ഒരുവട്ടം പോലും ഒന്നടുത്തിരുന്ന് ഞാൻ അവരോട് സംസാരിച്ചിട്ടു പോലുമില്ല, ആരാധനയോടെ ആണ് അവരെ കണ്ടത്: സൂപ്പർ നടിയെ കുറിച്ച് സുരഷ് ഗോപി

24284

മലയാളത്തിന്റെ സൂപ്പർസ്റ്റാറും ബിജെപിയുടെ രാജ്യ സഭാ എംപിയുമാണ് നടൻ സുരേഷ് ഗോപി. ചെറിയ വഷങ്ങളിലൂടേയും വില്ലൻ വേഷങ്ങളിലൂടേയും സിനിമാഭിനയം തുടങ്ങിയ സുരേഷ് ഗോപി പിന്നീട് മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആയി മാറുകയായിരുന്നു.

ഇടയ്ക്ക് വെച്ച് രാഷ്ട്രീത്തിലേക്കിറങ്ങിയെങ്കിലും വീണ്ടും സിനിമയിൽ സജീവം ആയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നിർമ്മിച്ച വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു സുരേഷ് ഗോപിയുടെ മടങ്ങി വരവ്.

Advertisements

Also Read
ബ്ലെസ്ലിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഒത്തിരി പെൺകുട്ടികൾ വരുന്നുണ്ട്, അവൻ ആരെയും നിരാശപ്പെടുത്തില്ല: ബ്ലെസ്ലിയുടെ ഉമ്മ പറഞ്ഞത് കേട്ടോ

നിഥിൻ രൺജി പണിക്കരുടെ കാവൽ, ജോഷിയുടെ പാപ്പൻ തുടങ്ങിയ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി റിലീസിന് ഒരുങ്ങിയിരിക്കുന്നത്. ഇപ്പോഴിതാ മലയാളികൾക്ക് ഏറെ സുപരിചിതയായ തെന്നിന്ത്യൻ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി.

ഒരു ചാനൽ പരിപാടിയിൽ ഖുശ്ബു അതിഥിയായി എത്തിയപ്പോഴാണ് സുരേഷ് ഗോപി തന്റലെ ഓർമ്മകൾ പങ്കുവെച്ചത്. യാദവം സിനിമയുടെ ഷൂട്ടിംഗ് സെറ്റിലാണ് അവരെ ആദ്യമായി കണ്ടതെന്നും അന്ന് ആരാധനയോടെയാണ് നോക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ് നാട്ടിൽ ഖുശ്ബുവിന് വേണ്ടി അമ്പലം പണിയുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ കേട്ട് നിൽക്കുന്ന സമയമാണ്.

ഒരു സൂപ്പർ ഹ്യൂമൻ, ഒരു സൂപ്പർ ഹീറോയിൻ എന്ന രീതിയിലൊക്കെ കാണുന്ന സമയത്താണ് ഖുശ്ബുവിനെ കാണുന്നത്. സാധാരണ ഹീറോകളെ കണ്ടിട്ടുണ്ട്. പക്ഷെ ഒരു ഹീറോയിനെ അങ്ങനെ കണ്ടിട്ടില്ല. അത്രയും ആരാധനയോടെയാണ് ഖുശ്ബുവിനെ കണ്ടത്.

Also Read
ആ നടൻ മോശമായി സ്പർശിച്ചു, കോമ്പ്രമൈസ് ചെയ്താൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് അയാൾ പറഞ്ഞു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാലാ പാർവ്വതി

ആ ഷൂട്ടിംഗ് സമയത്ത് ഒരു വട്ടമെങ്കിലും ഞാൻ അടുത്തൊരു കസേര വലിച്ചിട്ടിരുന്ന് സംസാരിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല എന്നും സുരേഷ് ഗോപി പറഞ്ഞു. പെർഫോമർ പ്രഭു സാർ ആണെങ്കിലും ചിന്ന തമ്പി സിനിമയിലെ ഖുശ്ബുവിനെ ആണ് എല്ലാവരും ഓർക്കുന്നത് എന്നും ഖുശ്ബു ഇന്ന് നല്ലൊരു സുഹൃത്ത് കൂടിയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു.

Advertisement