നടുവേദന പിന്നീട് കാലിനെയും ബാധിച്ചു, സര്‍ജറി ചെയ്തത് വേദന സഹിച്ച് 13 വര്‍ഷം ജീവിച്ചതിന് ശേഷം, കപ്പലിലെ ജോലിയടക്കം പോയി, തുറന്നുപറഞ്ഞ് ആനന്ദ് നാരായണ്‍

9701

മിനിസ്‌ക്രീനില്‍ അവതാരകനായി എത്തി പിന്നീട് മലയാളി ടെലിവിഷന്‍ ആരാധകരുടെ പ്രിയപ്പെട്ട സീരിയല്‍ നടനായി മാറിയ താരമണ് ആനന്ദ് നാരായണന്‍. കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളായി മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ആനന്ദ് നാരായണന്‍.

Advertisements

അഭിനയത്തോടുള്ള അഭിനിവേശമാണ് താരത്തിനെ ഈ മേഖലയിലേക്ക് എത്തിച്ചത്. അവതാരകനായിട്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്‍പിലേക്ക് എത്തിയത്. 2014 ലാണ് ഒരു ടെലിവിഷന്‍ സീരിയല്‍ വഴി അഭിനയരംഗത്തേക്ക് ആനന്ദ് കടക്കുന്നത്.

Also Read; അത്രയും ദിവസം ഓടിയ സിനിമയുടെ പണം മുഴുവൻ നിങ്ങൾക്ക് കിട്ടില്ലേ എന്നാണ് ചോദ്യം; പക്ഷെ സത്യത്തിൽ അങ്ങനെ അല്ല; ദ്‌നേശ് പണിക്കർ

ആദ്യത്തെ സീരിയലില്‍ താരത്തിന് ശോഭിക്കാന്‍ ആയില്ലെങ്കിലും പിന്നീട് കാണാകണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി, തുടങ്ങിയ സീരിയലുകളിലൂടെ മുന്‍ നിര നായകന്മാരുടെ ഇടയിലേക്ക് താരം ഉയര്‍ന്നു. വില്ലന്‍ കഥാപാത്രങ്ങളും, നായക കഥാപാത്രങ്ങളും തനിക്ക് കൂളായി വഴങ്ങും എന്ന് തെളിയിച്ച ആനന്ദ് ഇപ്പോള്‍ ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയലില്‍ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രമായി തിളങ്ങി നില്‍ക്കുകയാണ്.

ഇപ്പോഴിതാ പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ തന്റെ സര്‍ജറിയെ കുറിച്ചും മറ്റും ആനന്ദ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നു വീണായിരുന്നുവെന്നും വീട്ടില്‍ പെയിന്റ് ചെയ്യുന്നതിനിടെ ഏണിയില്‍ നിന്നും സ്ലിപ്പായതായിരുന്നുവെന്നും അന്ന് വലിയ വേദയില്ലായിരുന്നുവെന്നും പിന്നീട് കടുത്ത വേദനയായി മാറിയെന്നും താരം പറയുന്നു.

Also Read: ഞാൻ അത് ചെയ്യുന്നത് ആര് കണ്ടാലും പ്രശ്‌നം ഇല്ല; കാണുന്നത് എന്റെ പിൻഭാഗമാണല്ലോ; ഷൂട്ടിംഗിന് ഇടയിലെ അനുഭവം പറഞ്ഞ് ആലിയ ഭട്ട്

നടുവിന് സഹിക്കാവുന്നതിലും അപ്പുറം വേദനയായി. അത് കാലിനെയും ബാധിച്ചുവെന്നും കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെ ആയതിന് ശേഷമാണ് സര്‍ജറി ചെയ്തതെന്നും 13 വര്‍ഷം വേദന സഹിച്ചതിന് ശേഷമായിരുന്നു സര്‍ജറിയെന്നും മരുന്നും ട്രീറ്റ്‌മെന്റുകളും അപ്പോള്‍ എടുക്കുന്നുണ്ടായിരുന്നുവെന്നും ഇപ്പോള്‍ കുഴപ്പമില്ലെന്നും താരം പറയുന്നു.

ആ സമയത്ത് ദുബായിയിലെ കപ്പല്‍ ഉണ്ടാക്കുന്ന കമ്പനിയിലായിരുന്നു ജോലി ചെയ്തത്. ഹെവി വെയ്റ്റുള്ള സാധനങ്ങള്‍ എടുത്ത് കൊടുക്കുന്ന ജോലിയായിരുന്നുവെന്നും ആ ജോലി ചെയ്യാനാവാതായതോടെ ജോലി ഉപേക്ഷിച്ചുവെന്നും പിന്നീടാണ് സീരിയലിലേക്ക് എത്തിയതെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.

Advertisement