കേശു ഈ വീടിന്റെ നാഥനിലെ ദിലീപിന്റെ രണ്ടാമത്തെ ഗെറ്റപ്പും പുറത്ത് വിട്ട് നാദിർഷാ, ഏറ്റെടുത്ത് ആരാധകർ, ചിത്രം വൈറൽ

229

ദിലീപ് നാദിർഷ കൂട്ട് കെട്ടിൽ ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ചിത്രീകരണം പൊള്ളാച്ചിയിൽ പുരോഗമിക്കുന്നു. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തിൽ അഭിനയിക്കുന്നത്.

കേശു ഈ വീടിന്റെ നാഥൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം ശ്രദ്ധിക്കപ്പെടുകയാണ് ഇപ്പോൾ. തീർത്തും വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തിൽ ദിലീപ് എത്തുന്നത്. അനുശ്രീയും ചിത്രത്തിൽ ദിലീപിനൊപ്പമുണ്ടെന്ന വിവരവും പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകൻ ഇപ്പോൾ. അനുശ്രീ ഹാഫ് സാരിയുടുത്ത ലുക്കിലാണ് പുറത്ത് വന്നിട്ടുള്ള ചിത്രത്തിലുള്ളത്.

Advertisements

Also read

ഇതെന്ത് ഗോഷ്ടി! പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് നസ്രിയ പങ്കുവച്ച ചിത്രം ശ്രദ്ധ നേടുന്നു

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ദിലീപ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ കേശു എന്ന 60കാരനായാണ് എത്തുന്നത്. ദിലീപിന്റെയും ഉർവ്വശിയുടെയും വേറിട്ട ലുക്കിലുള്ള ചിത്രങ്ങൾ നേരത്തേ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നേരത്തേ പുറത്ത് വിട്ട പുത്തൻ പോസ്റ്ററിലെയും ദിലീപിന്റെ വയോധികനായുള്ള ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യമായി ദിലീപും ഉർവശിയും നായികാ നായകന്മാരായി അഭിനയിക്കുന്ന ചിത്രമാണ് കേശു

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം കൂടിയാണ് ‘കേശു ഈ വീടിന്റെ നാഥൻ’.

സിദ്ധിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്ജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജ്ജുൻ, ഹുസൈൻ ഏലൂർ, ഷൈജോ അടിമാലി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായർ, വത്സല മേനോൻ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.

Also read

പൊതുജീവിതം നിങ്ങൾ തിരഞ്ഞെടുത്തതല്ലേ? മൊഴി രേഖപ്പെടുത്തിയപ്പോൾ ഭർത്താവുമായി വഴക്കിട്ടുവെന്ന് റിപ്പോർട്ട് ചെയ്തതിൽ എന്താണ് കുഴപ്പം? മാധ്യമങ്ങളുടെ വായ്മൂടി കേട്ടുന്ന യാതൊരു ഇടപെടലുകളും നടത്തില്ലെന്ന് കോടതി

തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സജീവ് പാഴൂർ തിരക്കഥയെഴുതി ചിത്രം നാഥ് ഗ്രൂപ്പ് നിർമ്മിക്കുന്നു. ഛായാഗ്രഹണം അനിൽ നായർ. നാദിർഷ തന്നെ സംഗീതം ചെയ്യുന്ന ചിത്രത്തിന് വരികൾ എഴുതുന്നത് ഹരിനാരായണൻ ആണ്. എഡിറ്റ്ങ് നിർവ്വഹിക്കുന്നത് സാജൻ ആണ്.

Advertisement