ഷിന്‍ജിത്തല്ല, ഇനി മിഥുന്‍, സീരിയല്‍ താരം ജിസ്മി വീണ്ടും വിവാഹിതയായതായി വാര്‍ത്തകള്‍, ശരിക്കും ഞെട്ടിയെന്ന് ആരാധകര്‍

5517

മലയാള ടെലിവിഷന്‍ സീരിയല്‍ പ്രേമികള്‍ക്ക് ഏറെ സുപരിചതയായ നടിയാണ് ജിസ്മി സോനു. പല സീരിയലുകളിലും വില്ലത്തി വേഷങ്ങളിലാണ് ജിസ്മി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മഞ്ഞില്‍ വിരിഞ്ഞ പൂവാണ് താരത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലുകളില്‍ ഒന്ന്.

Advertisements

ഒട്ടനവധി സീരിയലുകളില്‍ ജിസ്മി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ജിസ്മി പുതിയ ജീവിതത്തിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. നിമിഷ നേരം കൊണ്ടാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ് താരത്തിന് വിവാഹം എന്ന തലക്കെട്ടോടെ വാര്‍ത്തകള്‍ പ്രചരിച്ചത്.

Also Read: വാനമ്പാടിയിലെ അനുമോളെ ഓര്‍മ്മയില്ലെ, താരത്തിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത് ഇതായിരുന്നു

അതിനിടെ തന്റെ സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ച് ജിസ്മിയും രംഗത്തെത്തിയിട്ടുണ്ട്. 2020ല്‍ ആയിരുന്നു ജിസ്മിയുടെ ആദ്യവിവാഹം. ക്യാമറാമാന്‍ ഷിന്‍ജിത്തായിരുന്നു താരത്തിന്റെ ഭര്‍ത്താവ്. വിവാഹചിത്രങ്ങളെല്ലാം വൈറലായിരുന്നു.

ഇപ്പോള്‍ മിഥുന്‍ ആണ് ജിസ്മിയെ വിവാഹം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Also Read: ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ, ആ സംഭവത്തിന് ശേഷം പേടിച്ച് ഞാനും കുടുംബവും ഒന്നരക്കൊല്ലം വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല, തുറന്നുപറഞ്ഞ് ജാഫര്‍ ഇടുക്കി

ജിസ്മിയുടെ വിവാഹം ശരിക്കും അപ്രതീക്ഷിതമായിപ്പോയി എന്നാണ് പലരും വാര്‍ത്തകള്‍ കണ്ട് പറയുന്നത്. എന്നാല്‍ ഇത് വല്ല സീരിയല്‍ രംഗങ്ങളുമാണോ എന്ന് സംശയം ഉന്നയിക്കുന്നവരും ഉണ്ട്.

Advertisement