കാമുകി ആണോ ഇത്; ചര്‍ച്ചയായി മാധവ് സുരേഷ് പങ്കുവെച്ച പോസ്റ്റ്‌

152

നടന്‍ സുരേഷ് ഗോപിയുടെ കുടുംബവിശേഷം അറിയാന്‍ പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്. താരത്തിന്റെ ഇളയ മകനായ മാധവ് സുരേഷ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഈ താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. മാധവ് പങ്കുവയ്ക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിമിഷ നേരം കൊണ്ട് വൈറല്‍ ആവാറുണ്ട്. ഇപ്പോഴിതാ താരം പങ്കിട്ട ഒരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

Advertisements

ഇന്‍ട്രൊഡ്യൂസിങ് മൈ ഫേവറേറ്റ് ഹോമി എന്ന് തലക്കെട്ട് നല്‍കി ഒരു പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് മാധവ് പങ്കിട്ടത്. അതേ പെണ്‍കുട്ടിക്കൊപ്പം കാറില്‍ സഞ്ചരിക്കുന്ന ചിത്രവും മാധവ് പങ്കിട്ടിട്ടുണ്ട്. സുന്ദരിക്കൊപ്പമുള്ള ചിത്രം മാധവ് പങ്കിട്ടതോടെ ആശംസകളും ലൈക്കുകളും ഒഴുകിയെത്തി.

അതേസമയം ചിലര്‍ക്ക് അറിയേണ്ടിയിരുന്നത് മാധവിന്റെ പ്രണയിനിയാണോ കൂടെയുള്ള പെണ്‍കുട്ടിയെന്നായിരുന്നു. അത്തരമൊരു ബന്ധം ഇരുവരും തമ്മിലുണ്ടെന്ന് സൂചന നല്‍കുന്നതാണ് ഫോട്ടോകള്‍.

ചേട്ടന്‍ ഗോകുല്‍ വിവാഹിതനാകുന്നതിന് മുമ്പ് മാധവ് വിവാഹിതനാകുമോയെന്നുള്ള രസകരമായ കമന്റുകളും ഫോട്ടോയ്ക്ക് വരുന്നുണ്ട്.

Advertisement