ദൃശ്യം 2 ൽ നിന്നും ഒഴിവായത് പ്രതിഫലം കൂട്ടിചോദിച്ചതിനാൽ? മറുപടിയുമായി ബിജു മേനോൻ

54397

വർഷങ്ങളായി മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടനായി തിളങ്ങി നിൽക്കുന്ന താരമണ് ബിജു മേനോൻ. കോമഡിയും വില്ലത്തരവും സീരിയസ് വേഷങ്ങളും ഒരുപോലെ തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച താരം ഇതിനോടകം നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ ജീത്തു ജോസഫ് മലയാളഴത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ദൃശ്യ 2 എന്ന സൂപ്പർറ്റ് ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബിജു മേനോൻ.

Advertisements

പ്രതിഫലം കൂട്ടി ചോദിച്ചതിനാലാണ് ചിത്രത്തിൽ നിന്നും ഒഴിവാകേണ്ടി വന്നത് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനുള്ള മറുപടിയും ബിജു മേനോൻ നൽകുന്നുണ്ട്. ബിജു മേനോൻ വാക്കുകൾ ഇങ്ങനെ:

Also Read
എന്തുകൊണ്ടാണ് ഇപ്പോൾ കോമഡി ചിത്രങ്ങൾ തീരെ ചെയ്യാത്തത്: കൃത്യമായി മറുപടിയുമായി മോഹൻലാൽ

‘ദൃശ്യം 2ൽ അഭിനയിക്കാൻ കഴിയാതെ പോയത് മറ്റൊരു സിനിമയുടെ തിരക്ക് വന്നതിനാലാണ്, പ്രതിഫലം കൂട്ടിയതാണെന്നൊക്കെയുള്ള കാരണങ്ങൾ എന്നെ അറയുന്നവർ പറയില്ല. പക്ഷേ സിനിമാ കണ്ടപ്പോൾ വലിയ നഷ്ടമായി തോന്നിയെന്നും ബിജു മേനോൻ പറയുന്നു.

2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ദൃശ്യം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ആടിരുന്നു ദൃശ്യം 2. മോഹൻലാൽ അവതരിപ്പിച്ച ജോർജ്ജ് കുട്ടിയുടെ കുടുംബത്തിലൂടെയാണ് സിനിമ മുന്നോട്ട് പോവുന്നത്.

ആദ്യ ഭാഗം എവിടെയാണോ അവസാനിപ്പിച്ചത് അവിടെ നിന്നായിരുന്നു രണ്ടാ ഭാഗം ആരംഭിച്ചത് മോഹൻലാൽ, മീന, ലാൽ, ആശ ശരത്. അൻസിബ ഹസ്സൻ, കലാഭവൻ ഷാജോൺ എന്നിവരായിരുന്നു ആദ്യഭാഗത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ കലാഭഴൻ ഷാജോൺ ഒഴികെയുള്ള താരങ്ങൾക്ക് ഒപ്പം അഞ്ജലി നായർ, മുരളി ഗോപി,സുമേഷ് ചന്ദ്രൻ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ എത്തിയിരുന്നു.

Also Read
സൂപ്പർ സിനിമകളിൽ തനിക്കൊപ്പം അഭിനയിച്ച മമ്മൂട്ടിയോ മോഹൻലാലോ അല്ല മലയാളത്തിലെ ഇഷ്ടനടൻ, അത് മറ്റൊരു സൂപ്പർ താരം ആണെന്ന് മാതു

അതേ സമയം ആർക്കറിയാം ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ബിജു മേനോൻ ചിത്രം. അണിയറയിൽ നിരവധി ചിത്രങ്ങൾ നടന്റേതായി ഒരുങ്ങുന്നുണ്ട്. മധു വാര്യർ സംവിധാനം ചെയ്ത ലളിതം സുന്ദരം ആണ് പുറത്ത് ഇറങ്ങാനുള്ള ബിജു മേനോന്റെ ചിത്രം. മഞ്ജു വാര്യർ ആണ് നായികയായി എത്തുന്നത്.

Advertisement