പൊതുജീവിതം നിങ്ങൾ തിരഞ്ഞെടുത്തതല്ലേ? മൊഴി രേഖപ്പെടുത്തിയപ്പോൾ ഭർത്താവുമായി വഴക്കിട്ടുവെന്ന് റിപ്പോർട്ട് ചെയ്തതിൽ എന്താണ് കുഴപ്പം? മാധ്യമങ്ങളുടെ വായ്മൂടി കേട്ടുന്ന യാതൊരു ഇടപെടലുകളും നടത്തില്ലെന്ന് കോടതി

46

മാധ്യമങ്ങളുടെ വായ്മൂടി കേട്ടുന്ന യാതൊരു ഇടപെടലുകളും നടത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാധ്യമ സ്വാതന്ത്ര്യവും വ്യക്തിയുടെ സ്വകാര്യതയും സന്തുലിതമായി പോകണം. ശിൽപ്പയുടെ കുഞ്ഞുങ്ങളെ പ്രശ്നത്തിലേക്ക് വലിച്ചിടുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ശില്പ്പയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിൽ നിന്ന് സോഷ്യൽ മീഡിയയെയോ മാധ്യമങ്ങളെയോ തടയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പോലീസ് പറഞ്ഞ കാര്യം റിപ്പോര്ട്ട് ചെയ്താല് അത് അന്തസ്സിനെ കളങ്കപ്പെടുത്താനാണെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

Advertisements

Also read

ഞാൻ ഇപ്പോഴും ഓർക്കും…ഓരോ മുഖം കാണുമ്പോഴും ഓർക്കും… ; 34 വർഷങ്ങൾ പിന്നിട്ട് ‘ക്ലാരയും ജയകൃഷ്ണനും’


പൊതുജീവിതം നിങ്ങൾ തിരഞ്ഞെടുത്തതല്ലേ? നിങ്ങളുടെ ജീവിതം മൈക്രോസ്‌കോപ്പിന് താഴെയാണ്. മൊഴി രേഖപ്പെടുത്തിയപ്പോൾ ഭർത്താവുമായി വഴക്കിട്ടുവെന്ന് റിപ്പോർട്ട് ചെയ്തതിൽ എന്താണ് കുഴപ്പം. നിങ്ങൾ ഒരു മനുഷ്യനാണെന്നതിന്റെ തെളിവാണിത്. സംഭവം നടക്കുന്നത് നിങ്ങളുടെ വീട്ടിൽ കുടുംബാംഗങ്ങൾ മാത്രമുള്ളപ്പോൾ അല്ല. പോലീസും മറ്റ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു എന്നും കോടതി ഓർമ്മിപ്പിച്ചു.

Also read

കുടുംബക്കാരുടെ പിന്തുണയില്ലാതെ വിവാഹം, മണവാട്ടിയേം കൊണ്ട് ശശാങ്കൻ നേരെ പോയത് കോമഡി സ്റ്റാർസിലേയ്ക്ക്, മിമിക്രിയും ഒപ്പം കൂലിപ്പണിയും; വിസ്മയ വൈറൽ ആകുമ്പോൾ സംഗീത് എന്ന ശശാങ്കന്റെ ജീവിത കഥ ഏറ്റെടുത്ത് ആരാധകർ!

തന്റെ മാന്യതയെ ഹനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണ് ഇത്തരം റിപ്പോർട്ടുകൾ എന്നാണ് ശിൽപ ചൂണ്ടിക്കാണിക്കുന്നത്. ഇത് പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങൾ നിരുപാധികം മാപ്പ് പറയണമെന്നും, ഇത്തരം ഉള്ളടക്കങ്ങൾ എടുത്തുകളയണമെന്നും, തെറ്റായ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് 25 കോടി നഷ്ടപരിഹാരം നൽകണമെന്നുമാണ് ശിൽപയുടെ ഹർജിയിൽ പറയുന്നത്.

ചില മാധ്യമങ്ങളെ തന്നെക്കുറിച്ച് തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ശാശ്വതമായി വിലക്കണമെന്നും അത്തരം വാർത്തകൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ ഒരിക്കലും പണം നൽകി നികത്താനാവുന്നതല്ലെന്നും ശില്പ ആരോപിച്ചിരുന്നു.

ഇത്തരം റിപ്പോർട്ടുകൾ സമൂഹത്തിൽ തന്റെ മാന്യതയെ കളങ്കപ്പെടുത്തി. തന്റെ ആരാധകർ, അഭ്യുദയകാംക്ഷികൾ, സഹപ്രവർത്തകർ, ബിസിനസ് പാർട്ണർമാർ, പരസ്യകമ്പനികൾ, ബ്രാന്റുകൾ ഇവരുടെയെല്ലാം ഇടയിൽ പേര് കളങ്കപ്പെടുത്തി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിള് 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ അഭേദ്യമായ ഭാഗമാണ് തന്റെ പ്രശസ്തി എന്നും ശില്പ ഹർജിയിൽ വ്യക്തമാക്കി.

 

Advertisement