ഞാൻ അത് ചെയ്യുന്നത് ആര് കണ്ടാലും പ്രശ്‌നം ഇല്ല; കാണുന്നത് എന്റെ പിൻഭാഗമാണല്ലോ; ഷൂട്ടിംഗിന് ഇടയിലെ അനുഭവം പറഞ്ഞ് ആലിയ ഭട്ട്

738

ബോളിവുഡിലെ ഇരുത്തം വന്ന നായികമാരിൽ ഒരാളായി അറിയപ്പെടുന്ന താരമാണ് ആലിയ ഭട്ട്. സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളായ താരത്തിന്റെ സിനിമയിലേക്കുള്ള എൻട്രിയിൽ ഏറെ സഹായിച്ചതാകട്ടെ കരൺ ജോഹറും. സ്റ്റുഡൻന്റ് ഓഫ് ദി ഇയർ എന്ന സിനിമയിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അതേസമയം പല വിവാദങ്ങളും താരത്തിനെതിരെ ഉയർന്നു വന്നിരുന്നു.

നെപ്പോട്ടിസം കൊണ്ട് മാത്രമാണ് ആലിയക്ക് ഇത്രയധികം വിജയം സിനിമാ രംഗത്ത് േേനൻ കഴിഞ്ഞതെന്നുള്ള വിമർശനങ്ങൾ താരത്തിനെതിരെ ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ ആലിയ ഒരിക്കൽ പറഞ്ഞ് ഹൈവേ എന്ന സിനിമയുടെ ഷൂട്ടിങ്ങ് അനുഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; നാടോടികളെപോലെ നിരന്തരം യാത്ര ചെയ്താണ് ഹൈവേ ഷൂട്ട് ചെയ്തത്.

Advertisements

Also Read
സിനിമയിൽ വേതനം കിട്ടുന്നത് അങ്ങനെയാണ്; നായകനേക്കാൾ ഉയർന്ന പ്രതിഫലം ഞാൻ വാങ്ങിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് രജീഷ വിജയൻ

ഞാനതിന് മുമ്പ് അത്രയധികം യാത്ര ചെയ്തിരുന്നില്ല. ഏതെങ്കിലും നല്ല ലൊക്കേഷൻ കണ്ടാൽ ഇവിടെ നല്ല ലൈറ്റുണ്ട് ഷൂട്ട് ചെയ്യാമെന്ന് പറയും. തന്നെ അടുമുടി മാറ്റിയ ഷൂട്ടിംഗായിരുന്നു ഹൈവയുടേതെന്നും ആലിയ അന്ന് പറഞ്ഞു. തെരുവുകളിലെ ചെടികൾക്ക് പിറകിലും മറ്റുമായിരുന്നു ഞാൻ മൂത്രമാെഴിച്ചിരുന്നത്

ബാത്ത്‌റൂമിൽ പോയ്‌ക്കോയെന്ന് മറ്റുള്ളവർ പറയും. ഇല്ല ഞാനവിടെ മൂത്രമാെഴിച്ചോളാമോന്ന് ഞാൻ പറയും. ആരെങ്കിലും അതുവഴി പോയാൽ എന്ത് പറയുമെന്ന് ചോദിക്കുമ്പോൾ അത് കുഴപ്പമില്ല അവർ എന്റെ പിൻഭാ?ഗം മാത്രമേ കാണുള്ളൂ, മുൻഭാഗം കാണില്ലെന്ന് മറുപടി കൊടുത്തെന്നും ആലിയ തമാശയോടെ അന്ന് പറഞ്ഞു.

Also Read
മദേഴ്‌സ് ഡേയിൽ ഹൃദയം തൊടുന്ന കുറിപ്പുമായി അഭിരാമി; ഇനിമുതൽ ഞങ്ങൾ കൽക്കിയുടെ മാതാപിതാക്കൾ

നിലവിൽ താൻ അഭിനയിച്ച ഹോളിവുഡ് സിനിമയുടെ റിലീസിങ്ങിനായുള്ള തയ്യാറെടുപ്പിലാണ് താരം. ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ഹോളിവുഡ് സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ളത്. അതേസമയം നിലവിൽ താരത്തിന്റേതായി ബോളിവുഡ് സിനിമകളൊന്നും തന്നെ റിലീസിങ്ങിനൊരുന്നില്ല. മകളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് താരമിപ്പോൾ. അധികം വൈകാതെ തന്നെ പുതിയ സിനിമ താരം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ

Advertisement