എന്റെ അമ്മയിൽ ജനിക്കാത്ത സഹോദരനാണ്, ഞങ്ങൾ പരസ്‌രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു, മിസ് യൂ അനിയേട്ടാ: അനിൽ മുരളിയുടെ ഓർമ്മയിൽ നീറി ശ്വേതാ മേനോൻ

423

മലയാളം സിനിമാ സീരിയൽ രംഗത്ത് നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു അനിൽ മുരളി. അദ്ദേഹം ഓർമ്മയായിട്ട് ജൂലൈ 30ന് ഒരു വർഷം തികയുകയാണ്. വില്ലൻ വേഷങ്ങളിലൂടെ ആയിരുന്നു അനിൽ മുരളി മലയാള സിനിമയിൽ ചുവടുറപ്പിച്ചത്. 1993ൽ കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് മലയാള സിനിമയിലെത്തുന്നത്.

കലാഭവൻ മണി നായകനമായി 2002ൽ പുറത്തിറങ്ങിയ വാൽക്കണ്ണാടി എന്ന സിനിമയിലെ വില്ലൻ വേഷത്തിലൂടെയാണ് അനിൽ മുരളി ശ്രദ്ധേയനായതാ. മലയാളം സിനിമാ ആരാധകരെ ഞെട്ടിട്ട് 2020 ജൂലൈ 30നാണ് അദ്ദേഹം അന്തരിച്ചത്.
അനിൽ മുരളി ഓർമയായിട്ട് ഒരു വർഷം വർഷം തികഞ്ഞിരിക്കുകയാണ്.

Advertisements

Also Read
തന്റെ പേരിൽ നിന്ന് അക്കിനേനി ഒഴിവാക്കി സമാന്ത ; നാഗ ചൈതന്യയുടെ കുടുംബ പേര് പെട്ടന്നൊരു ദിവസം വെട്ടി കുറച്ചതിന്റെ കാരണം തേടി ആരാധകർ

ഇപ്പോഴിതാ അനിൽ മുരളിയുടെ ഓർമകളുമായി നടി ശ്വേതാ മേനോൻ പങ്കുവെച്ച വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. അനിയേട്ടൻ തന്റെ സഹോദരനെപ്പോലെ ആയിരുന്നു എന്നാണ് ശ്വേത പറയുന്നത്. പരസ്പരം സംസാരിക്കാത്ത ഒരു ദിവസം പോലും ഈല്ലായിരുന്നുവെന്നും താരം വിഡിയോയിൽ പറയുന്നു.

അനിയേട്ടൻ പോയിട്ട് ഒരു വർഷമായി. ഒരുപാട് അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു. എന്റെ അമ്മയിൽ ജനിക്കാത്ത സഹോദരനാണ്. ഞങ്ങൾ പരസ്‌രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു. ഞങ്ങൾ സംസാരിക്കും തല്ലുപിടിക്കും അദ്ദേഹമെന്നെ ലാളിക്കാറുമുണ്ട്.

അദ്ദേഹത്തിനൊപ്പം ഞാൻ അധികം വർക്ക് ചെയ്തിട്ടില്ല. എങ്ങനെയാണ് സൗഹൃദത്തിലായതെന്ന് ഞങ്ങൾക്ക് അറിയില്ല. അധികം ആരും മനസിലാക്കിയിട്ടില്ല, സങ്കീർണതകളില്ലാത്ത ഒരു മനുഷ്യനായിരുന്നു അദ്ദേഹം. വളരെ പെട്ടെന്നാണ് പോയത്. എവിടെയായാലും സന്തോഷത്തോടെ ഈരിക്കുന്നുണ്ടെന്ന് അറിയാം, മിസ് യൂ അനിയേട്ടാ എന്നാണ് ശ്വേത പറയുന്നത്.

Also Read
സാന്ത്വനം വീട്ടിൽ ഇനി പ്രേക്ഷകർ കാത്തിരുന്ന നിമിഷങ്ങൾ ; പ്രെമോ വീഡിയോ കണ്ടതോടെ രോമാഞ്ചം വന്ന് ആരാധകർ

മുരളീധരൻ നായരുടേയും ശ്രീകുമാരിയമ്മയുടേയും മകനായി 1964 ഏപ്രിൽ 12 ന് തിരുവനന്തപുരത്താണ് അനിൽ മുരളി ജനിച്ചത്. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. വാൽക്കണ്ണാടി എന്ന സിനിമയിലെ വില്ലൻ വേഷം അനിൽ മുരളിയെ മലയാള സിനിമയിൽ പ്രശസ്തനാക്കിയത്.

Advertisement