മാനസ തള്ളിപ്പറഞ്ഞത് വിഷമത്തിലാക്കി…ഒരു വർഷത്തിലേറെ ആയി സുഹൃത്തുക്കൾ ആയ ഇവർ അടുത്ത ബന്ധത്തിൽ ആയിരുന്നു എന്ന് രഖിലിന്റെ സുഹൃത്ത്

220

കോതമംഗലം ഡെന്റൽ കോളേജ് വിദ്യാർഥിനിയായ മാനസയുടെ ജീവൻ എടുത്തതിൽ കൂടുതൽ വിവരങ്ങൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു പ്രണയബന്ധം തകർന്നതിനു പിന്നാലെയായിരുന്നു ഇൻസ്റ്റാഗ്രാമിലൂടെ മാനസയെ രഖിൽ പരിചയപ്പെടുന്നത്. ഒരു വർഷത്തിലേറെ ആയി സുഹൃത്തുക്കൾ ആയ ഇവർ അടുത്ത ബന്ധത്തിൽ ആയിരുന്നു എന്ന് രഖിലിന്റെ സുഹൃത്ത് ആദിത്യൻ പറയുന്നു.

മാനസ തള്ളിപ്പറഞ്ഞത് രഖിലിനെ വിഷമത്തിലാക്കി. ഇന്റീരിയർ ഡിസൈനർ ആയ രഖിൽ തന്റെ പണം എല്ലാം മാനസയ്ക്ക് വേണ്ടി ചെലവഴിച്ചിരുന്നു എന്ന് ആദിത്യൻ പറയുന്നു. കുറേ ദിവസം എല്ലാവരിൽ നിന്നും അകന്ന് കഴിഞ്ഞ രഖിൽ പണം ഉണ്ടാക്കിയാൽ മാനസ തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു.

Advertisements

Also read

കുടുംബക്കാരുടെ പിന്തുണയില്ലാതെ വിവാഹം, മണവാട്ടിയേം കൊണ്ട് ശശാങ്കൻ നേരെ പോയത് കോമഡി സ്റ്റാർസിലേയ്ക്ക്, മിമിക്രിയും ഒപ്പം കൂലിപ്പണിയും; വിസ്മയ വൈറൽ ആകുമ്പോൾ സംഗീത് എന്ന ശശാങ്കന്റെ ജീവിത കഥ ഏറ്റെടുത്ത് ആരാധകർ!

രഖിലിന്റെ ഇടപെടലുകൾ അവസാനിപ്പിക്കാൻ കുറച്ചു കാലം മുമ്പ് മാനസയുടെ വീട്ടുകാർ രഖിലിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് വിളിച്ച് ഒത്തുതീർപ്പ് ആക്കിയിരുന്നെങ്കിലും മാനസയുമായുള്ള ബന്ധം പിരിയാൻ രഖിൽ തയ്യാറായിരുന്നില്ല എന്ന് സഹോദരൻ രാഹുൽ വെളിപ്പെടുത്തി. ജീവിതം തകർന്നു എന്ന തരത്തിലുള്ള സന്ദേശങ്ങൾ രഖിൽ സഹോദരന് അയച്ചിരുന്നു.

കൊലപാതകത്തിന് മുമ്പുള്ള ദിവസങ്ങളിൽ നാലു തവണ മാനസയെ വിളിച്ചിരുന്നു എന്ന് രഖിലിന്റെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ ആദിത്യൻ പറയുന്നു. ആദിത്യനോടൊപ്പം ആണ് രഖിൽ ഇന്റീരിയൽ ഡിസൈൻ ബിസിനസ് നടത്തിയത്. തുടർച്ചയായുള്ള അവഗണനയും, പോലീസ് പരാതിയും ആണ് പകയായി മാറിയതെന്ന് സുഹൃത്ത് ആദിത്യൻ വ്യക്തമാക്കി.

ബിസിനസ് ആവശ്യങ്ങൾക്ക് പോകുന്നു എന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. രഖിലിന് തോക്ക് എവിടെ നിന്ന് കിട്ടി എന്ന് ആദിത്യനും അറിയില്ല. അത്തരത്തിലുള്ള യാതൊരു ബന്ധങ്ങളും രഖിലിന് കണ്ണൂർ ഇല്ലെന്നു ആദിത്യൻ പറയുന്നു.

ബംഗളുരുവിൽ പഠിച്ചതിനാലും ബിസിനസ് ആവശ്യങ്ങൾക്കും ആയി ഇടയ്ക്ക് ബംഗളുരുവിൽ പോകുമായിരുന്നു ആദിത്യൻ. ഇൻസ്‌റാഗ്രാമിലൂടെ ഒരു വർഷം മുമ്പാണ് മാനസയും രഖിലും പരിചയപ്പെട്ടത്.

Also read

കാണാൻ കൊള്ളില്ലെന്ന് പറഞ്ഞാണ് എന്നെ ആ സീരിയലിൽ നിന്ന് ഒഴിവാക്കിയത്; കുടുംബവിളക്കിലെ ശീതൾ അമൃതാ നായർ

അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ പിന്നീട് അകലുകയായിരുന്നു. മാനസയുടെ അകൽച്ചയാണ് ആസൂത്രിതമായ കൃത്യത്തിലേക്ക് നയിച്ചത്. ജൂലൈ 4 നായിരുന്നു മാനസയെ തേടി രഖിൽ കോതമംഗലത്ത് എത്തിയത്. മാനസ താമസിച്ചിരുന്ന വീടിനു എതിർവശത്തുള്ള കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു രഖിൽ.

ഇത്രയും ദിവസം അവിടെ തങ്ങിയെങ്കിലും ഒരു തവണ പോലും മാനസ രഖിലിനെ കണ്ടിട്ടില്ലായിരുന്നു എന്നാണ് ലഭിയ്ക്കുന്ന വിവരം. സഹപാഠികൾക്കൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു രഖിൽ മാനസയെ പിടിച്ചു റൂമിലേക്ക് വലിച്ചു കൊണ്ടുപോയി കൃത്യം നടത്തിയത്.

 

Advertisement