നിറവയറില്‍ ഗര്‍ഭകാല ചിത്രങ്ങളുമായി ഇല്യാന, കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്നറിയാന്‍ ആകാംഷയോടെ ആരാധകര്‍

234

തെന്നിന്ത്യന്‍ താരസുന്ദരിയാണ് ഇല്യാന ഡിക്രൂസ. എന്നാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ മാത്രമല്ല, ബോളിവുഡിലും തന്റെ കഴിവ് തെളിയിച്ച സിനിമാതാരമാണ് ഇല്യാന. ഇല്യാനയ്ക്ക് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Advertisements

തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച താരത്തിന്റെ മിക്ക ചിത്രങ്ങളും വന്‍ഹിറ്റുകളായിരുന്നു. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം ഇന്ന്. തന്റെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്.

Also Read: വാനമ്പാടിയിലെ അനുമോളെ ഓര്‍മ്മയില്ലെ, താരത്തിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത് ഇതായിരുന്നു

അടുത്തിടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം സോഷ്യല്‍മീഡിയയിലൂടെ ഇല്യാന പങ്കുവെച്ചിരുന്നു. താന്‍ അമ്മയാവാന്‍ പോവുകയാണെന്നാണ് ഇല്യാനയുടെ ആ സന്തോഷ വാര്‍ത്ത. താരം ധരിച്ച ടീ ഷര്‍ട്ടില്‍ ഒരു സാഹസികത തുടങ്ങുകയാണെന്നും ലോക്കറ്റില്‍ മാം എന്നും എഴുതിയിരുന്നു.

ഈ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ ഇല്യാനയുടെ മറ്റൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിറവയറിലുള്ള ചിത്രങ്ങളാണ് ഇല്യാന പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചത്.

Also Read: ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ, ആ സംഭവത്തിന് ശേഷം പേടിച്ച് ഞാനും കുടുംബവും ഒന്നരക്കൊല്ലം വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല, തുറന്നുപറഞ്ഞ് ജാഫര്‍ ഇടുക്കി

കറുത്ത ഉടുപ്പണിഞ്ഞ് നിറവയറില്‍ നില്‍ക്കുന്ന ഇല്യാനയുടെ ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് സന്തോഷം അറിയിച്ചിരിക്കുന്നത്. അതേസമയം കുഞ്ഞിന്റെ പിതാവിനെ കുറിച്ചുള്ള വിവരങ്ങളൊന്നും താരം പങ്കുവെച്ചിട്ടില്ല.

Advertisement