ഈ സംഭവം എന്നെ വിഷമിപ്പിച്ചു; ഫിലിം മാഗസിനുകൾ വായിക്കുന്നത് ഞാൻ നിർത്തി; ഞങ്ങൾ തമ്മിൽ ഒന്നുമില്ലായിരുന്നു; ഭാഗ്യശ്രീ

151

ബോളിവുഡിലെ മാസ് മസാല സിനിമകളിൽ നായകനായി എത്തുന്ന താരമാണ് സല്മാൻഖാൻ. ബോളിവുഡിന്റെ മസിൽ മാനായി അറിയപ്പെടുന്ന താരമാണ് അദ്ദേഹം. നടനെന്ന നിലയിൽ അദ്ദേഹത്തെ അടയാളപ്പെടുത്താൻ കഴിഞ്ഞ പടങ്ങൾ കുറവാണ് എന്നതാണ് സാരം. പക്ഷെ അദ്ദേഹത്തിന്റെ പടങ്ങൾക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. നടി ഐശ്വര്യറായിയുമായുള്ള പ്രണയബന്ധവും, തകർച്ചയും താരത്തെ ഗോസിപ്പ് കോളങ്ങളിൽ നിറച്ചു.

ഐശ്വര്യക്ക് പുറമേ നിരവധി പേരുമായി സൽമാന്റെ പേര് കൂട്ടി വായിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ സൽമാനുമായി ചേർത്ത് തന്റെ പേര് വന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ഭാഗ്യശ്രീ. തന്റെ പ്രസവശേഷം ഈ ഗോസിപ്പ് തന്നെ ബുദ്ധിമുട്ടിച്ചു എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
ഞാന്‍ അഭിമാനിച്ചിരുന്നു, ജാതിവാല്‍ മാറ്റിയത് പ്രോഗ്രസീവായ നീക്കം, എന്നാല്‍ അത് ചോദ്യം ചെയ്തത് എന്നെ വിഷമിപ്പിച്ചു തുറന്നുപറഞ്ഞ് സംയുക്ത

ആ സമയത്ത്, നാത്തൂൻ റൂമിൽ ഉണ്ടായിരുന്നില്ല. വലിയൊരു ബൊക്കയുമായി ഒരു റിപ്പോർട്ടർ വന്നു. എന്നെ കാണാൻ പറ്റുമോ എന്ന് ചോദിച്ചു’. അവരെ അകത്തേക്ക് വിട്ടു. അവർ വന്ന് ഹിമാലയെ നോക്കി സൽമാൻ ഖാനുമായുള്ള ഭാ?ഗ്യശ്രീയുടെ ബന്ധത്തെ നിങ്ങളെങ്ങനെ കണ്ടു എന്ന് ചോദിച്ചു’ തനിക്കിത് ഞെട്ടലായെന്ന് ഭാഗ്യശ്രീ പറയുന്നു. ‘ആരും എന്നോട് അതുവരെ അത്തരത്തിൽ സംസാരിച്ചിരുന്നില്ല. മേനെ പ്യാർ കിയ ചെയ്യുന്ന സമയത്ത് സൽമാൻ ഒരു ജെന്റിൽമാനായിരുന്നു.

ഞങ്ങൾ തമ്മിൽ ഒന്നുമില്ല. ആരും അങ്ങനെ ഒരു കാര്യം പറഞ്ഞിരുന്നുമില്ല’ ‘ഡെലിവറി കഴിഞ്ഞതിന്റെ അടുത്ത ദിവസമാണ് ഇങ്ങനെ സംഭവിച്ചത്. ആളുകൾക്ക് എങ്ങനയൊക്കെ മോശമായി പെരുമാറാം എന്ന് കണ്ട് ഞാൻ ഞെട്ടി. ഈ സംഭവം എന്നെ വിഷമിപ്പിച്ചു. ഫിലിം മാഗസിനുകൾ വായിക്കുന്നത് ഞാൻ നിർത്തി. ഫിലിം മാഗസിനുകൾ വീട്ടിൽ വാങ്ങിക്കാതെയായി. സിനിമാ ലോകത്ത് നിന്നും അകൽച്ച പാലിക്കാനും ഞാൻ തീരുമാനിച്ചു,’

Also Read
നിറവയറില്‍ ഗര്‍ഭകാല ചിത്രങ്ങളുമായി ഇല്യാന, കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്നറിയാന്‍ ആകാംഷയോടെ ആരാധകര്‍

1990 ലായിരുന്നു ഭാഗ്യശ്രീയുടെ വിവാഹം. കരിയറിൽ താരം തിളങ്ങി നില്ക്കുമ്പോഴായിരുന്നു വിവാഹം. വിവാഹ ശേഷം മൂന്ന് സിനിമകളിൽ ഭാ?ഗ്യശ്രീ അഭിനയിച്ചിരുന്നു. ഇതിലെല്ലാം ഭർത്താവ് ഹിമാലയ തന്നെയായിരുന്നു നായകൻ. മേനെ പ്യാർ കിയയിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരവും ഭാഗ്യശ്രീക്ക് ലഭിച്ചിരുന്നു. കരിയറിൽ പിന്നീട് തിരിച്ചെത്തിയ ഭാഗ്യശ്രീ സീരിയലുകളിലും അഭിനയിച്ചു. തെന്നിന്ത്യൻ സിനിമകളിലും നടി സാന്നിധ്യമറിയിച്ചു. പ്രഭാസ് നായകനായ രാധേ ശ്യാം എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിലും നടി എത്തി

Advertisement