സംവൃതയുമായി പ്രണയത്തിൽ ആണെന്നും വിവാഹം ഉടനെന്നും വാർത്ത പ്രചരിച്ചപ്പോൾ പൃഥ്വിരാജ് ചെയ്തത് ഇങ്ങനെ

4171

നടനായും സംവിധായകനായും നിർമ്മാതാവായും എല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് പൃഥ്വിരാജ്. ആദ്യം അഭിനയിച്ചത് രഞ്ജിത്തിന്റെ നന്ദനത്തിൽ ആയിരുന്നെങ്കിലും രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി ആടിയരുന്നു പൃഥ്വിരാജിന്റെ റിലീസ് ആയ ആദ്യ ചിത്രം.

ഈ ചിത്രം പരാജയമയാരുന്നു എങ്കിലും നന്ദനം ഇറങ്ങിയതോടെ പഥ്വിരാജിന്റെ തലേവര തന്നെ മാറി. പിന്നീട് ഇന്നു വരെ താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അഭിനയിക്കാൻ കൈനിറയെ ചിത്രങ്ങൾ, സംവിധാനം ചെയ്യാൻ വമ്പൻ പ്രൊജക്ടുകൾ കൂടാതെ സിനിമാ നിർമ്മാണവും ഗാനാലാപനവും എന്നിങ്ങനെ മലയാള സിനിമയിൽ മുടിചൂടാ മന്നനായി നിറഞ്ഞു നിൽക്കുകയാണ് പൃഥ്വി ഇപ്പോൾ.

Advertisements

കരിയറിന്റെ തുടക്കകാലത്ത് മലയാള സിനിമയിലെ യൂത്ത് ഐക്കൺ എന്ന നിലയിലാണ് പൃഥ്വിരാജ് അറിയപ്പെട്ടിരുന്നത്. ചുരുക്കം ചില സിനിമകൾകൊണ്ട് തന്നെ താരരാജാക്കൻമാരായ മോഹൻലാലിനും മമ്മൂട്ടിക്കും താഴെ താരമൂല്യമുള്ള നടനാകാൻ പൃഥ്വിരാജിന് സാധിച്ചു. അതേ സമയത്ത് തന്നെയാണ് പൃഥ്വിരാജ് ചില ഗോസിപ്പ് കോളങ്ങളിലും നിറയുന്നത്.

Also Read
അന്ന് മുഖ്യമന്ത്രി ആയിരുന്ന സഖാവ്. ഇകെ നായനാരോട് നിങ്ങളുടെ ജോലി എന്താണ്, ബിസിനസ്സ് ആണോ എന്ന് ചോദിച്ച ആളാണ് സീമ ചേച്ചി; വെളിപ്പെടുത്തൽ

അക്കാലത്ത് സിനിമയിൽ തിളങ്ങി നിന്നിരുന്ന സൂപ്പർ നടിായായിരുന്നു സംവൃത സുനിൽ. ലാൽജോസ് ഒരുക്കിയ രസികനിലൂടെ ദിലീപിന്റെ നായികയായി എത്തിയ നടി ആയിരുന്നു സംവൃത. തുടക്കകാലത്ത് കൈനിറയെ സിനിമകൾ കിട്ടിയിട്ടും ഒന്നു പിന്നോക്കം നിന്ന താരം തന്റെ അഭിനയ ജീവിതത്തിന്റെ മൂന്നാം വർഷം മുതൽ കണ്ണഞ്ചിപ്പിക്കുന്ന വിജയങ്ങളുമായി സൂപ്പർ നായികയായി മാറി.

പൃഥ്വിരാജിന് ഒപ്പം സൂപ്പർ വിജയങ്ങളായി ചിത്രത്തിൽ നായകയായി സംവൃതയുമെത്തി. ഇതോടെ സംവൃതയുമായി പൃഥ്വിരാജ് പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉടൻ നടക്കുമെന്നും ഗോസിപ്പ് കോളങ്ങളിൽ വാർത്ത പ്രചരിച്ചു.

എന്നാൽ, ഇത്തരം ഗോസിപ്പുകളെയെല്ലാം ചിരിച്ചു തള്ളുകയാണ് പൃഥ്വിരാജ് അന്ന് ചെയ്തത്. വർഷങ്ങൾക്ക് മുൻപ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംവൃതയുമായുള്ള ഗോസിപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ പൃഥ്വിരാജ് നൽകിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു.

Also Read
എന്തുകൊണ്ടാണ് ഇപ്പോൾ കോമഡി ചിത്രങ്ങൾ തീരെ ചെയ്യാത്തത്: കൃത്യമായി മറുപടിയുമായി മോഹൻലാൽ

താനും സംവൃതയും നല്ല സുഹൃത്തുക്കളാണെന്നാണ് അന്ന് പൃഥ്വിരാജ് പറഞ്ഞത്. തനിക്കൊപ്പം അഭിനയിച്ച നടിയായതുകൊണ്ട് ഗോസിപ്പ് വന്നതാകുമെന്നും താരം പറഞ്ഞു. സംവൃതയായിട്ട് മാത്രമല്ല അക്കാലത്ത് തനിക്കൊപ്പം അഭിനയിച്ച കാവ്യ മാധവൻ, നവ്യ നായർ, ഭാവന തുടങ്ങിയ എല്ലാ നടിമാരുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നെന്നും പൃഥ്വിരാജ് വ്യക്തമായിരുന്നു.

തങ്ങളെ കുറിച്ച് വരുന്ന വാർത്തകൾ കേട്ട് താനും സംവൃതയും ചിരിക്കാറുണ്ടെന്നും പൃഥ്വിരാജ പറഞ്ഞിരുന്നു. സംവൃതയുടെ വീട്ടിൽ പോയിരുന്നു. സംവൃതയുടെ വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ചു. സംവൃതയും കുടുംബവും തന്റെ വീട്ടിലേക്കും വരാറുണ്ട്. ഇതുകൊണ്ടൊക്കെയാകും ഗോസിപ്പ് വന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

മാത്രമല്ല തനിക്കൊപ്പം അഭിനയിച്ച എല്ലാ നടിമാരോടും തനിക്ക് ഇൻഫാക്ചുവേഷൻ തോന്നിയിട്ടുണ്ടെന്നും അതേ അഭിമുഖത്തിൽ തന്നെ പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജുമായുള്ള ഗോസിപ്പുകളെ കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ നടി സംവൃതയും അതിനെ ചിരിച്ചു തള്ളുക ആണ് ചെയ്തത്.

Also Read
സൂപ്പർ സിനിമകളിൽ തനിക്കൊപ്പം അഭിനയിച്ച മമ്മൂട്ടിയോ മോഹൻലാലോ അല്ല മലയാളത്തിലെ ഇഷ്ടനടൻ, അത് മറ്റൊരു സൂപ്പർ താരം ആണെന്ന് മാതു

അതേ സമയം വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്ന സംവൃത സുനിൽ ബിജുമേനോന്റെ നായകയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരുന്നു. താരരാജാവ് മോഹൻലാലിനെ നായകനാക്കി ബ്രോഡാഡി എന്ന സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ.

Advertisement