തിൽ ഒരു സ്ട്രെഗിൾ ആയിരുന്നു. അമ്മയ്ക്ക് ജ്യോതിഷത്തിൽ നല്ല വിശ്വാസമുണ്ട്. ആരൊക്കെ എന്ത് പറഞ്ഞാലും വിശ്വസിക്കും. അമ്മയുടെ പ്രധാന ജ്യോതിഷം യൂട്യൂബ് ആണ്. അതിൽ വരുന്ന ഇത്തരത്തിലുള്ള വീഡിയോകളെല്ലാം അമ്മ വിശ്വസിക്കും. അത് ചെയ്യാൻ പാടില്ല, ഇത് ചെയ്യരുത്. എന്റെ വീടൊരു ജ്യോതിഷാലയം പോലെയാണ് എനിക്ക് തോന്നുന്നത്.

രാവിലെ പ്രാർഥന തുടങ്ങും. എവിടേക്കെങ്കിലും പോവാനൊക്കെ ഇറങ്ങുമ്പോൾ രാഹുകാലം നോക്കാറുണ്ടെന്ന് അമൃത പറയുന്നു. മകളുടെ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ വിവാഹം ഇപ്പോഴേ വേണ്ട, പ്രായം ആയില്ലെന്നായിരുന്നു അമ്മ പറഞ്ഞത്.

Also Read
ഇന്ന് ഹൃത്വിക് ആണെങ്കിൽ നാളെ മറ്റാരെങ്കിലും ആയിരിക്കും, ഹൃതിക് റോഷനുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് കരീന കപൂർ

Advertisement