ബ്ലെസ്ലി ആവശ്യമില്ലാത്ത പണി ചെയ്തു, സപതാപം പിടിച്ച് പറ്റാനായിരുന്നോ അത്? ഡോക്ടർ മച്ചാനെ നിങ്ങ ഇന്ന് പൊളി : അശ്വതി

91

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അശ്വതി. ബിഗ് ബോസ് എപ്പിസോഡുകൾക്ക് പിന്നാലെ ആരാധകർ കാത്തിരിക്കുന്നതാണ് നടി അശ്വതിയുടെ കുറിപ്പുകളും. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെക്കുറിച്ചുളള കുറിപ്പുമായി എത്തിയിരിക്കുകയാണ് അശ്വതി ഇപ്പോൾ. താരങ്ങളെക്കുറിച്ചും പ്രകടനങ്ങളെക്കുറിച്ചും അശ്വതി പങ്കുവച്ച വാക്കുകൾ ചർച്ചയാവുകയാണ് ഇപ്പോൾ. അശ്വതിയുടെ വാക്കുകൾ ഇങ്ങനെ,

അങ്ങനെ പുതുമകൾ നിറഞ്ഞ ഒരു എപ്പിസോഡിലേക്ക് നമക്ക് കടക്കാം! ലൈവ് ചിലതൊക്കെ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നത് കാണുന്നുണ്ട് ഇടയ്ക്കു. ലൈവ് കാണുന്നതിലും എനിക്കിഷ്ട്ടം ഈ ഒന്നര മണിക്കൂർ കാണുന്നതാ. സത്യം പറഞ്ഞാൽ ലൈവ് ഒരു ബോർ ആണ്.

Advertisements

ALSO READ

ഗ്രോത്ത് ഹോർമോണിന്റെ പ്രശ്നമാണ് ഞങ്ങൾക്ക്! അച്ഛനും അമ്മയും ബ്ലഡ് റിലേഷനിലുള്ളവരാണ് ; അച്ഛന്റെ കണ്ണ് ഞാൻ കാരണം നിറയരുത് എന്നാണാഗ്രഹം : സൂരജ് തേലക്കാടിന്റെ ജീവിതകഥ

മാത്രമല്ല വോയിസ് ക്ലിയർ അല്ല. കലപില കലപില. അപ്പോൾ ബാക്ക് ടു എപ്പിസോഡ്. ഹായ് നല്ല കുറെ പാവകൾ, ഇന്നത്തെ കളി പാവകൾ കൊണ്ടാണ്. സ്ഥിരം പാട്ട് വെക്കൽ , ഉറക്കം എണീക്കൽ, ഡാൻസ്. ബിഗ്‌ബോസ് പല്ല് തേക്കൻ പോലും സമ്മതിക്കാതെ പണി കൊടുക്കുവാണല്ലോ.

4 പാവക്കു പുറമെ ഒരു പാവ ഒളിപ്പിച്ചു വെച്ചിരിക്കുന്നു അതിനു ഒരുപാട് സവിശേഷതകൾ ഉണ്ട്..എല്ലാരും തിരച്ചിൽ, ബ്ലെസ്ലി ക്കു കൺഫെഷൻ റൂമിൽ നിന്നു പാവ കിട്ടി.. പാവകൾ കൊണ്ട് എന്തോ കളികൾ ബിഗ്‌ബോസ് വെച്ചിരിക്കുന്നു, മോർണിംഗ് ടാസ്‌ക് ഫോട്ടോക്ക് എങ്ങനെ പോസ് ചെയ്യാം എന്നുള്ളത് ഡെയ്സി വിവരിക്കുന്നു.. ടാസ്‌ക് കഴിഞ്ഞതും ഡെയ്സിയുടെ പാവ റോൺസൺ ചേട്ടൻ തട്ടി എടുത്തു. ടാസ്‌ക് ആണ് പലതും നടത്താം മനസാക്ഷി കുറവ് അത് ഇത് പറഞ്ഞിട്ടൊന്നും കാര്യമില്ല മക്കളെ. സൂക്ഷിക്കുക ചുറ്റിനും കണ്ണ് വെക്കുക അതേ നടക്കൂ. നിമിഷ കൈ വേദന ആണ് പണി എടുക്കാൻ വയ്യാ എന്നൊക്ക ബിഗ്‌ബോസിനോട് ക്യാമറയിൽ പറഞ്ഞു ഓണർഷിപ് കൈയിൽ വെച്ച് പാവയെ dr ക്കു കൊടുത്തേക്കുന്നു. dr മച്ചാൻ എല്ലാ ഓണർഷിപ്പും നിമിഷക്ക് എന്ന് പറഞ്ഞു വളരെ നയ്‌സ് ആയി വാങ്ങി അതും കൊണ്ട് പോയി അത്രതന്നെ. തെറ്റ് പറയാൻ പറ്റില്ല.

