Home Entertainment Celebrities

മദേഴ്‌സ് ഡേയിൽ ഹൃദയം തൊടുന്ന കുറിപ്പുമായി അഭിരാമി; ഇനിമുതൽ ഞങ്ങൾ കൽക്കിയുടെ മാതാപിതാക്കൾ

389

ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അഭിരാമി. ബാലതാരമായി സിനിമയിലേക്ക് വന്ന താരം പിന്നീട് തമിഴിലും, തെലുങ്കിലുമടക്കം അറിയപ്പെടുന്ന താരമായി മാറി. സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവതാരികയായും അഭിരാമി എത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, അമ്മയായ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് അഭിരാമി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; പ്രിയ സുഹൃത്തുക്കളെ ഞാനും രാഹുലും കൽകി എന്ന മകളുടെ അച്ഛനും അമ്മയും ആയി മാറിയ വലിയൊരു സന്തോഷം പങ്കിടുന്നത്തിന്റെ ത്രില്ലിലാണ്. കഴിഞ്ഞ വർഷമാണ് ഞങ്ങൾ ഒരു മകളെ ദത്തെടുത്തത്, അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ അർത്ഥത്തിലും മാറ്റിമറിക്കുന്ന ഒന്നായി മാറി’,

Advertisements

Also Read
അവരുടെ പൈസ തിരിച്ച് കൊടുക്കാൻ വേണ്ടിയാണ് അപ്പൻ അറിയാതെ ഞാൻ അത് ചെയ്തത്; എനിക്ക് ചോറ് അവൾ കൊണ്ട് വരുമായിരുന്നു; തന്റെ കഥ പറഞ്ഞ് പോളി വത്സൻ

ഒരു പുതിയ അമ്മ എന്ന നിലയിൽ ഇന്ന് മദേഴ്സ് ഡേ ആഘോഷിക്കാനുള്ള ഭാഗ്യവും എനിക്ക് ഉണ്ടായി. ജീവിതത്തിലെ ഈ പുതിയ യാത്രയ്ക്ക് നിങ്ങളുടെ എല്ലാവരുടെയും ആശംസകളും പ്രാർത്ഥനയും പിന്തുണയും എനിക്കും എന്റെ കുടുംബത്തിനും വേണം,’ എന്നായിരുന്നു അഭിരാമി കുറിച്ചത്. 2009 ലാണ് പ്രശസ്ത എഴുത്തുക്കാരനായ പവനന്റെ കൊച്ചുമോനെ അഭിരാമി വിവാഹം കഴിക്കുന്നത്.

ഇപ്പോഴിതാ താരം വീണ്ടും സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. ആർ യു ഓകെ ബേബി എന്ന തമിഴ് ചിത്രവും, ഗരുഡൻ എന്ന മലയാള ചിത്രവുമാണ് താരത്തിന്റേതായി പുറത്തിരങ്ങാനുള്ളത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ നടന്നത്. അതേസമയം താരത്തിന്റെ പുതിയ തീരുമാനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം 2004 ലാണ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് താമസം മാറിയിരുന്നു.

Also Read
ഗോവിന്ദയുടെ വിജയത്തിന് പിന്നിലെ കാരണം ഇത്; ആ സംഭവത്തോടെ അമ്മക്കുവേണ്ടി താരം ചെയ്തത് ഇങ്ങനെ

മലയാളത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പമൊക്കെ സ്‌ക്രീൻ പങ്കിട്ടിട്ടുള്ള അഭിരാമി, താമിഴിൽ പ്രഭു, ശരത് കുമാർ, അർജ്ജുൻ, എന്നീ പ്രമുഖ നടന്മാരുടെ കൂടെയെല്ലാം അഭിനയിച്ചിരുന്നു. വാനവിൽ ആയിരുന്നു അഭിരാമിയുടെ ആദ്യത്തെ തമിഴ് ചിത്രം.

Advertisement