ചെങ്കൽച്ചൂളയിലെ പിള്ളേർക്കായി കണ്ണൻ താമരക്കുളത്തിന്റെ ‘വിരുന്ന്’

49

നടൻ സൂര്യയ്ക്കു ജന്മദിനാശംസകൾ നേർന്നുകൊണ്ട് ‘അയൻ’ സിനിമയിലെ നൃത്തരംഗവും സംഘട്ടനവും പുനരാവിഷ്‌കരിച്ച് സോഷ്യൽമീഡിയയിൽ വൈറലായ തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ കുട്ടികൾക്ക് സിനിമയിൽ അവസരം ലഭിച്ചു.

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ എന്ന സിനിമയിലാണ് അവസരം. അർജുൻ, നിക്കി ഗൽറാണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കുട്ടിക്കാനത്താണ് ചിത്രീകരണം നടക്കുന്നത്.

Advertisements

Also read

പൊതുജീവിതം നിങ്ങൾ തിരഞ്ഞെടുത്തതല്ലേ? മൊഴി രേഖപ്പെടുത്തിയപ്പോൾ ഭർത്താവുമായി വഴക്കിട്ടുവെന്ന് റിപ്പോർട്ട് ചെയ്തതിൽ എന്താണ് കുഴപ്പം? മാധ്യമങ്ങളുടെ വായ്മൂടി കേട്ടുന്ന യാതൊരു ഇടപെടലുകളും നടത്തില്ലെന്ന് കോടതി

മൊബൈൽ ക്യാമറ ഉപയോഗിച്ചു കുട്ടികൾ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ‘അയൻ’ സിനിമയിലെ രംഗങ്ങൾ നടൻ സൂര്യ ഉൾപ്പെടെ ഷെയർ ചെയ്തതോടെ വൈറലായിരുന്നു. ഇതോടെ ഇതിൽ തകർത്തഭിനയിച്ച കുട്ടികൾ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

സൂര്യയുടെ പിറന്നാൾ ദിനത്തിൽ താരത്തിനുള്ള സമർപ്പണമായാണ് ഡാൻസ് വീഡിയോ പുറത്തിറക്കിയത്. സൂര്യ അഭിനയിച്ച അയൻ എന്ന സിനിമയിലെ ഗാനം അതുപോലെ പുനരാവിഷ്‌കരിച്ചിരിക്കുകയായിരുന്നു ഈ ചെങ്കൽച്ചൂളയിലെ മിടുക്കന്മാർ.

Also read

മാനസ തള്ളിപ്പറഞ്ഞത് വിഷമത്തിലാക്കി…ഒരു വർഷത്തിലേറെ ആയി സുഹൃത്തുക്കൾ ആയ ഇവർ അടുത്ത ബന്ധത്തിൽ ആയിരുന്നു എന്ന് രഖിലിന്റെ സുഹൃത്ത്

വീഡിയോ കണ്ട നടൻ സൂര്യ ഇവരെ അഭിനന്ദിച്ചിരുന്നു. റെഡ് മീ ഫോണിൽ, സെൽഫി സ്റ്റിക്കും വടിയും ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോ ഫോണിൽ തന്നെയാണ് എഡിറ്റ് ചെയ്തതും. ഷൂട്ടിങ്ങിനും എഡിറ്റിങ്ങിനുമായി മൂന്ന് ആഴ്ചയോളം എടുത്തു. പാട്ടിലെ ഓരോ ഡാൻസ് സ്റ്റെപ്സും, എന്തിനേറെ പറയുന്നു കോസ്റ്റും മുതൽ ലൊക്കേഷൻ പോലും കുട്ടികൾ പുനരാവിഷ്‌ക്കരിക്കുകയായിരുന്നു.

സിനിമയിൽ അഭിനയിക്കുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന ഇവരുടെ വെളിപ്പെടുത്തൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കണ്ണൻ താമരക്കുളം അവസരം വാഗ്ദാനം ചെയ്യുകയായിരുന്നു.

 

 

 

Advertisement