മാതൃദിനത്തില്‍ മക്കളൊരുക്കിയ സര്‍പ്രൈസ് കണ്ട് ഞെട്ടി ദീപ നായര്‍, പ്രിയം സിനിമാ നായികയുടെ മെല്‍ബണിലെ പുത്തന്‍ വിശേഷങ്ങള്‍ ഏറ്റെടുത്ത് ആരാധകരും

520

പ്രിയം എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെ കുന്നിമണി കണ്ണഴകില്‍ എന്ന പാട്ടും ആ സിനിമയും മലയാളികളുടെ ഓര്‍മ്മയില്‍ എക്കാലവും ഉണ്ടാകും എന്ന് നിസ്സംശയം പറയാം. കുഞ്ചോക്കോ ബോബന്‍ നായകനായി തിളങ്ങിയ പ്രിയം എന്ന സിനിമയിലെ ഓരോ പാട്ടും ഇന്നും മലയാളികളുടെ ചുണ്ടില്‍ ഉണ്ട്. ചാക്കോച്ചന്റെ കൂടെ ഈ സിനിമയില്‍ അഭിനയിച്ച സുന്ദരിയായ ആ നടിയെയും അങ്ങനെ ആര്‍ക്കും പെട്ടെന്ന് മറന്നു കളയാന്‍ കഴിയില്ല.

Advertisements

കൗതുകകരമായ ഒരു കാര്യം ആ നടി അഭിനയിച്ചത് ഒരേയൊരു സിനിമയില്‍ മാത്രമായിരുന്നു എന്നുള്ളതാണ്. എന്നാല്‍ പ്രിയം എന്ന സിനിമയിലൂടെ ഇപ്പോഴും മലയാളികളുടെ ഓര്‍മ്മയില്‍ ആ മുഖം ഉണ്ട്. ദീപ നായര്‍ എന്നാണ് ആ നായികയുടെ പേര് എന്ന് ഒട്ടുമിക്ക മലയാള സിനിമ പ്രേമികള്‍ക്കും അറിയാം. കല്ല്യാണം കഴിഞ്ഞതാണോ? എന്നെ കണ്ടാല്‍ അങ്ങിനെ തോന്ന്വോ എന്ന് ചോദിയ്ക്കുന്ന ആ ഡയലോഗും ഇന്നും മലയാളിയുടെ നാവിന്‍ തുമ്പത്തുണ്ട്.

Also Read: അത്രയും ദിവസം ഓടിയ സിനിമയുടെ പണം മുഴുവൻ നിങ്ങൾക്ക് കിട്ടില്ലേ എന്നാണ് ചോദ്യം; പക്ഷെ സത്യത്തിൽ അങ്ങനെ അല്ല; ദ്‌നേശ് പണിക്കർ

പ്രിയം എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ഇവര്‍ രണ്ടുപേരുടെയും മുഖമാണ് എല്ലാവര്‍ക്കും ഓര്‍മ വരുന്നത്. സിനിമയില്‍ ബെന്നി എന്ന കഥാപാത്രമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ നമുക്ക് മുന്നില്‍ എത്തിയത്. ആനിയെന്ന നായികയായി ദീപ നായരും തകര്‍ത്ത് അഭിനയിച്ചു. ആനി തന്റെ ബാല്യകാല സുഹൃത്തിനെ അന്വേഷിച്ചു പോകുകയും ഒടുവില്‍ അവള്‍ തന്റെ കൂട്ടുകാരനെ കണ്ടെത്തുകയും ചെയ്യുന്നതാണ് കഥയുടെ പശ്ചാത്തലം.

പ്രിയം എന്ന സിനിമയ്ക്ക് ശേഷം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ദീപ. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ ദീപ ഭര്‍ത്താവിന്റെയും മക്കളുടെയും ചിത്രങ്ങള്‍ ഇടക്കിടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മദേഴ്‌സ് ഡേ ദിനത്തില്‍ ദീപ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

Also Read: സിനിമയിൽ വേതനം കിട്ടുന്നത് അങ്ങനെയാണ്; നായകനേക്കാൾ ഉയർന്ന പ്രതിഫലം ഞാൻ വാങ്ങിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് രജീഷ വിജയൻ

മദേഴ്‌സ് ഡേ ദിനത്തില്‍ തന്റെ മക്കള്‍ ഒരുക്കിയ സര്‍പ്രൈസിനെ കുറിച്ചാണ് ദീപയുടെ പോസ്റ്റ്. ഒത്തിരി കഷ്ടപ്പെട്ടാണ് മക്കള്‍ തനിക്ക് വേണ്ടി സര്‍പ്രൈസ് ഒരുക്കിയതെന്നും ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും ദീപ കുറിച്ചു. ഇപ്പോള്‍ മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് താരം താമസിക്കുന്നത്.

Advertisement