മമ്മൂട്ടിയോ മോഹൻലാലോ അല്ല മലയാളത്തിലെ ഇഷ്ടനടൻ, അത് മറ്റൊരു സൂപ്പർ താരം ആണെന്ന് മാതു

558

ഒരുകാലത്ത് മുൻനിര നായികയായി മലയാള സിനിമയിൽ തിള നിന്ന ങ്ങിയ താരസുന്ദരിയാണ് നടി മാതു. മലയാളി അല്ലെങ്കിലും കേരളത്തിലെ പ്രേക്ഷകരുടെ പ്രിയങ്കരിയാവാൻ ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മാതുവിന് സാധിച്ചു. തന്റെ കരിയറിൽ കൂടുതലും മലയാള സിനിമകളിലാണ് മാതു അഭിനയിച്ചിട്ടുളളത്.

ബാലതാരമായിട്ടാണ് മാതു സിനിമയിൽ എത്തിയത്. തമിഴ്, കന്നഡ സിനിമകളിലൂടെ ആണ് നടി തുടങ്ങിയത്. സൂപ്പർതാര ചിത്രങ്ങളിൽ ഉൾപ്പെടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മാതു നായികയായും അനിയത്തി വേഷങ്ങളിലും എല്ലാം എത്തിയിരുന്നു. നെടുമുടി വേണു സംവിധാനം ചെയ്ത് 1989ൽ പുറത്തിറങ്ങിയ പൂരം എന്ന ചിത്രത്തിലൂടെയാണ് മാതു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. അന്നു മുതൽ 2000 വരെയുളള കാലഘട്ടത്തിലായിരുന്നു നടി മലയാളത്തിൽ സജീവമായിരുന്നത്.

Advertisements

പൂരത്തിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു താരം. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കുട്ടേട്ടൻ, അമരം എന്നീ സിനിമകളിലൂടെയാണ് മാതു മലയാളത്തിൽ കൂടൂതൽ ശ്രദ്ധേയ ആയത്. അമരത്തിലെ മുത്ത് എന്ന രാധ ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന മാതുവിന്റെ കഥാപാത്രമാണ്.

Also Read
റോജയിലെ റൊമാന്റിക് സീനുകൾ ചെയ്യുമ്പോൾ നാണം വന്നു, മധുബാലയുമായി ചുംബനരംഗങ്ങൾ ചെയ്ത് കരഞ്ഞു പോയി: വെളിപ്പെടുത്തലുമായി അരവിന്ദ് സ്വാമി

മമ്മൂട്ടി അവതരിപ്പിച്ച അച്ചൂട്ടി കഥാപാത്രത്തിന്റെ മകളായി മികച്ച പ്രകടനമാണ് മാതു ഈ സിനിമയിൽ കാഴ്ചവെച്ചത്. അശോകന് ഒപ്പമുളള നടിയുടെ ഓൺസ്‌ക്രീൻ കെമിസ്ട്രിയും ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ അഴകേ എന്ന് തുടങ്ങുന്ന ഗാനവും ഒരുകാലത്ത് വലിയ തരംഗമായി മാറി. ഭരതൻ സംവിധാനം ചെയ്ത അമരം മലയാളത്തിലെ എവർഗ്രീൻ ക്ലാസിക്ക് ചിത്രങ്ങളിൽ ഒന്നായാണ് അറിയപ്പെടുന്നത്.

മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി ഉൾപ്പെടെയുളള മുൻനിര താരങ്ങളുടെ സിനിമകളിൽ എല്ലാ പ്രധാന വേഷങ്ങളിൽ മാതു അഭിനയിച്ചു. വിവാഹ ശേഷം സിനിമ വിട്ട താരം പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് 2019ൽ ഒരു ചിത്രത്തിൽ അഭിനയിച്ചത്. അനിയൻകുഞ്ഞും തന്നാലയത് എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു മാതുവിന്റെ തിരിച്ചുവരവ്.

ആദ്യ ഭർത്താവ് ഡോ ജേക്കബുമായി വേർപിരിഞ്ഞ നടി 2018ൽ അൻബളകൻ ജോർജ്ജ് എന്നയാളെ വിവാഹം കഴിച്ചു.
സിനിമയിൽ നിന്നുംവിട്ടുനിൽക്കാനുളള തീരുമാനം തെറ്റായിപ്പോയെന്ന് മുൻപ് ഒരഭിമുഖത്തിൽ മാതു പറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ച് മനസുതുറന്ന് വീണ്ടും എത്തിയിരിക്കുകയാണ് മാതു.

അതേ സമയം മലയാളത്തിലെ ഇഷ്ടനടൻ ആരാണെന്ന ചോദ്യത്തിന് സുരേഷ് ഗോപി എന്നാണ് മാതുവിന്റെ മറുപടി. യുവതാരങ്ങളായ ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങിയവർക്കൊപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്നും നടി പറയുന്നു. മലയാളത്തിൽ അഭിനയിച്ചതിൽ എറ്റവും ഇഷ്ടമുളള ചിത്രം അമരം ആണെന്ന് മാതു പറയുന്നു.


കുട്ടി നിക്കറിട്ട് കിടിലൻ ലുക്കിൽ മീരാ നന്ദൻ, പുതിയ ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ

തമിഴ് സിനിമ ചെയ്യാനാണ് കൂടുതൽ താൽപര്യമെങ്കിലും മലയാളത്തിലാണ് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാറുളളത് എന്നും നടി പറഞ്ഞു. മലയാളത്തിൽ സന്ദേശം എന്ന ചിത്രത്തിൽ മാതു അവതരിപ്പിച്ച ലതിക എന്ന കഥാപാത്രവും മലയാളികൾ ഏറ്റെടുത്തിരുന്നു. ജയറാമിന്റെയും ശ്രീനിവാസന്റെയും അനിയത്തിയായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്.

അന്യഭാഷാ താരമായിട്ടും മലയാളിത്വമുളള കഥാപാത്രങ്ങൾ നന്നായി ചെയ്യാൻ നടിക്ക് സാധിച്ചു. മോഹൻലാലിനൊപ്പം സദയം എന്ന ചിത്ര മാത്തിലും മാതു തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. സിബി മലയിൽ സംവിധാനം ചെയ്ത സിനിമയിൽ ജയ എന്ന റോളിലാണ് മാതു എത്തിയത്. മമ്മൂട്ടിയുടെ ഒരു അഭിഭാഷകന ്േ#റെകസ് ഡയറി എന്ന ചിത്രത്തിലും മാതു അഭിനയിച്ചിരുന്നു.

Advertisement