നടന്മാര്‍ സെറ്റില്‍ മദ്യപിച്ചെത്തുന്നത് പതിവ്, മമ്മൂക്ക സ്‌ക്രിപ്റ്റ് വരെ വലിച്ചെറിഞ്ഞിട്ടുണ്ട്, നടനായി പോയെന്ന് കരതി ലോകത്തിലെ നല്ലമനുഷ്യനാവാന്‍ പറ്റില്ല, രഞ്ജന്‍ പ്രമോദ് പറയുന്നു

53326

സിനിമാലൊക്കേഷനുകളില്‍ നടന്മാരുടെ നിസ്സഹകരണം ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രഞ്ജന്‍ പ്രമോദ്.

Advertisements

ഇന്ന് മാത്രമല്ല, പണ്ടും സെറ്റില്‍ നടന്മാര്‍ മദ്യപിച്ച് എത്താറുണ്ടായിരുന്നു. മമ്മൂക്ക സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു. അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ വളരെ പോസിറ്റീവ് ആയിട്ട് പോകുമെന്നും സംവിധായകന്‍ പറയുന്നു.

Also Read: അത്രയും ദിവസം ഓടിയ സിനിമയുടെ പണം മുഴുവൻ നിങ്ങൾക്ക് കിട്ടില്ലേ എന്നാണ് ചോദ്യം; പക്ഷെ സത്യത്തിൽ അങ്ങനെ അല്ല; ദ്‌നേശ് പണിക്കർ

ഇങ്ങനുള്ള കാര്യങ്ങളെല്ലാം സംഭവിക്കുന്നതാണ്. പണ്ട് ഏതോ പടത്തിന്റെ ഷൂട്ടിനിടെ ദാമോദരന്‍ മാഷിന്റെ അടുത്ത് നിന്നുമാണ് മമ്മൂട്ടി സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞതെന്നും ജോണ്‍ പോള്‍ അങ്കിളാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂക്കയെ അപമാനിക്കാന്‍ വേണ്ടിയല്ല താന്‍ ഇക്കാര്യം പറയുന്നത്. മമ്മൂക്കയ്ക്ക് സിനിമയില്‍ അത്രത്തോളം ഇന്‍വോള്‍വ്‌മെന്റ് ഉണ്ടെന്നും അദ്ദേഹം അങ്ങനെ ചെയ്തതില്‍ ദാമോദരന്‍ മാഷിന് അതൊന്നും പ്രശ്‌നമല്ലെന്നും സംവിധായകന്‍ പറഞ്ഞു.

Also Read: സിനിമയിൽ വേതനം കിട്ടുന്നത് അങ്ങനെയാണ്; നായകനേക്കാൾ ഉയർന്ന പ്രതിഫലം ഞാൻ വാങ്ങിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് രജീഷ വിജയൻ

അങ്ങനെ ആരെങ്കിലും തന്റെ സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞാല്‍ താന്‍ ആ സ്‌ക്രിപ്റ്റ് ഒന്നുകൂടെ നോക്കണം എന്നാണ് അര്‍ത്ഥം, അങ്ങനെ ചെയ്യുന്നതില്‍ തെറ്റൊന്നുമില്ലെന്നും അയാളുടെ ജീവിതത്തിനോടുകൂടി ബന്ധപ്പെട്ടതാണ് സിനിമയെന്നും സംവിധായകന്‍ പറയുന്നു.

Advertisement