അവരുടെ പൈസ തിരിച്ച് കൊടുക്കാൻ വേണ്ടിയാണ് അപ്പൻ അറിയാതെ ഞാൻ അത് ചെയ്തത്; എനിക്ക് ചോറ് അവൾ കൊണ്ട് വരുമായിരുന്നു; തന്റെ കഥ പറഞ്ഞ് പോളി വത്സൻ

187

ചെറിയ വേഷങ്ങളിൽ ആണെങ്കിലും സിനിമാ മേഖലയിൽ തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ നടിയാണ് പോളി വത്സൻ. ക്യാരക്ടർ റോളുകളിൽ തിളങ്ങിയ നടിക്ക് ആരാധകർ ഏറെയാണ്. അപ്പൻ എന്ന സിനിമയിലൂടെ താരത്തിന്റെ ഖ്യാതി വർദ്ധിപ്പിച്ചു. 2018 ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമ. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് പോളി വത്സൻ.

സിനിമയിൽ സജീവമാകുകയാണെങ്കിലും, ജീവിതത്തിൽ താൻ അനുഭവിച്ച കഷ്ടപ്പാടുകൾ അനേകമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പോളിയിപ്പോൾ. മനോരമക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. പോളി കണ്ണമാലിയുടെ വാക്കുകൾ ഇങ്ങനെ; ‘കഞ്ഞിവെക്കാൻ അരിയില്ലാതെ വിഷമിക്കുന്ന കാലഘട്ടമായിരുന്നു അന്നൊക്കെ. അങ്ങനെ ഒരു മഴയത്ത് ഇനി എന്ത് ചെയ്യും മോളേ എന്ന് അപ്പച്ചൻ ചോദിച്ചു. അപ്പച്ചൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ കരഞ്ഞ് പോയി. പാവാട തലയിൽ കൂടെയിട്ട് ഞാൻ ഓടി.

Advertisements

Also Read
ഗോവിന്ദയുടെ വിജയത്തിന് പിന്നിലെ കാരണം ഇത്; ആ സംഭവത്തോടെ അമ്മക്കുവേണ്ടി താരം ചെയ്തത് ഇങ്ങനെ

ഒരു പലചരക്ക് കടയുണ്ട്. ആ കട അടയ്ക്കാൻ നോക്കുകയായിരുന്നു, ജോസഫേട്ടാ എനിക്കൊരു കിലോ അരി തരാമോ, ഇപ്പോൾ പൈസയില്ല, എപ്പോഴെങ്കിലും തരാമെന്ന് പറഞ്ഞു’ ‘അങ്ങനെ അയാൾ അരി തന്നു. മഴയത്ത് അരി പാവാടയിൽ പൊതിഞ്ഞ് വീട്ടിലേക്കോടി. കഞ്ഞി വെക്ക് അമ്മേ എന്ന് പറഞ്ഞു. എല്ലാ പിള്ളേരും കിടന്ന് ഉറങ്ങുകയാണ്. അമ്മച്ചി വേഗം കഞ്ഞി വെച്ച് ഉറക്കത്തിൽ നിന്ന് എണീപ്പിച്ച് എല്ലാവർക്കും കൊടുത്തു. ഇവർ കുടിക്കുന്നത് കണ്ട് ഞാൻ നോക്കിയിരുന്നു. മോൻ കുടിക്കുന്നില്ലേയെന്ന് അപ്പച്ചൻ ചോദിച്ചു. ഞാൻ കുടിക്കാം, ഇവർ കുടിക്കട്ടെ എന്ന് പറഞ്ഞു. എന്നെക്കൊണ്ട് സാധിച്ചല്ലോ എന്നാണ് എനിക്ക് തോന്നിയത്’.

‘അപ്പച്ചൻ എന്നെ കെട്ടിപ്പിടിച്ചു. ഇത്രയല്ലേ എനിക്ക് ചെയ്യാൻ പറ്റൂ, എന്നോടല്ലേ അപ്പച്ചന് പറയാൻ പറ്റൂ ഞാനല്ലേ മൂത്തതെന്ന് പറഞ്ഞു. രാത്രിയിലെ എന്റെ ചോറ് ഞാൻ തിന്നാറില്ല. ആ ചോറ് ഉറിയിലോട്ട് എടുത്ത് വെക്കും. രാവിലെ നാല് പേർക്കും കൂടി വീതിച്ച് കൊടുക്കാൻ പറയും. തലേദിവസത്തെ കഞ്ഞിയുടെ വെള്ളം ഉപ്പിട്ട് കുടിച്ച് ഞാൻ സ്‌കൂളിൽ പോവും’. ‘എന്റെ കൂട്ടുകാരി അന്ന് നല്ലൊരു പൊസിഷനിലാണ്. അവൾ എനിക്ക് ചോറ് കൊണ്ട് വരും. വീട്ടിൽ ചോറുണ്ടാവില്ലല്ലോ എന്ന് കരുതി ചോറ് ഇറങ്ങാൻ പ്രയാസമാണ്.

Also Read
ഈ സംഭവം എന്നെ വിഷമിപ്പിച്ചു; ഫിലിം മാഗസിനുകൾ വായിക്കുന്നത് ഞാൻ നിർത്തി; ഞങ്ങൾ തമ്മിൽ ഒന്നുമില്ലായിരുന്നു; ഭാഗ്യശ്രീ

പിള്ളേരുടെ കൈയിൽ അഞ്ച് പൈസയൊക്കെയുണ്ടാവും. അവരോട് ചോദിക്കും. ഒരു രൂപ എൺപത്ത് രണ്ട് പൈസ ഉണ്ടെങ്കിൽ അന്ന് റേഷൻ കടയിൽ നിന്ന് ഒരു യൂണിറ്റ് അരി കിട്ടും. വൈകുന്നേരം ഒരു രൂപ എൺപത്ത് രണ്ട് പൈസ ഞാൻ റെഡിയാക്കിയിട്ടുണ്ടാവും. പിള്ളേർക്കൊക്കെ എന്നെ ഇഷ്ടമായിരുന്നു. തിരിച്ച് ഒരാളും ഇതുവരെ പൈസ ചോദിച്ചിട്ടില്ല. 25 രൂപ എനിക്ക് സ്‌കൂളിൽ കടമായി. സ്‌കൂൾ അടക്കാൻ പോവുകയാണ്. അവർക്ക് പൈസ തിരിച്ച് കൊടുക്കാൻ വേണ്ടിയാണ് ഞാൻ ആദ്യമായി അപ്പച്ഛൻ അറിയാതെ നാടകം കളിച്ചതെന്നാണ് പോളി പറഞ്ഞത്.

Advertisement