അച്ഛനും അമ്മയും നിര്‍ബന്ധിക്കാറില്ല, വിവാഹം കഴിക്കണമെന്ന് തോന്നുമ്പോള്‍ കഴിക്കും, ആനിക്ക് കിടിലന്‍ മറുപടിയുമായി നമിത

90

ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നര്‍ത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനില്‍ എത്തിയത്.

Advertisements

അന്തരിച്ച പ്രമുഖ സംവിധാനയകന്‍ രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയില്‍ എത്തിയത്. ആ ചിത്രത്തില്‍ റഹ്‌മാന്റെ മകളുടെ വേഷത്തില്‍ എത്തിയ നമിത പിന്നീട് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി.

Also Read:വിവാഹ ശേഷം നേരിട്ടത് സഹിക്കാന്‍ പറ്റുന്നതിലപ്പുറമുള്ള കാര്യങ്ങള്‍, മുസ്തഫ പറഞ്ഞത് ഇക്കാര്യം, മനസ്സുതുറന്ന് പ്രിയാമണി

തുടര്‍ന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു.ഇപ്പോഴിതാ ഈശോ എന്ന സിനിമയ്ക്ക് ശേഷം അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് നമിത പ്രമോദ്. സോഷ്യല്‍മീഡിയയില്‍ സജീവമായ നമിത തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോള്‍ ആനി നമിതയോട് വിവാഹത്തെ പറ്റി ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. എന്നാണ് തങ്ങള്‍ക്ക് ഒരു സദ്യ തരുന്നതെന്നായിരുന്നു ആനിയുടെ ചോദ്യം.

Also Read:എന്തോ പേടി തോന്നുന്നു, വീട്ടില്‍ നിന്നും ഡ്രസ്സ് പോലും അയക്കുന്നില്ല, ബിഗ് ബോസിന് പുറത്തുള്ള ഇമേജിനെ കുറിച്ചോര്‍ത്ത് പൊട്ടിക്കരഞ്ഞ് ജാസ്മിന്‍

ഈ ചോദ്യം കേട്ട് മടുത്തു എന്നായിരുന്നു നമിതയുടെ മറുപടി. തന്റെ അമ്മൂമ്മയൊക്കെ പറയാറുണ്ടായിരുന്നു എനിക്ക് പ്രായമായി എപ്പോഴാ നിന്റെ കല്യാണമൊക്കെ കാണുന്നതെന്നൊക്കെ. താന്‍ ഈ കാര്യം കേള്‍ക്കാതായപ്പോള്‍ ഇപ്പോള്‍ തന്റെ താഴെയുള്ള പിള്ളേരോടാണ് ഈ ആവശ്യം ഇപ്പോള്‍ അമ്മൂമ്മ പറയുന്നതെന്നും നമിത പറയുന്നു.

കല്യാണം കഴിക്കാന്‍ തനിക്ക് വീട്ടില്‍ നിന്നും അച്ഛന്റെയും അമ്മയുടെയും ഭാഗത്ത് നിന്നും കാര്യമായ പ്രഷറൊന്നുമില്ലെന്നും നീ തന്നെ നിനക്ക് പറ്റിയ ആളെ കണ്ടെത്തുന്നതാണ് നല്ലതെന്നാണ് അവര്‍ തന്നോട് പറഞ്ഞതെന്നും തനിക്ക് കല്യാണം കഴിക്കണം ഭാര്യയാവണം എന്നൊക്കെയുള്ള ഫീല്‍ വരുമ്പോള്‍ അപ്പോഴേ വിവാഹം കഴിക്കൂവെന്നും നമിത പറയുന്നു.

Advertisement