കല്യാണം കഴിഞ്ഞതായി തോന്നുന്നില്ലെന്ന് മൃദുല വിജയ്, കഴിഞ്ഞു, സത്യമായിട്ടും കഴിഞ്ഞെന്ന് ബിനു അടിമാലി

97

ഇക്കഴിഞ്ഞ ജൂലായ് എട്ടിന് ആയിരുന്നു മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ നടി മൃദുല വിജയിയും നടൻ യുവകൃഷ്ണയും വിവാഹിതരായത്. മലയാളം ടെലിവിഷനിലെ ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ ഇരുവരും ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ടിയത്.

തുടർന്ന് ഹോട്ടലിൽ വെച്ച് വിവാഹത്തിന്റെ മറ്റ് ചടങ്ങുകളും നടന്നു. മൃദുലയുടെയും യുവയുടെയും വിവാഹ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരുന്നു. ഇവർ വിവാഹിതകരാകാൻ തീരുമാനിച്ചത് മുതൽ ഇരുവരും വാർത്തകളിൽ നിറഞ്ഞിരുന്നു.

Advertisements

Also Read
കേശു ഈ വീടിന്റെ നാഥനിലെ ദിലീപിന്റെ രണ്ടാമത്തെ ഗെറ്റപ്പും പുറത്ത് വിട്ട് നാദിർഷാ, ഏറ്റെടുത്ത് ആരാധകർ, ചിത്രം വൈറൽ

സീ കേരളയിലെ പൂക്കാലം വരവായി സീരിയലിൽ അഭിനയിച്ച് കൊണ്ടിരുന്ന മൃദുല വിവാഹ ശേഷവും ഈ സീരിയലിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നുണ്ട്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ് പൂവ് എന്ന പരമ്പരയിലൂടെ ആണ് യുവകൃഷ്ണ ശ്രദ്ധേയനായത്. നടൻ എന്നതിലുപരി മജീഷ്യനും മെന്റലിസ്റ്റുമൊക്കെയാണ് യുവ കൃഷ്ണ.

അതേസമയം എൻഗേജ്മെന്റ് കഴിഞ്ഞത് മുതൽ ഇരുവരും ടെലിവിഷൻ പരിപാടികളിൽ എല്ലാം അതിഥികളായി പലപ്പോഴും പങ്കെടുത്തിട്ടുണ്ട്. സ്റ്റാർ മാജിക്ക് പരിപാടിയിലും സ്ഥിരമായി എത്താറുണ്ടായിരുന്നു ഇരുവരും. ഈ പരിപാടിയിൽ യുവയും മൃദുലയും ഒരുമിച്ചുളള പ്രണയ നിമിഷങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. അതേസമയം വിവാഹ ശേഷം സ്റ്റാർ മാജിക്കിൽ അതിഥികളായി എത്തുന്നുണ്ട് ഇവർ.

സ്റ്റാർ മാജിക്കിന്റേതായി പുറത്തിറങ്ങിയ പുതിയ പ്രൊമോ വീഡിയോയിലാണ് യുവയും മൃദുലയും എത്തുന്നതായി കാണിച്ചത്. സ്റ്റാർ മാജിക്കിൽ വീണ്ടും എത്താൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നാണ് യുവ കൃഷ്ണ പറയുന്നത്.
ഇപ്പോഴും ഞങ്ങൾക്ക് കല്യാണം കഴിഞ്ഞതായി തോന്നുന്നില്ല എന്ന് മൃദുല വിജയും പറയുന്നു. മൃദുല പറഞ്ഞതിന് കൗണ്ടറായി കല്യാണം കഴിഞ്ഞു, സത്യമായിട്ടും കഴിഞ്ഞു എന്ന് ബിനു അടിമാലി പറയുന്നു.

സ്റ്റാർ മാജിക്ക് എപ്പിസോഡിൽ റൊമാന്റിക്ക് സോംഗിനൊപ്പം ചുവടുവെക്കുന്നുമുണ്ട് ഇരുവരും. തങ്കത്തിങ്കൾ എന്ന പാട്ടിന് ഒപ്പമാണ് മൃദുലയും യുവയും ചുവടുവെക്കുന്നത്. അതേ സമയം സ്റ്റാർ മാജിക്ക് പുതിയ എപ്പിസോഡിൽ കലാഭവൻ ഷാജോണും സനുഷയും അതിഥികളായി എത്തുന്നുണ്ട്. കൂടാതെ മൃദുല വീണ്ടും സഹതാരങ്ങളെ അനുകരിക്കുന്നതും കാണിക്കുന്നു.

Also Read
ചെങ്കൽച്ചൂളയിലെ പിള്ളേർക്കായി കണ്ണൻ താമരക്കുളത്തിന്റെ ‘വിരുന്ന്’

സ്റ്റാർ മാജിക്കിൽ മുൻപ് മാജിക്കും മെന്റലിസവുമൊക്കെ അവതരിപ്പിച്ചിട്ടുണ്ട് യുവ. മൃദുല സഹതാരങ്ങളെ അനുകരിച്ചാണ് കൈയ്യടി നേടിയത്. സ്റ്റാർ മാജിക്കിലെ ഒട്ടുമിക്ക ആർട്ടിസ്റ്റുകളെയും മൃദുല വിജയ് മുൻപ് അവതരിപ്പിച്ചിട്ടുണ്ട്.മൃദുലയ്ക്കും യുവയ്ക്കുമൊപ്പം എടുത്ത കൊല്ലം സുധിയുടെ സെൽഫി ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പൂക്കാലം വരവായി പരമ്പരയിലെ മൃദുലയുടെ പുതിയ ലുക്കിനും കൈയ്യടി ലഭിച്ചിരുന്നു.

അനാമിക ബിശ്വാസായായിട്ടാണ് മൃദുല പുതിയ രൂപത്തിൽ പരമ്പരയിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ മൃദ്വ എന്ന പേരിലാണ് മൃദുലയും യുവയും അറിയപ്പെടുന്നത്. നിരവധി ഫാൻസ് പേജുകളും താരദമ്പതികളുടെ പേരിലുണ്ട്.

Advertisement