ആ ശബ്ദം ഒന്ന് കേൾക്കാനും, ആ കൈയ്യൊന്ന് പിടിക്കാനും, അവസാനമായൊന്ന് മുറുകെ കെട്ടിപ്പിടിക്കാനും കഴിഞ്ഞിരുന്നെങ്കിൽ… ഡാഡിയുടെ പിറന്നാൾ ദിനത്തിൽ സുപ്രിയ മേനോൻ ഹൃദയ സ്പർശിയായ കുറിപ്പ്

85

നടൻ പൃഥ്വിരാജിനെ പോലെ തന്നെ സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് താര പത്‌നി സുപ്രിയ മോനോനും. അതുകൊണ്ട് തന്നെ സുപ്രിയയുടെ എല്ലാ പോസ്റ്റുകളും പ്രേക്ഷകർ ഏറ്റെടക്കാറുണ്ട്. അടുത്തിടെയാണ് സുപ്രിയയുടെ അച്ഛൻ അന്തരിച്ചത്. കാൻസർ രോഗബാധിതനായി ചികിത്സയിൽ തുടരുന്നതിനിടയിലായിരുന്നു വിജയ് കുമാർ മേനോന്റെ വിയോഗം.

ഡാഡി കൂടെയില്ലെന്ന് ഇനിയും വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു സുപ്രിയ മേനോൻ പറയുന്നത്. താനും ഡാഡിയെ മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് അലംകൃതയും എത്തിയിരുന്നു. ബ്രോ ഡാഡിയെന്ന സിനിമ പൃഥ്വി സമർപ്പിച്ചതും സുപ്രിയയുടെ ഡാഡിക്ക് കൂടിയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഡാഡിയുടെ ജന്മദിനം. ഡാഡിക്കും മമ്മിക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമായാണ് സുപ്രിയ കുറിപ്പ് പോസ്റ്റ് ചെയ്തത്.

Advertisements

ALSO READ

ബ്ലെസ്ലി ആവശ്യമില്ലാത്ത പണി ചെയ്തു, സപതാപം പിടിച്ച് പറ്റാനായിരുന്നോ അത്? ഡോക്ടർ മച്ചാനെ നിങ്ങ ഇന്ന് പൊളി : അശ്വതി

നാലര മാസമായി ഡാഡി ഞങ്ങളെ വിട്ട് പോയിട്ട്. ഇപ്പോഴും ആ നഷ്ടത്തിൽ നിന്നും കരകയറാൻ ഞങ്ങൾക്കായിട്ടില്ല. ആ ശബ്ദം ഒന്ന് കേൾക്കാനായിരുന്നുവെങ്കിൽ, ആ കൈയ്യൊന്ന് പിടിക്കാനായിരുന്നുവെങ്കിൽ അവസാനമായൊന്നും മുറുകെ കെട്ടിപ്പിടിക്കാനും കഴിഞ്ഞിരുന്നുവെങ്കിൽ.. മിസ് യൂ ഡാഡി, മൈ ഡാഡി മൈ ഹീറോ എന്ന ഹാഷ് ടാഗോടെയായാണ് സുപ്രിയ കുറിപ്പ് അവസാനിപ്പിച്ചത്.
ഡാഡിയായിരുന്നു തനിക്കെല്ലാം.

എന്റെ കരുത്തും പ്രാണവായുവുമായിരുന്നു. ഒറ്റ മകളാണെങ്കിലും എന്റെ ഒരുകാര്യത്തിലും അദ്ദേഹം തടസമായി നിന്നിട്ടില്ല. പഠന സമയത്തോ, ജോലി ചെയ്തിരുന്നപ്പോഴോ ജീവിതപങ്കാളിയെ തിരഞ്ഞെടുത്തപ്പോഴൊ ഒന്നും ഡാഡി എതിർപ്പുകളൊന്നും പറഞ്ഞിരുന്നില്ല. എപ്പോഴും എന്നെ പിന്തുണച്ചിരുന്നു അദ്ദേഹം. എന്റെ വീഴ്ചകളിലെല്ലാം എനിക്ക് താങ്ങായി ഒപ്പമുണ്ടായിരുന്നുവെന്ന് മുൻപ് സുപ്രിയ പറഞ്ഞിട്ടുണ്ട്.

ALSO READ

ഗ്രോത്ത് ഹോർമോണിന്റെ പ്രശ്നമാണ് ഞങ്ങൾക്ക്! അച്ഛനും അമ്മയും ബ്ലഡ് റിലേഷനിലുള്ളവരാണ് ; അച്ഛന്റെ കണ്ണ് ഞാൻ കാരണം നിറയരുത് എന്നാണാഗ്രഹം : സൂരജ് തേലക്കാടിന്റെ ജീവിതകഥ

കൊച്ചുമകളായ അലംകൃതയുമായും നല്ല കൂട്ടായിരുന്നു ഡാഡി. അവൾ ജനിച്ചത് മുതൽ എല്ലാകാര്യങ്ങളിലും ഡാഡി കൂടെയുണ്ടായിരുന്നു. നടക്കാൻ പോവുമ്പോൾ അവളേയും കൂട്ടുമായിരുന്നു. കളിസ്ഥലങ്ങളിൽ കളിക്കാൻ പോവുകയും അവളോടൊപ്പം കളിക്കുകയും ചെയ്തു. അവളുടേയും പ്രിയപ്പെട്ട ഡാഡിയായി മാറി. അവൾ ജനിച്ച ശേഷം ഡാഡിയുടെ ലോകം അവളായിരുന്നുവെന്നും മുൻപ് സുപ്രിയ കുറിച്ചിരുന്നു.

Advertisement