വർക്കിന്റെ കാര്യത്തിൽ അത്രയും സീരിയസ്സാണ് അവർ, സണ്ണി ലിയോണിന് ഒപ്പമുള്ള ഷൂട്ടിങ്ങ് അനുഭവം പങ്കുവെച്ച് സംവിധായകൻ ശ്രീജിത്ത് വിജയൻ

90

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് സണ്ണി ലിയോൺ. ബോളിവുഡ് സിനിമാ ആരാധകർക്ക് ഒപ്പം തന്നെ മലയാളികൾക്കും പ്രിയങ്കരിയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മധുരരാജ എന്ന ചിത്രത്തിലൂടെ സണ്ണി ലിയോൺ മലയാളത്തിലും സാന്നിധ്യം അറിയിച്ചിരുന്നു. ഈ ചിത്രത്തിൽ ഐറ്റം ഡാൻസിലാണ് സണ്ണി പെർഫോം ചെയ്തത്.

ഇപ്പോളിതാ മറ്റൊരു മലയാള ചിത്രത്തിൽ സണ്ണി ലിയോൺ നായികയായി അഭിനയിക്കുകയാണ്. ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ.

Advertisements

വർക്കിന്റെ കാര്യത്തിൽ അത്രയും പ്രൊഫഷണലായി പ്രവർത്തിക്കുന്ന ആളാണ് സണ്ണി എന്നാണ് സംവിധായകൻ പറയുന്നത്. ടെംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു ശ്രീജിത്ത് വിജയന്റെ വെളിപ്പെടുത്തൽ.സണ്ണി ലിയോൺ വളരെ പ്രൊഫഷണലാണ്. സെറ്റിൽ സമയത്തിന് എത്തുന്ന കാര്യത്തിലും കഥാപാത്രത്തെ മനസിലാക്കാൻ ശ്രമിക്കുന്നതിലുമെല്ലാം ഈ പ്രൊഫഷണിലിസം കാണാനാകും.

Also Read
മാനസയെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ, ഒരു മാസമായി രാഖിൽ താമസിക്കുന്നത് മാനസയുടെ താമസസ്ഥലത്തിന് സമീപം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തന്റെ വർക്കിനെ കുറിച്ച് അവർ വളരെ സീരിയസാണ്. ഷൂട്ടിന് മുൻപ് ഞങ്ങൾ ഒരു വർക്ക് ഷോപ്പ് വെച്ചിരുന്നു. സൗത്ത് ഇന്ത്യയിൽ ഇത്തരത്തിൽ കാര്യമായി വർക്ക് ഷോപ്പുകൾ നടത്താറില്ല. പക്ഷെ ഈ വർക്ക് ഷോപ്പ് ഷൂട്ടിംഗ് വേഗത്തിൽ നടത്താൻ ഞങ്ങളെ ഏറെ സഹായിച്ചു. ഒരാഴ്ചത്തെ വർക്ക് ഷോപ്പിൽ സണ്ണി ലിയോൺ പൂർണ്ണമായും പങ്കെടുത്തിരുന്നു.

വർക്ക് ഷോപ്പിൽ വെച്ച് കഥാപാത്രത്തെ കുറിച്ച് ആഴത്തിൽ ചർച്ച ചെയ്തതു കൊണ്ട് തന്നെ ഷൂട്ടിംഗ് മികച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. സണ്ണ ലിയോണിനെ പോലെയുള്ള ഇത്രയും വലിയ താരം ആയിരുന്നെങ്കിലും ഷൂട്ടിംഗ് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിഞ്ഞതായിട്ടും ശ്രീജിത്ത് വിജയൻ പറയുന്നു. അടുത്തിടെയാണ് ഷീറോയുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കിയത്.

മുംബൈയിൽ ആണ് ചിത്രീകരണം നടന്നത്. ചിത്രത്തിൽ ഇന്ത്യയുമായി ബന്ധമുള്ള യുഎസ് വംശജയായ സാറ മൈക്ക് എന്ന കഥാപാത്രത്തെയാണ് സണ്ണി ലിയോൺ അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. ഇന്ത്യയിൽ അവധിക്കാലം ആഘോഷിക്കനായി എത്തുകയാണ് സാറ.

ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയ്ക്ക് ആസ്പദമാകുന്നതെന്നാണ് അറിയുന്നത്. അതേ സമയം കൂടുതൽ കാര്യങ്ങൾ പുറത്ത് വന്നിട്ടില്ല. ചിത്രമൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നാണ് അറിയുന്നത്. സാധാരണ ത്രില്ലർ സിനിമകൾ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആദ്യം എത്തുക ഒരു കുറ്റകൃത്യം നടന്നു എന്നതണ്. ഇതിനെ തുടർന്ന് ഒരു അന്വേഷണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും.

Also Read
എന്റെ അമ്മയിൽ ജനിക്കാത്ത സഹോദരനാണ്, ഞങ്ങൾ പരസ്‌രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു, മിസ് യൂ അനിയേട്ടാ: അനിൽ മുരളിയുടെ ഓർമ്മയിൽ നീറി ശ്വേതാ മേനോൻ

എന്നാൽ ഈ സിനിമയിൽ കഥാപാത്രത്തിന്റെ സൈക്കോളജി ആഴത്തിൽ പരിശോധിക്കുന്ന ചിത്രമാണ് ഷീറോ എന്നും സംവിധായകൻ പറയുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

Advertisement