അത്രയും ദിവസം ഓടിയ സിനിമയുടെ പണം മുഴുവൻ നിങ്ങൾക്ക് കിട്ടില്ലേ എന്നാണ് ചോദ്യം; പക്ഷെ സത്യത്തിൽ അങ്ങനെ അല്ല; ദ്‌നേശ് പണിക്കർ

593

മലയാളത്തിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിൽ ഒന്നാണ് കിരീടം. സിബി മലയിൽ സംവിധാം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആണ് നായകനായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സാമ്പത്തിക വശങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ദിനേശ് പണിക്കർ. തിയ്യറ്ററിൽ വൻ ലാഭം ഉണ്ടാക്കിയ ചിത്രത്തിന്റെ പണത്തിന് തങ്ങളാരും അവകാശികൾ ആയിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.

ദിനേശ് പണിക്കരുടെ വാക്കുകൾ ഇങ്ങനെ; സിനിമയുടെ ഡിസ്ട്രിബ്യൂഷന് സെവൻ ആർട്‌സ് വിജയകുമാറിനെയാണ് അപ്രോച്ച് ചെയ്തത്’.സിനിമയുടെ ഡിസ്ട്രിബ്യൂഷന് സെവൻ ആർട്‌സ് വിജയകുമാറിനെയാണ് അപ്രോച്ച് ചെയ്തത്’. അതിന് തൊട്ട് മുമ്പ് അദ്ദേഹം എടുത്തത് അയിത്തം എന്ന സിനിമയായിരുന്നു. 24 ലക്ഷം രൂപയ്ക്കാണ് ആ സിനിമയുടെ ഔട്ട് റൈറ്റ് എടുത്തത്. അതേ തുക തന്നെ ഇതിനും തരാമെന്ന് പറഞ്ഞു. ഞങ്ങൾ പറഞ്ഞു 24 പോരെന്ന്. 26 ലക്ഷം രൂപയിലെത്തിച്ചു. വാക്കാൽ ധാരണയായി.

Advertisements

Also Read
ഞാൻ അത് ചെയ്യുന്നത് ആര് കണ്ടാലും പ്രശ്‌നം ഇല്ല; കാണുന്നത് എന്റെ പിൻഭാഗമാണല്ലോ; ഷൂട്ടിംഗിന് ഇടയിലെ അനുഭവം പറഞ്ഞ് ആലിയ ഭട്ട്

അന്ന് വൈകീട്ട് തന്നെ വിജയകുമാർ ഞങ്ങൾക്കൊരു പാർട്ടി തരുന്നു. സുരേഷ് കുമാറും പ്രിയദർശനുമെല്ലാം ഉണ്ടായിരുന്നു. എത്ര രൂപയ്ക്കാണ് കച്ചവടം ഉറപ്പിച്ചതെന്ന് സുരേഷ് എന്നെ മാറ്റിനിർത്തി ചോദിച്ചു. 26 ലക്ഷം രൂപയെന്ന് പറഞ്ഞപ്പോൾ മണ്ടൻമാരാവരുത് നിങ്ങൾ, മോഹൻലാൽ സിനിമ എപ്പോഴും കിട്ടില്ല, 28, 30 ഒക്കെ ചോദിക്കെന്ന് പറഞ്ഞു. ചോദിച്ച് കളയാം എന്ന് തീരുമാനിച്ചു. എമൗണ്ട് കൂട്ടിത്തരണം എന്ന് പറഞ്ഞു. ഒന്നരലക്ഷം രൂപ കൂടി കൂട്ടിക്കിട്ടി. അതിന്റെ ക്രെഡിറ്റ് എടുക്കേണ്ടത് ഞാനാണ്.

ഞാനാണ് അതിന് വേണ്ടി സംസാരിച്ചതും. അതിന്റെ ക്രെഡിറ്റ് കൊടുക്കേണ്ട വ്യക്തി സുരേഷ് കുമാറാണ്’.ഇതൊക്കെയാണെങ്കിലും ഔട്ട് റൈറ്റ് ബിസിനസ് ആയത് കൊണ്ട് സിനിമ എത്ര ഓടിയാലും നമുക്കതിൽ ലാഭം കിട്ടില്ല. 100-125 ദിവസം തിയറ്ററിൽ ഓടിയതല്ലേ, അത്രയും ദിവസം ഓടിയ സിനിമയുടെ പണം മുഴുവൻ നിങ്ങൾക്ക് കിട്ടില്ലേ എന്ന തെറ്റിദ്ധാരണ ജനത്തിന്റെ മനസ്സിലുണ്ട്. പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറും തമ്മിലുള്ള അണ്ടർസ്റ്റാൻഡിംഗ് പല തരത്തിലാണ്’

Courtesy: Public Domain

Also Read
സിനിമയിൽ വേതനം കിട്ടുന്നത് അങ്ങനെയാണ്; നായകനേക്കാൾ ഉയർന്ന പ്രതിഫലം ഞാൻ വാങ്ങിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് രജീഷ വിജയൻ

ഞങ്ങളുടേത് ഔട്ട് റൈറ്റ് ബിസിനസായിരുന്നു. അവർ വിലയ്ക്ക് വാങ്ങിച്ചതാണ്. പിന്നെ അതിന് മേൽ അവകാശമില്ല. കിരീടം അന്നത്തെ കാലത്ത് 60-70 ലക്ഷം കലക്ട് ചെയ്തു എന്നാണ് എന്റെ ഓർമ്മ. പക്ഷെ ഞങ്ങൾക്ക് അതിൽ നിന്ന് അഞ്ച് പൈസ കിട്ടില്ല. പക്ഷെ ഞങ്ങൾ കിട്ടിയതിൽ ഹാപ്പിയായിരുന്നു’.ഉണ്ണിയുമായി മാനസികമായ ഒരു അകൽച്ച അക്കാലഘട്ടത്തിൽ വന്നു. ഇനി സിനിമ ചെയ്യുന്നില്ലെന്ന തീരുമാനത്തിലായിരുന്നു ഞാൻ. ഉണ്ണിക്ക് ഇനിയും സിനിമ എടുക്കണം. അങ്ങനെയെങ്കിൽ എനിക്ക് കൃപ ഫിലിംസ് തന്ന് കൂടെ എന്ന് ഉണ്ണി ചോദിച്ചു’ ‘അവിടെ വെച്ച് തന്നെ നല്ല മനസ്സോടെ കൃപ ഫിലിംസ് എഴുതിക്കൊടുക്കുകയാണ് ചെയ്തു എന്നാണ് ദിനേശ് പണിക്കർ പറഞ്ഞത്.

Advertisement