ഒരു സിനിമയ്ക്ക് അഞ്ച് കോടി രൂപയാണ് മാളവിക വാങ്ങുന്നത്; മാളവികയുടെ സമ്പാദ്യം

71

മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താര സുന്ദരിയാണ് നടി മാളവിക മോഹനന്‍. പിന്നീട് മറ്റ് ഭാഷകളില്‍ സജീവമായ നടി ബോളിവുഡില്‍ അടക്കം തന്റെ സാന്നിധ്യം അറിയിച്ചു. രജനീകാന്ത്, വിജയ് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് എല്ലാം ഒപ്പം നടി അഭിനയിച്ചു കഴിഞ്ഞു.

Advertisements

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തില്‍ 2013 ലാണ് പട്ടം പോലെ എന്ന ചിത്രത്തിലൂടെ മാളവിക വെള്ളിത്തിയിലെത്തുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. പിന്നീട് മറ്റ് ഭാഷകളില്‍ സജീവമായ നടി ബോളിവുഡില്‍ അടക്കം തന്റെ സാന്നിധ്യം അറിയിച്ചു. രജനീകാന്ത്, വിജയ് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നടി അഭിനയിച്ചു കഴിഞ്ഞു. താരത്തിന്റെ പുതിയ ചിത്രമാണ് തങ്കലാന്‍.

മാളവികയുടെ സാമ്പത്തിക വിവരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്ത് വരുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 16 കോടി രൂപയുടെ ആസ്തി മാളവികയ്ക്കുണ്ട്. ഒരു സിനിമയ്ക്ക് അഞ്ച് കോടി രൂപയാണ് മാളവിക വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചെയ്യുന്ന സിനിമകള്‍ കുറവാണെങ്കിലും ഫാഷന്‍ ലോകത്തെ സജീവ സാന്നിധ്യമാണ് മാളവിക.

വന്‍ കിട ബ്രാന്‍ഡുകളെ വരെ മാളവിക പ്രൊമോട്ട് ചെയ്യുന്നു. ആഡംബര കാറുകളുടെ ഒരു ശേഖരവും മാളവികയ്ക്കുണ്ട്. 50 ലക്ഷം രൂപ വിലവരുന്ന മെഴ്‌സിഡസ് എംഎല്‍ 350 ആണ് ഇതിലൊന്ന്. 2.60 കോടി വിലയുള്ള ബിഎംഡബ്ല്യു, 81 ലക്ഷം രൂപ വില വരുന്ന ഓഡി ക്യു7 എന്നീ കാറുകളും മാളവികയുടെ പക്കലുണ്ട്.

 

Advertisement