ആ ചിത്രത്തില്‍ നടന്‍ ജിഷ്ണു രാഘവന് വേണ്ടി ഡബ്ബ് ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി, എനിക്ക് ശബ്ദം നല്‍കിയത് അദ്ദേഹമായിരുന്നു, തുറന്നുപറഞ്ഞ് മിഥുന്‍ രമേശ്

307

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മിഥുന്‍ രമേഷ്. ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്താണ് താരം ആരാധകര്‍ക്ക് സുപരിചിതനായി മാറിയത്. തുടക്കകാലത്ത് ഒക്കെ സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ ആയിരുന്നു മിഥുന്‍ എത്തുന്നത്.

Advertisements

ഇപ്പോള്‍ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങുന്ന താരമാണ് മിഥുന്‍ രമേശ്. അവതാരകനായെത്തി പ്രേക്ഷകരുടെ മനസിലിടം നേടി. അഭിനയിച്ച സിനിമകളിലെ കഥാപാത്രത്തെക്കാള്‍ മിഥുനെ പ്രശസ്തനാക്കിയത് ഒരു ടെലിവിഷന്‍ ഷോയിലെ അവതാരക വേഷമാണ്.

Also Read: ഞാൻ അത് ചെയ്യുന്നത് ആര് കണ്ടാലും പ്രശ്‌നം ഇല്ല; കാണുന്നത് എന്റെ പിൻഭാഗമാണല്ലോ; ഷൂട്ടിംഗിന് ഇടയിലെ അനുഭവം പറഞ്ഞ് ആലിയ ഭട്ട്

മലയാളം ടെലിവിഷന്‍ കോമഡി പരിപാടികളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉണ്ടായിരുന്ന ഷോ ആയിരുന്നു ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന കോമഡി ഉത്സവം എന്ന പരിപാടി. ആയിരക്കണക്കിന് കലാകാരന്മാരാണ് കോമഡി ഉത്സവത്തില്‍ വന്ന് പങ്കെടുക്കുകയും പിന്നീട് പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തത്.

ഇപ്പോഴിതാ നമ്മള്‍ എന്ന സിനിമയെ കുറിച്ചും മരിച്ചുപോയ നടന്‍ ജിഷ്ണു രാഘവനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. 2002ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു നമ്മള്‍. ചിത്രത്തില്‍ ജിഷ്ണു, സിദ്ധാര്‍ത്ഥ്, ബാലചന്ദ്രമേനോന്‍, സുഹാസിനി, ഭാവന, രേണുക, എന്നവരാണ് അഭിനയിച്ചത്.

Also Read: മദേഴ്‌സ് ഡേയിൽ ഹൃദയം തൊടുന്ന കുറിപ്പുമായി അഭിരാമി; ഇനിമുതൽ ഞങ്ങൾ കൽക്കിയുടെ മാതാപിതാക്കൾ

പഴയ തങ്ങളുടെ ഫോട്ടോ കാണുമ്പോള്‍ ജിഷ്ണുവിനെ മിസ് ചെയ്യാറുണ്ട്. ആ ചിത്രത്തില്‍ ജിഷ്ണുവിന് വേണ്ടി ഡബ്ബ് ചെയ്യാനുള്ള ഭാഗ്യം തനിക്കായിരുന്നു ലഭിച്ചിരുന്നതെന്നും തനിക്ക് വേണ്ടി ജിസ് ജോയ് ആണ് ഡബ്ബ് ചെയ്തതെന്നും മിഥുന്‍ പറയുന്നു.

Advertisement