വിശിഷ്ട്ട പാവ ലഭിച്ച ബ്ലെസ്ലിക്കു ഇപ്പൊ പാവകൾ ഉള്ള 4 പേരിൽ നിന്നു ഒരാളെ തിരഞ്ഞെടുത്തു അവരുടെ പാവ, പാവ ഇല്ലാത്ത ഒരാൾക്ക് കൊടുക്കാൻ ഏൽപ്പിച്ചു. ജാനകിയുടെ പാവ ലക്ഷ്മി ചേച്ചിക്ക് ബ്ലെസ്ലി വാങ്ങി കൊടുത്തു. പാവ ഇല്ലാത്ത സകലരും വീടിനു പുറത്തു. അന്നേരമാ പാവം ധന്യക്കു കത്തിയത് നമ്മൾ കൂൾ ആയി ഇരുന്നു പോയി എന്ന്. ഇടയ്ക്ക് ആരോ പറഞ്ഞു കേട്ടു റോൺസൺ കളിക്കാൻ തന്നെയാ വന്നിരിക്കുന്നത് എന്ന്. അപ്പോൾ പറഞ്ഞ ആളോ. ഒറങ്ങാനോ. അതുകൊണ്ട് ഉണരൂ ഉപഭോക്താവേ ഉണരൂ. വെളിയിൽ വന്നിരുന്നു ബുദ്ധി ഉപയോഗിക്കണം എന്നൊക്ക പറഞ്ഞിട്ട് കാര്യോണ്ടോ.

ബ്ലെസ്ലി ആവശ്യമില്ലാത്ത പണി ചെയ്തു. ഡെയ്സി ഫുഡ് കഴിച്ചില്ലെന്ന് പറഞ്ഞു ആ പാവ കൊടുത്തു ഡൈസിയെ അകത്തു കയറ്റി ബ്ലെസ്ലി പുറത്ത് പോയി. Dr മച്ചാൻ പറഞ്ഞു കൊടുത്തു ഡെയ്സി keep it with you.. സൂപ്പർ! സഹതാപം പിടിച്ചു പറ്റാനോ ബ്ലസിലി അത് ചെയ്തത്. ബിഗ്ഗ്ബോസ് അന്നൗൺസ്‌മെന്റ് പാവ ഇനി ഡൈസിക്ക് സ്വന്തം റോൺസൺ ചേട്ടൻ നല്ലൊരു ഗെയിമർ എന്ന് കരുതിയതാണ്, പക്ഷേ പാവയെ ബ്ലെസ്ലിക്കു കൊടുത്തു നല്ലവൻ ആയി. അത് ശരിയായില്ല. ബ്ലെസ്ലിയോട് dr മച്ചാനും ലക്ഷ്മി ചേച്ചിയും പറഞ്ഞതാണ് പാവ കൊടുക്കരുത് എന്ന്.

എന്നിട്ടും ആണ് ഡൈസിക്ക് കൊടുത്തത്. Dr മച്ചാനെ നിങ്ങ ഇന്ന് പൊളി. അതാണ് ഗെയിം. പാവ ഇപ്പൊ ഉള്ള ആൾക്കാർക്ക് രണ്ട് പേരെ തിരഞ്ഞെടുക്കാം വീട്ടിൽ കയറാൻ. പക്ഷേ അവർ തമ്മിൽ ഒരു മത്സരം ഉണ്ടാകും. ദിൽഷയെയും അപർണയെയും തിരഞ്ഞെടുത്തു. ഇനി അവർ തമ്മിൽ ഒരു മത്സരം. പന്ത് കൊണ്ടുള്ള ടാസ്‌ക് ആയിരുന്നു. അപർണ വളരെ നന്നായി ടാസ്‌ക് ചെയ്തു, ദിൽഷ ആദ്യം ഒന്ന് പുറകിൽ ആയിരുന്നെങ്കിലും ടാസ്‌ക് ജയിച്ചു.

ALSO READ

പ്രണയമുണ്ടായിട്ടുണ്ട്, ഞങ്ങൾ സ്നേഹപൂർവ്വം തന്നെ പിരിഞ്ഞതാണ്, അതേക്കുറിച്ച് ഞാൻ ഓർക്കാറില്ല, അവരിപ്പോൾ എവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകാം : ഫാത്തിമ എന്ന പാട്ടിന് പിന്നിലെ കഥയെക്കുറിച്ച് ഗായകൻ താജുദ്ദീൻ വടകര

ലക്ഷ്മി ചേച്ചി.. കോഴി കൂവി. ഉറങ്ങല്ലേ….ആഹ് പരദൂഷൺ ആരമ്പ് കരേഗ. സുചിത്ര, ധന്യ മിറ റോൺസൺ ചേട്ടൻ. വിഷയം ലക്ഷ്മിച്ചേച്ചി ആണെന്ന് പറയാതെ പറഞ്ഞു. ഇഷ്ടപെടാത്തത് കണ്ടാൽ പ്രതികരിക്കൂ അപ്പോൾ തന്നേ. ധന്യ ഒരു പ്രതീക്ഷയുള്ള കോണ്ടെസ്റ്റാന്റ് ആണ് എനിക്ക്, ഗ്രൂപ്പിൽ പെട്ടു ഒതുങ്ങാതെ പോയാൽ നല്ലതെന്നു തോന്നുന്നു.

വീണ്ടും ഒരിക്കൽക്കൂടി നേരത്തെ ചെയ്ത പോലെ രണ്ട് പേരെ തിരഞ്ഞെടുക്കാം അവർ തമ്മിൽ മത്സരിച്ചു ഒരാൾക്ക് വീട്ടിൽ കയറാം. ടാസ്‌ക് ഒരു മെനകെട്ട ടാസ്‌ക് ആയിരുന്നു നിമിഷയും ജാസ്മിനും ആണ് മത്സരം. നിമിഷ ജയിച്ചു, വീട്ടിൽ കയറി

Advertisement