മിസ്റ്റര്‍ ദിലീപ് നിങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മൊഴിപ്പകര്‍പ്പ് കൊടുക്കാന്‍ പറയണം, കൊടുക്കരുതെന്ന് പറയാന്‍ നിങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സ്‌ക്രിപ്റ്റല്ല അത്, തുറന്നടിച്ച് ഭാഗ്യലക്ഷ്മി

483

മലയാള സിനിമാരംഗത്തെയും പ്രേക്ഷകരെയുമെല്ലാം ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു നടിയെ ആക്രമിച്ച സംഭവം. നടന്‍ ദിലീപിന്റെ അറസ്റ്റും ആരാധകരെയൊന്നടങ്കം നടുക്കിയിരുന്നു. കേസ് ഇപ്പോഴും കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Advertisements

ഇപ്പോഴിതാ കേസില്‍ അതിജീവിതക്കെതിരെ ഹൈക്കോടതിയിലെത്തിയിരിക്കുകയാണ് വീണ്ടും ദിലീപ്. ജഡ്ജി ഹണി എം വര്‍ഗീസ് മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ നടത്തിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്നാണ് ആവശ്യം.

Also Read:അച്ഛനും അമ്മയും നിര്‍ബന്ധിക്കാറില്ല, വിവാഹം കഴിക്കണമെന്ന് തോന്നുമ്പോള്‍ കഴിക്കും, ആനിക്ക് കിടിലന്‍ മറുപടിയുമായി നമിത

അതിജീവിതയ്ക്ക് തീര്‍പ്പാക്കിയ കേസിലാണ് മൊഴി പകര്‍പ്പ് നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതെന്നും ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നും ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി.

മിസ്റ്റര്‍ ദിലീപ് നിങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മൊഴിപ്പകര്‍പ്പ് കൊടുക്കാന്‍ പറയണം. അതല്ലേ വേണ്ടതെന്നും കൊടുക്കരുതെന്ന് പറയാന്‍ എന്തധികാരമാണ് നിങ്ങള്‍ക്കുള്ളതെന്നും കോടതിയില്‍ മെമ്മറി കാര്‍ഡിന്റെ ആക്‌സസ് ചെയ്യപ്പെട്ടുവെന്ന് പരാതി നല്‍കിയത് അവളാണെന്നും അവള്‍ക്കല്ലേ അതിനാല്‍ റിപ്പോര്‍ട്ടിന്റെ അവകാശമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

Also Read;വിവാഹ ശേഷം നേരിട്ടത് സഹിക്കാന്‍ പറ്റുന്നതിലപ്പുറമുള്ള കാര്യങ്ങള്‍, മുസ്തഫ പറഞ്ഞത് ഇക്കാര്യം, മനസ്സുതുറന്ന് പ്രിയാമണി

അവരുടെ അവകാശമാണ് മൊഴിപ്പകര്‍പ്പ് ആവശ്യപ്പെടുന്നത്. അത് താങ്കളുടെ ഔദാര്യമല്ലെന്നും അത് കൊടുക്കരുതെന്ന് പറയാന്‍ നിങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സ്‌ക്രിപ്റ്റല്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Advertisement