സിനിമയിൽ വേതനം കിട്ടുന്നത് അങ്ങനെയാണ്; നായകനേക്കാൾ ഉയർന്ന പ്രതിഫലം ഞാൻ വാങ്ങിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് രജീഷ വിജയൻ

1441

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് രജിഷ വിജയൻ. മലയാളത്തിന് പുറമേ തമിഴിലും, തെലുങ്കിലുമെല്ലാം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. തന്റെ സിനിമയിൽ എല്ലാം മനസ്സിൽ തങ്ങി നില്ക്കുന്ന കഥാപാത്രങ്ങൾ സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ശക്തമായ നായിക കഥാപാത്രങ്ങളായിരുന്നു രജിഷയെ താരമാക്കിയത്.

ഇപ്പോഴിതാ ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിൽ തന്റെ സിനിമാ ജിവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരമിപ്പോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; സിനിമയുടെ ജനപ്രീതി പ്രവചിക്കാൻ കഴിയില്ല. കഥ നന്നായാൽ മാത്രം സിനിമ നന്നാകണമെന്നില്ല. തിരക്കഥ, സംഭാഷം, പശ്ചാത്തല സംഗീതം, സഹതാരങ്ങൾ, റിലീസ് സമയത്തെ കാലാവസ്ഥ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നന്നായി വരുമ്പോൾ മാത്രമേ സിനിമയും കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുകയുള്ളു.

Advertisements

Also Read
മദേഴ്‌സ് ഡേയിൽ ഹൃദയം തൊടുന്ന കുറിപ്പുമായി അഭിരാമി; ഇനിമുതൽ ഞങ്ങൾ കൽക്കിയുടെ മാതാപിതാക്കൾ

സിനിമയുടെ ഇത്തരം കാര്യങ്ങളിലേക്ക് ഒരുപാട് ചിന്തിച്ചാൽ പണിയെടുക്കാതെ വീട്ടിലിരിക്കാൻ തോന്നും. അത്രയും റിസ്‌കാണ് അത്. കഥ കേൾക്കുമ്പോൾ പുതുമയും കഥാപാത്രത്തിൽ വ്യത്യസ്തതയും മാതമേ താൻ ഇപ്പോൾ നോക്കാറുള്ളു, ബാക്കിയെല്ലാം ഭാഗ്യം പോലെ കടന്നു വരുന്ന ഘടകങ്ങളാണെന്നാണ് രജിഷ പറയുന്നത്. പഠനകാലത്ത് രാത്രി എത്ര വേണമെങ്കിലും ഞാൻ പഠിക്കാനാരിക്കും. പക്ഷെ രാവിലെ എഴുന്നേൽക്കുന്ന കാര്യത്തിൽ മടിച്ചിയായിരുന്നു. എന്നാൽ ഷൂട്ടിങ് തുടങ്ങിയാൽ രാവിലെ നാല് മണിയ്ക്ക് എഴുന്നേറ്റ് റെഡിയാകും.

നമ്മൾ കാരണം ആരും കാത്തിരുന്ന് മുഷിയരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് താൻ. അതുപോലെ വർക്കൗട്ട് ഉൾപ്പടെ കഥാപാത്രത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിലും മടി കാണിക്കാറില്ലെന്നും പണിയൊന്നുമില്ലാതെ വെറുതെ ഇരിക്കുമ്പോഴാണ് മടിയെന്നും രജിഷ പറയുന്നുണ്ട്. സിനിമ ഒരു കൂട്ടം കലാകാരന്മാരുടെ പ്രയത്നത്തിന്റെ സൃഷ്ടിയാണ് സെറ്റിലെ ഏതെങ്കിലും ഡിപ്പാർട്ട്മെന്റിൽ എന്തെങ്കിലും പ്രശ്നം വന്നാൽ ചിത്രീകരണം വൈകും. സമയമാറ്റം നിർമ്മാതാവിന് വലിയ നഷ്ടമുണ്ടാക്കുമെന്നും രജീഷ ചൂണ്ടിക്കാണിക്കുന്നു. അതൊഴിവാക്കാൻ എല്ലാവരും കഴിവിന്റെ പരമാവധി ശ്രമിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും രജിഷ പറയുന്നു.

Also Read
അവരുടെ പൈസ തിരിച്ച് കൊടുക്കാൻ വേണ്ടിയാണ് അപ്പൻ അറിയാതെ ഞാൻ അത് ചെയ്തത്; എനിക്ക് ചോറ് അവൾ കൊണ്ട് വരുമായിരുന്നു; തന്റെ കഥ പറഞ്ഞ് പോളി വത്സൻ

മുൻപ് അഭിനയിച്ച സിനിമയുടെ വിജയം, സാറ്റലൈറ്റ് റേറ്റ്, ഒടിടി റേറ്റ്, എന്നീ കാര്യങ്ങളാണ് പ്രതിഫലം തീരുമാനിക്കുന്നത്. പുതിയ നായകനൊപ്പം അഭിനയിച്ചപ്പോൾ അവരെക്കാൾ ഉയർന്ന വേതനം കിട്ടിയിട്ടുണ്ട്. ഫഹദിക്കയുടേയും ആസിഫിക്കയുടേയും കൂടെ അഭിനയിച്ചപ്പോൾ അങ്ങനെയായിരുന്നില്ല. സിനിമ ബിസിനസുകൂടിയാണെന്നും താരം പറഞ്ഞിട്ടുണ്ട്.

Advertisement